Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സിലെ പച്ചത്തുരുത്ത് യാഥാർഥ്യമായി!

green-home-kochi പ്രകൃതിയോട് സമരസപ്പെട്ട് ജിബിന്‍റെ മനസിലെ പച്ചതുരുത്തായി വീടും പരിസരവും മാറിക്കഴിഞ്ഞു.

മുനമ്പത്ത് സീഫുഡ്‌ സപ്ലൈയർ ആയി ജോലി ചെയ്യുന്ന മ്ലാവത്ത് ജിബിന്‍ വീട് വയ്ക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം കൊച്ചിയിലെ ഞാറക്കലിൽ നല്ല പച്ചപ്പും, മരങ്ങളുമുള്ള തുരുത്തായിരുന്നു.‍ പഴയ വീട് പൊളിച്ച്‌ പുതിയത് നിർമിക്കുമ്പോഴും പച്ചതുരുത്തിന്‍റെ പ്രകൃതി നിലനിർത്തണമെന്ന് ജിബിന് ആഗ്രഹമുണ്ടായിരുന്നു. പരമ്പരാഗത ശൈലി നിലനിര്‍ത്തി തന്നെ നാല് കിടപ്പുമുറികളുള്ള ഒറ്റ നില വീട് എന്ന ആശയം പ്രാവര്‍ത്തികമാക്കിയത് ഡിസൈനറും ചാര്‍ട്ടേഡ് എഞ്ചിനീയറും ആയ ശ്രീകാന്ത് പാങ്ങപ്പാട്ടായിരുന്നു. ക്ലാസ്സിക്‌ കേരള-പരമ്പരാഗത ശൈലിയുടെ കാഴ്ച്ചകള്‍ വീടിനുള്ളിൽ നിറയുന്നു. 2800 SFT ലാണ് ഈ ഒറ്റ നില വീട് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

green-home-exterior

പച്ചപ്പും, വായുസഞ്ചാരവും ഉറപ്പാക്കാനായി കിഴക്കും വടക്കും കൂടുതല്‍ സ്ഥലം ഒഴിവാക്കിയാണ് വീടിന്‍റെ രൂപകല്‍പന ചെയതത്. നീളന്‍ വരാന്തയും, പൂമുഖവും, ഡബിള്‍ കാര്‍പോര്‍ച്ചും, ഓഫീസ്റൂമും വീടിന്‍റെ കിഴക്ക് ദര്‍ശനത്തില്‍ തന്നെ ഉള്‍പ്പെടുത്തി.

green-home-living

അകത്ത് ഫോര്‍മല്‍ ലിവിംഗ്, ഫാമിലി ലിവിംഗ്, ഡൈനിങ്ങ്‌ഹാളും, അറ്റാച്ഡ് ബാത്റൂമുകളുള്ള നാല് കിടപ്പുമുറികളും , മോഡേണ്‍ അടുക്കളയും, വര്‍ക്ക്‌ ഏരിയ, സ്റ്റോര്‍, വാഷിംഗ്‌ മെഷിന്‍ ഏരിയ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. 

green-home-dining

ഫ്ലാറ്റ്റൂഫ് വാര്‍ത്ത് G I ട്രസ് ചെയ്താണ് മേച്ചില്‍ ഓട് പതിപ്പിച്ചിരിക്കുന്നത്. വര്‍ക്ക്‌ ഏരിയായില്‍ നിന്നുള്ള സ്റ്റെയര്‍കെയസ് കയറിയാല്‍ ട്രസ്റൂഫിനുള്ളിലെ മുഴുവന്‍ സ്ഥലവും ഉപയോഗിക്കാന്‍ സാധിക്കുന്നു.

green-home-kitchen

അകത്തളങ്ങളില്‍ പാര്‍ട്ടീഷ്യന്‍ വാളിനും, സീലിങ്ങിനും തേക്ക് തടി ഉപയോഗിച്ച് പോളിഷ് ചെയ്തിരിക്കുന്നു. 

green-home-bed

വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയായ മുറയ്ക്ക് തന്നെ മെക്സിക്കന്‍ പുല്ലും, പുതിയ തെങ്ങുകളും, മറ്റു ഫല വൃക്ഷങ്ങളും നട്ട് വളര്‍ത്തി പ്രകൃതിയോട് സമരസപ്പെട്ട് ജിബിന്‍റെ മനസിലെ പച്ചതുരുത്തായി വീടും പരിസരവും മാറിക്കഴിഞ്ഞു.

green-home-kochi-night

Project Facts

Location- Njarackal, Ernakulam

Area- 2850 SFT

Owner- Jibin

Designer- Sreekanth Pangappatu

PG Group Designs, Kanjirappally

email-  pggroupdesigns@gmail.com

Mob- 9447114080