Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടത് മനോഹരം, കാണാത്തത് അതിമനോഹരം

വയനാട് ജില്ലയിൽ പനമരത്താണ് ജലീൽ കടന്നോളിയുടെ വീട്. ആരുടേയും കണ്ണുടക്കുന്ന പുറംകാഴ്ചയാണ് ഈ വീടിന്റെ ആദ്യത്തെ സവിശേഷത. അസിമട്രിക് ശൈലിയിലാണ് വീടിന്റെ പുറംകാഴ്ചകൾ. ഒറ്റനോട്ടത്തിൽ മൂന്ന് വശങ്ങളിലേക്ക് പിണങ്ങിയിരിക്കുന്ന സുഹൃത്തുക്കളെ ഓർമിപ്പിക്കും വീടിന്റെ പുറംകാഴ്ച. കാഴ്ച വിഭിന്ന ദിശകളിലാണെങ്കിലും അകത്തളങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. 

wayanad-home-night

ത്രികോണാകൃതിയിലുള്ള പ്ലോട്ടാണിവിടെ. മാത്രമല്ല മുന്നിലൂടെ ഒരു റോഡ് വളഞ്ഞു പോകുന്നുമുണ്ട്. ഈ പ്ലോട്ടുമായി യോജിക്കുന്ന വിധത്തിലാണ് പുറംകാഴ്ച ഒരുക്കിയത്. 11 സെന്റ് പ്ലോട്ടിൽ 2750 ചതുരശ്രയടിയിലുള്ള ഈ വീട് രൂപകൽപ്പന ചെയ്തത് ആർക്കിടെക്ട് ഇയാസ് മുഹമ്മദാണ്. 

വളരെ ലളിതമായാണ് അകത്തളം ഒരുക്കിയത്. സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റുള്ള ഒരു ഹാളിലേക്കാണ്. ഇത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത നൽകുന്നു. ഇവിടെ ഫോർമൽ ലിവിങ്, ഡൈനിങ് എന്നിവ ഒരുക്കി. ഇത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത നൽകുന്നു.

living


സമീപമുള്ള ഗോവണിക്ക് താഴെയായി കോർട്‌യാർഡും ചെയ്തു. പല നിറഭേദങ്ങളിലുള്ള ഗ്രാനൈറ്റാണ് നിലത്തുവിരിച്ചത്. ഫർണിച്ചറും, കിടപ്പുമുറികളിലെ വാഡ്രോബുകളുമെല്ലാം റെഡിമെയ്ഡ് ആയി വാങ്ങിയതാണ്.  

unique-home-stair

കാറ്റിനെയും വെളിച്ചത്തെയും വീട്ടിലേക്ക് സ്വീകരിക്കാനായി നിരവധി മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഗോവണിയുടെ ലാൻഡിങ്ങിലായി ലൂവർ ജനാലകൾ നൽകിയത് ശ്രദ്ധേയമാണ്. ഫോൾസ് സീലിങ് പോലുള്ള ആർഭാടങ്ങൾ കുത്തിനിറയ്ക്കാൻ ശ്രമിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. 

unique-home-dining

പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകി ഊണുമേശ ക്രമീകരിച്ചു. സമീപം പ്രൈവസി നൽകി വാഷ് ഏരിയ.

unique-home-kitchen

ഫ്ലോട്ടിങ് ശൈലിയിലാണ് ഗോവണിയുടെ ഡിസൈൻ. വുഡ്–സ്റ്റീൽ കോംബിനേഷനിലാണ് ഇത് നിർമിച്ചത്. ഗോവണി കയറിയെത്തുന്ന അപ്പർ ലിവിങ് ഏരിയയിലാണ് ടിവി യൂണിറ്റ് നൽകിയത്.

unique-home-stairs

ഇരുനിലകളിലുമായി നാലുകിടപ്പുമുറികളാണുള്ളത്. എല്ലാത്തിനും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകി. മുകളിലെ കിടപ്പുമുറിയോടു ചേർന്ന് ബാൽക്കണിയും, ട്രസ് വർക്ക് ചെയ്ത് യൂട്ടിലിറ്റി ടെറസും ഉൾക്കൊള്ളിച്ചു.

unique-home-bed
unique-home-upper

മൾട്ടിവുഡിൽ ഗ്ലോസി പെയിന്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. വൈറ്റ് മാർബിൾ കൊണ്ട് കൗണ്ടർടോപ്പ് ചെയ്തു. ഐലൻഡ് കിച്ചന്‍ ശൈലിയിൽ വർക്ക് ഏരിയ ക്രമീകരിച്ചു. 

unique-home-kitchen

വിശാലമായ ഗ്ലാസ് ജാലകങ്ങളിലൂടെ കാറ്റും വെളിച്ചവും അകത്തേക്കെത്തുന്നു. വീടിന്റെ മുൻഭാഗത്ത് നാച്വറൽ സ്റ്റോൺ കൊണ്ട് മുറ്റം ഒരുക്കി. പുൽത്തകിടിയും ചെടികളും ലാൻഡ്സ്കേപ്പിനെ സജീവമാക്കുന്നു. പകൽ വീടിനകത്തു ലൈറ്റുകൾ ഇടേണ്ട കാര്യമില്ല. രാത്രിയിൽ വാം ടോൺ തീമിലുള്ള സ്പോട്ട് – വാൾ ലൈറ്റുകൾ അകത്തളത്തിലും പുറത്തും  പ്രസന്നത നിറയ്ക്കുന്നു.

unique-home-night

കണ്ണിൽ കുത്തിക്കയറുന്ന പ്രദർശനപരമായ ഘടകങ്ങൾ ഒന്നും നൽകാതെ തന്നെ ഫങ്ഷനലായ ഇടങ്ങൾ ഒരുക്കാൻ കഴിഞ്ഞു എന്നതാണ് വീടിന്റെ ഹൈലൈറ്റ്. 

unique-home-balcony

Project Facts

Location- Panamaram, Wayanad

Plot- 11 cents

Area- 2750 SFT

Owner- Jaleel

Architect- Iyas Muhammed

Mob- 8089256676

Completion year- 2017