Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലായിലുണ്ട് ഞങ്ങളുടെ യൂറോപ്പ്

european-house-pala നാട്ടിലൊരു യൂറോപ്യൻ വീട് പണിതതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് യുകെയിൽ താമസമാക്കിയ സുജിത്...

എന്റെ പേര് സുജിത് തോമസ്. കോട്ടയം പാലായാണ് സ്വദേശം. ഞാനും കുടുംബവും 15 വർഷമായി യുകെയിലാണ് താമസം. എങ്കിലും നാട്ടിൽ സ്വന്തമായി ഒരു വീട് എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. അടുത്തിടെ ആ സ്വപ്നം ഞങ്ങൾ സാധ്യമാക്കി. ഞങ്ങൾ യുകെയിൽ ജീവിച്ചു പരിചയിച്ച സാഹചര്യങ്ങൾ നാട്ടിലും പ്രദാനം ചെയ്യുന്ന വിധത്തിലൊരു വീട് എന്നതായിരുന്നു സങ്കൽപ്പം. അതുകൊണ്ടുതന്നെ യൂറോപ്യൻ ശൈലിയിലാണ് വീട് ഡിസൈൻ ചെയ്തത്. 

21 സെന്റിൽ 4200 ചതുരശ്രയടിയാണ് വിസ്തീർണം. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്ങ്, കോർട്യാർഡ്, രണ്ട് കിച്ചൻ, ലൈബ്രറി, അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ നാലു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ഒരുക്കിയത്. മൂന്ന് ലെവലുകളായി നിലകൊള്ളുന്ന സ്ലോപ് റൂഫാണ് വീടിനു നൽകിയത്. ഇതിലൂടെ ലഭിച്ച ഉയരം കൊണ്ട് ലോഫ്റ്റ് സ്‌പേസും ഉപയോഗപ്പെടുത്താൻ സാധിച്ചു.

european-house-upper
loft-space

ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയാതെ ഉപയോഗക്ഷമമാക്കാൻ സാധിച്ചു. വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. ചിലയിടങ്ങളിൽ വുഡൻ ഫിനിഷുള്ള ടൈലുകളും നൽകി.

european-house-living

കാറ്റിനും വെളിച്ചത്തിനും വീടിനുള്ളിൽ നൽകിയ പ്രാധാന്യമാണ് മറ്റൊരു സവിശേഷത. കോർട്യാർഡാണ്‌ ഇതിന്റെ ശ്രദ്ധാകേന്ദ്രം. ഡബിൾ ഹൈറ്റിൽ ഒരുക്കിയ മേൽക്കൂരയിലൂടെ പ്രകാശം വീട്ടിലേക്ക് വിരുന്നെത്തുന്നു. മുകൾനിലയിൽ നിന്നും കാഴ്ച ലഭിക്കുംവിധമാണ് കോർട്യാർഡിന്റെ ഡിസൈൻ.

european-house-courtyard

താഴെ ആർട്ടിഫിഷ്യൽ ഗ്രാസും പെബിളും വിരിച്ചു. മൂന്ന് ചുറ്റിനും ഗ്രില്ലുകൾ നൽകി ജനാലകളും നൽകി. .ഇതുവഴി കാറ്റും അകത്തേക്ക് വിരുന്നെത്തും. സ്വകാര്യതയ്ക്കായി റോളർ ബ്ലൈൻഡുകളും നൽകിയിട്ടുണ്ട്. അങ്ങനെ വീടിനകത്ത് ഇപ്പോഴും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. 

european-house-open

ലളിതമായ സ്വീകരണമുറി. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വൃത്താകൃതിയിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. സ്റ്റീൽ ഫ്രയിമും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണി നിർമിച്ചത്. മുകളിലെ ലോഫ്റ്റ് സ്‌പേസിലേക്കും ഗോവണി തുടരുന്നു. മുകൾനിലയിൽ ഒരു ആട്ടുകട്ടിലും നൽകിയിട്ടുണ്ട്.

european-house-dining

യൂറോപ്യൻ ശൈലിയിലാണ് മെയിൻ കിച്ചൻ. സമീപം ഇന്ത്യൻ ശൈലിയിൽ വർക്കിങ് കിച്ചനും നൽകി. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയിട്ടുണ്ട്.

european-house-kitchen

ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകി. മുറ്റത്തെ പുൽത്തകിടിയിൽ മാതാവിന്റെ ഒരു രൂപക്കൂടും ഞങ്ങൾ ഒരുക്കി. ചുരുക്കത്തിൽ നാട്ടിലൊരു യൂറോപ്യൻ വീട് എന്ന സങ്കൽപ്പം അതിന്റെ പൂർണതയിൽ സാക്ഷാത്കരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഞങ്ങൾ.

european-house-landsape

Project Facts

Location- Pala, Kottayam

Area- 4200 SFT

Plot- 21 cents

Owner- Sujith Thomas

Mob- 7561802301

Architect- Stanley Mathew