Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്വർഗം

traditional-home-vadakara ജോലി കഴിഞ്ഞു വീടിന്റെ അന്തരീക്ഷത്തിലേക്ക് എത്തുമ്പോഴേക്കും ടെൻഷൻ എല്ലാം അലിഞ്ഞു പോകും.

എന്റെ പേര് ജെസ്‌ന. ഏതൊരാളുടെയും സ്വപ്‍നമാണല്ലോ സ്വന്തമായി ഒരു വീട് പണിയുക എന്നത്. കേരളശൈലിയുടെ ഭംഗിയും സൗകര്യങ്ങളും സമന്വയിക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു എന്റെയും പ്രവാസിയായ ഭർത്താവ് രജീഷിന്റെയും ആഗ്രഹം. ഏറെനാളത്തെ ആ മോഹം ഞങ്ങൾ ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുകയാണ്. കോഴിക്കോട് വടകരയിൽ 9 സെന്റ് പ്ലോട്ടിൽ 2100 ചതുരശ്രയടിയിലാണ് വീട്. ഭർത്താവിന്റെ അഭാവത്തിൽ പണിയുടെ ചുമതല ഏറ്റെടുത്ത് നടത്തിയത് സിവിൽ എൻജിനീയറായ അച്ഛനാണ്. വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത് ഞാൻ തന്നെയാണ്. മാഗസിനുകളിൽ നിന്നും ഓൺലൈനിൽ നിന്നുമൊക്കെ ശേഖരിച്ച അറിവുകൾ മാത്രമായിരുന്നു കൈമുതൽ. ജയൻ ബിലാത്തിക്കുളത്തിന്റെ സഹായവും ഉപകാരപ്പെട്ടു. 

traditional-view

പരമ്പരാഗത ശൈലിയിൽ സ്ലോപ് റൂഫ് നൽകി ഓടുവിരിച്ചു. ഉമ്മറത്തും പരമ്പരാഗത ശൈലി അനുസ്മരിപ്പിക്കുംവിധം കൽത്തൂണുകൾ നൽകിയിട്ടുണ്ട്. ലിവിങ്- ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. പ്രധാന വാതിൽ തുറന്നകത്തു കയറിയാൽ വശങ്ങളിലായി സ്വീകരണമുറി ക്രമീകരിച്ചു. കാറ്റിനെയും വെളിച്ചത്തെയും അകത്തേക്ക് ആനയിക്കാനായി വിശാലമായ ജാലകങ്ങൾ വീട്ടിൽ നൽകിയിരിക്കുന്നു.  

hall

അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം നിലത്തുവിരിച്ച ടൈലുകൾ തന്നെയാണ്. ഗുജറാത്തിൽ നിന്നും ഇറക്കുമതി ചെയ്ത സ്വസ്തിക് എന്ന ഇനം ടൈലുകളാണ് ഇത്. മനോഹരമായ ചിത്രപ്പണികളാണ് ഇതിന്റെ ആകർഷണം. നടുമുറ്റമാണ് മറ്റൊരാകർഷണം. വെയിലും മഴയും അകത്തേക്ക് എത്തുന്ന വിധത്തിൽ തുറസ്സായ മേൽക്കൂരയാണ് ഇവിടെ നൽകിയത്. നടുമുറ്റത്ത് ഒരു ആമ്പൽക്കുളം വേണം എന്നതായിരുന്നു ആഗ്രഹം. എന്നാൽ മക്കൾ ചെറിയ കുട്ടികളായതു കൊണ്ട് തൽക്കാലത്തേക്ക് ആ ആഗ്രഹം മാറ്റിവയ്ക്കുകയായിരുന്നു. 

courtyard

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഗോവണി കയറി ചെല്ലുമ്പോൾ വശത്തായി അപ്പർ ലിവിങ് ക്രമീകരിച്ചു. ഇവിടെ ടിവി യൂണിറ്റും നൽകി. വാഷ് ഏരിയ വേർതിരിക്കാൻ ഭിത്തിയിൽ ഗ്രേ ഫിനിഷ്ഡ് ടൈലുകൾ നൽകി.

upper-view

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. താഴെ ഒന്നും മുകളിൽ രണ്ടും. മുകളിൽ ഒരു മുറി സ്റ്റഡി ഏരിയായി വേർതിരിച്ചു. ഇവിടെ നാലു ചുറ്റിലും ഗ്ലാസ് ജനാലകളാണ്. പുറത്തെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് സമയം ചെലവഴിക്കാൻ ആട്ടുകട്ടിലും ക്രമീകരിച്ചു. 

upperbed
traditional-home-upper-hall

ലളിതമായ അടുക്കള. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകി കബോർഡുകൾ നൽകി. ഗ്രാനൈറ്റാണ് പാതകത്തിൽ വിരിച്ചത്.

kitchen

ആഞ്ഞിലിയാണ് മച്ചിലും ഗോവണിയുടെ കൈവരികളിലും നിറയുന്നത്. മറ്റ് ഫർണിച്ചറുകൾ പുറത്ത് നിന്നും വാങ്ങി. പകൽസമയത്ത് വീടിനുള്ളിൽ ലൈറ്റും ഫാനും ഇടേണ്ട കാര്യമില്ല.  ജോലി കഴിഞ്ഞു വീടിന്റെ അന്തരീക്ഷത്തിലേക്ക് എത്തുമ്പോഴേക്കും ടെൻഷൻ എല്ലാം അലിഞ്ഞു പോകും. ബന്ധുക്കളും സുഹൃത്തുക്കളും വീടിനെ കുറിച്ച് പറയുന്ന നല്ലവാക്കുകളാണ് മറ്റൊരു ബോണസ്. എല്ലാം കൊണ്ടും ഞങ്ങൾ ഹാപ്പിയാണ്.

trad-view
family ജെസ്‌നയും കുടുംബവും

Project Facts

Location- Vadakara, Calicut

Area- 2100 SFT

Plot- 9 cents

Owner- Rejeesh.J, Jesna

Project Designed: Jaybees Calicut

Interior design : Jesna Rejeesh

Phone: 9496136534

Completion year- Jan 2018