Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടത്തരക്കാരെ മോഹിപ്പിക്കും ഈ വീട്, കാരണം ബജറ്റ്...

before-after വൈകാരികമായ ഓർമകൾ നഷ്ടമാകാതെ തന്നെ പുതിയ വീട് എന്ന സ്വപ്നം ഉടമസ്ഥന് സാധ്യമാക്കാനായി.

ഭവനനിർമാണ ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുമ്പോൾ ഇടത്തരക്കാർക്ക് പറ്റിയ ഒരു ബദൽ മാർഗമാണ് പുതുക്കിപ്പണിയൽ. താരതമ്യേന ചെലവ് ചുരുക്കി സൗകര്യങ്ങളുള്ള വീട് ഇതിലൂടെ സ്വന്തമാക്കാനാകും. ഇതാ അതിനൊരു ഉദാഹരണം. 

before പഴയ വീട്

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള ഇടക്കരയിൽ 25 വർഷത്തിനുമേൽ പഴക്കമുള്ള ഒരു വീടുണ്ടായിരുന്നു. കാലത്തിന്റെ ഓട്ടത്തിനൊപ്പം എത്താൻ കഴിയാതെ വന്നപ്പോൾ വീടൊന്നു മോഡേൺ ആക്കണം എന്ന് ഉടമസ്ഥനായ ഇസ്മായിലിനു തോന്നി. എന്നാൽ വീടിനോടുള്ള വൈകാരിക അടുപ്പം മൂലം പൂർണമായും പൊളിച്ച് കളഞ്ഞ് പുതിയ വീട് പണിയുന്നതിനോട് താൽപര്യവും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് സ്ട്രക്ചറിൽ വലിയ മാറ്റം വരുത്താതെ അകത്തളക്രമീകരണത്തിലൂടെ പുതിയ മുഖമുള്ള വീട് ഇവിടെ ഉയർന്നത്. 

nilambur-house-exterior

12 സെന്റിൽ 1885 ചതുരശ്രയടിയാണ് പുതിയ വീടിന്റെ വിസ്തീർണം. പുറംകാഴ്ചയ്ക്ക് മാത്രം മോഡേൺ ഛായ നൽകി. വൈറ്റ്, ബ്രൗൺ നിറങ്ങളാണ് പുറംഭിത്തിയിൽ നൽകിയത്. ക്ലാഡിങ് വർക്കുകളും പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നു.

nilambur-house-dining

സിറ്റൗട്ട്, രണ്ട് കിടപ്പുമുറികൾ, ഒരു ഹാൾ, കിച്ചൻ ഇത്രയും ഏരിയകളാണ് ആദ്യം ഉണ്ടായിരുന്നത്. പുതുക്കിപ്പണിക്ക് ശേഷം 1081 ചതുരശ്രയടി വിസ്തീർണ്ണമുണ്ടായിരുന്ന വീടിന്റെ വിസ്തീർണ്ണം 1885 ചതുരശ്രയടിയായി മാറി. ആദ്യം ഉണ്ടായിരുന്ന സിറ്റൗട്ട് ചെറുതായിരുന്നു. സിറ്റൗട്ട് ഇറക്കിയെടുത്ത് വിശാലമാക്കി. ലിവിങ് ഏരിയ കുറച്ചുകൂടി വലുതാക്കി. സ്വകാര്യത കണക്കിലെടുത്ത് ലിവിങ്–ഡൈനിങ് ഏരിയകൾ പ്രത്യേകം വേർതിരിച്ചു. L ഷേപ്പിലുള്ള കസ്റ്റംമെയ്ഡ് സോഫയാണ് ഇവിടെ സജ്ജീകരിച്ചത്.

nilambur-house-stair

പഴയ വീട്ടിൽ ക്രോസ് വെന്റിലേഷൻ നൽകിയിരുന്നില്ല. ഈ പോരായ്മ പുതുക്കിയപ്പോൾ പരിഹരിച്ചു. പഴയ സ്റ്റെയർകേസ് മുഴുവനായും പൊളിച്ചുമാറ്റി ഫാബ്രിക്കേറ്റഡ് ശൈലിയിൽ  പുതിയ സ്റ്റെയർ കൊടുത്തു. കൈവരികൾക്ക് തടിയും ടഫൻഡ് ഗ്ലാസും നൽകി.

nilambur-house-bed

നാലുകിടപ്പുമുറികളാണ് പുതിയ വീട്ടിൽ. പഴയ കിടപ്പുമുറികൾ വിശാലമാക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി. ജിപ്സം സീലിങ്ങും ലൈറ്റുകളും നൽകി മുറികൾ അലങ്കരിച്ചു.

nilambur-house-kitchen

പ്ലൈവുഡ് ഫിനിഷിലാണ് അടുക്കള. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അങ്ങനെ വൈകാരികമായ ഓർമകൾ നഷ്ടമാകാതെ തന്നെ പുതിയ വീട് എന്ന സ്വപ്നം ഉടമസ്ഥന് സാധ്യമാക്കാനായി. നിർമാണത്തിനും ഇന്റീരിയറിനും കൂടെ 23 ലക്ഷമാണ് ചെലവായത്.

nilambur-house-view

മാറ്റങ്ങൾ 

nilambur-house-sideview
  • പഴയ മൊസൈക്ക് ഫ്ലോറിങ് മാറ്റി ഗ്രാനൈറ്റ് വിരിച്ചു.
  • ഗ്രൗണ്ട് ഫ്ലോറില്‍ നേരത്തെ ഉണ്ടായിരുന്ന രണ്ട് ബെഡ്റൂം വിശാലമാക്കി. 
  • മുകൾ നിലയിൽ രണ്ട് കിടപ്പുമുറികൾ പുതിയതായി കൂട്ടിച്ചേർത്തു.
  • പഴയ അടുക്കളയും സ്റ്റോർറൂമും ഒരുമിപ്പിച്ച് മോഡുലാർ കിച്ചനാക്കി മാറ്റി.
  • ക്രോസ് വെന്റിലേഷൻ നൽകി.

Project Facts

Location- Edakkara, Malappuram

Plo-12 cents

Area- 1885 SFT

Owner- Ismayil Ahmed

Designer- Prasad K

Arc Builders, Nilambur

Mob- 9539160555