Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടുകുടുംബത്തിന്റെ സന്തോഷം നിറയുന്ന വീട്

ഒരുകാലത്ത് കൂട്ടുകുടുംബങ്ങളായിരുന്നു നമ്മുടെ സാമൂഹികജീവിതത്തിന്റെ അടിത്തറ. രണ്ടു തലമുറമാറ്റങ്ങൾക്കിടയിൽ അണുകുടുംബങ്ങൾ സമൂഹത്തിൽ സാർവത്രികമായി. അപൂർവമെങ്കിലും ഈ ന്യൂജെൻ കാലത്തും കൂട്ടുകുടുംബത്തിന്റെ മൂല്യങ്ങൾ നിലനിർത്തുന്ന കുടുംബങ്ങളുണ്ട്. തിരുവനന്തപുരത്ത് പള്ളിച്ചൽ ഉള്ള മണികണ്ഠൻ നായരുടേയും ചന്ദ്രികയുടേയും ഈ വീട് അതിനുദാഹരണമാണ്. ഇരുവരുടെയും രണ്ടാൺമക്കളും അവരുടെ കുടുംബവും ഇവിടെ ഒരുമിച്ച് വസിക്കുന്നു. 

joint-family-trivandrum

50 സെന്റിന്റെ പ്ലോട്ടിൽ 3200 സ്ക്വയർഫീറ്റിലാണ് വീട്. ഭൂമിയുടെ സ്വാഭാവിക കിടപ്പിനനുസരിച്ച് 5 തട്ടുകളായി തിരിച്ചാണ് വീട് നിർമിച്ചത്. നടുവിലെ തട്ടിലാണ് വീടിരിക്കുന്നത്. മുന്നിലെ രണ്ടു തട്ടുകളിൽ ലാൻഡ്സ്കേപ്പാണ്. സ്ഥലഉപയുക്തതയാണ് ഈ വീടിന്റെ അടിസ്ഥാനം എന്നുപറയാം. ഒരിഞ്ചു സ്ഥലം പോലും വെറുതെ ഇട്ടിട്ടില്ല. തിരുവനന്തപുരം കാസ ഇന്ത്യ ഡിസൈനേഴ്സിലെ അലക്സ് നളിനനാണ് വീടിന്റെ ഡിസൈനർ.

വീടിന്റെ പൂമുഖത്തേക്ക് കയറാനായി പടിക്കെട്ടുകൾ നൽകി. പ്രധാന ഗെയ്റ്റ് പ്രത്യേകമായി നൽകി. വൈകുന്നേരങ്ങളിൽ വീട്ടുകാർക്ക് ഇവിടെ ഒത്തുചേർന്നു സൊറ പറയാനുള്ള സൗകര്യമുണ്ട്. പോർച്ചിന്റെ പിൻഭാഗത്ത് ഒരു വാട്ടർബോഡി നൽകി. വീടിനകത്തേക്ക് കയറുന്ന അതിഥികളെ വരവേൽക്കുന്നത് ഈ ജലാശയവും പച്ചപ്പുമാണ്.

green-home-patio

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാൻട്രി, കിച്ചൻ, വർക്ക്ഏരിയ, 5 കിടപ്പുമുറികൾ എന്നിവയാണ് അകത്തളത്തിൽ ഒരുക്കിയത്. ഫോർമൽ ലിവിങ്ങിൽ വുഡൻ ക്ലാഡിങ്ങും ചിത്രങ്ങളും ക്യൂരിയോകളുമെല്ലാം ഹാജർ വച്ചിരിക്കുന്നു. ഫാമിലി ലിവിങ് വുഡൻ ഫിനിഷിലാണ് ഫർണിഷ് ചെയ്തത്. 

green-home-formal-living

ഗോവണിയുടെ പിന്നിലായി സ്വകാര്യത നൽകി പൂജാ സ്‌പേസ് ഒരുക്കി. ഹാളിന്റെ മധ്യത്തിലായി എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം ക്യൂരിയോ ഷെൽഫ് നൽകിയിട്ടുണ്ട്. ഊണുമേശയുടെ പിന്നിലായി ഗോവണി. ഇതിനിടയ്ക്ക് ഒരു കോർട്യാർഡ് സ്‌പേസ് ഒരുക്കി. ഇവിടെ ഒരു ഇൻഡോർ പ്ലാന്റ് നൽകി. 

green-home-dining
green-home-upper

അത്യാവശ്യ സൗകര്യങ്ങൾ എല്ലാം ക്രമീകരിച്ച കിടപ്പുമുറികളാണ് ഇവിടെ. ഡ്രസിങ് ഏരിയ, സ്റ്റഡി ഏരിയ, അറ്റാച്ഡ് ബാത്റൂം എന്നിവയൊക്കെ കിടപ്പുമുറികളുടെ സൗകര്യം വർദ്ധിപ്പിക്കുന്നു. പുറത്തെ പച്ചപ്പിന്റെയും പൂക്കളുടെയും കാഴ്ചകളിലേക്കാണ് കിടപ്പുമുറിയുടെ ബാൽക്കണികൾ തുറക്കുന്നത്.

green-home-bed

ഗ്രീൻ തീമിലാണ് അടുക്കള. ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൊറിയൻ സ്‌റ്റോൺ ആണ് കൗണ്ടറിൽ വിരിച്ചത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

green-home-kitchen

വീടിന്റെ പിന്നിൽ ഒരു പച്ചക്കറിതോട്ടവും ഒരുക്കി. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഇവിടെനിന്നും ലഭിക്കും. കുട്ടികൾക്കുള്ള കളിസ്ഥലം, പക്ഷിമൃഗാദികളെ വളർത്താനുള്ള ഇടം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവയും ഇവിടെയുണ്ട്. പ്രകൃതിയും ജീവജാലങ്ങളുമായി ഇടപഴകി ജീവിക്കാനുള്ള അന്തരീക്ഷം ബോധപൂർവം ഇവിടെ വളർത്തിയെടുത്തിരിക്കുന്നു.

Project Facts

Location- Pallichal, Trivandrum

Owner- B. Manikandan Nair

Plot- 50 cents

Area- 3400 SFT

Designer- Alex Nalinan

Casa Design Concepts, Trivandrum

Mob- 9895393626

Completion year- 2017