Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭംഗിയും സൗകര്യവും ആവശ്യത്തിന്

interior-home-formal ഓരോ ഇടങ്ങൾക്കും ഉപയുക്തത നൽകി ഡിസൈൻ ചെയ്തതാണ് ഈ വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നത്.

മലപ്പുറം ജില്ലയിലെ താനൂരിലുള്ള വീടിന്റെ അകത്തളം മിനുക്കിയെടുത്തതാണ് ഈ പ്രോജക്ട്. 4200 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ എന്നിവ ഒരുക്കിയിരിക്കുന്നു. നിലത്ത് ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢി വിരിയുന്നു. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് അകത്തളങ്ങൾ ഒരുക്കിയത്. വാതിൽ തുറന്നകത്തു കയറുന്നത് ഡബിൾ ഹൈറ്റിലുളള സ്വീകരണമുറിയിലേക്കാണ്.

interior-home-formal

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.

interior-home-dining

ഗോവണിയും കൈവരികളും സോളിഡ് വുഡ് കൊണ്ടാണ് നിർമിച്ചത്. ഡബിൾ ഹൈറ്റിലാണ് ഗോവണിയുടെ മുകൾഭാഗം. സീലിങ്ങിൽ ഫോക്കസ് ലൈറ്റുകളും നൽകി. ഗോവണിയുടെ താഴെ സ്‌റ്റോറേജ് സ്‌പേസ് ക്രമീകരിച്ചു. ഗോവണി കയറിച്ചെല്ലുന്നത് വിശാലമായ ഹാളിലേക്കാണ്. സീലിങ്ങിന്റെ ചരിവിനനുസരിച്ചാണ് ഇവിടെ സീലിങ് ചെയ്തത് എന്നത് ശ്രദ്ധേയമാണ്.

stair

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകി. മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ്ബോർഡിൽ വോൾപേപ്പർ ഒട്ടിച്ചുഭംഗിയാക്കി. ബാക്കി മുറികളിൽ ജനാലകൾ ഹെഡ്ബോർഡിൽ വരുംവിധം ക്രമീകരിച്ചു. ബ്ലൈൻഡ് കർട്ടനുകൾ ഇവിടെ അഴക് വിരിക്കുന്നു. 

interior-home-masterbed

അടുക്കളയിലെ കബോർഡുകളും പ്ലൈവുഡ്, വെനീർ ഫിനിഷിലാണ്. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

interior-home-kitchen

ചുരുക്കത്തിൽ ഓരോ ഇടങ്ങൾക്കും ഉപയുക്തത നൽകി ഡിസൈൻ ചെയ്തതാണ് ഈ വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നത്.

Project Facts

Location- Tanoor, Malappuram

Area- 4200 SFT

Owner- Shaji

Construction- Shabeer Saleel Associates

Designer- Devan

Mob- 9496618738