Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറംകാഴ്ച മാത്രമല്ല, അകത്തുമുണ്ട് കാര്യം!

contemporary-house-payyoli സൗകര്യങ്ങൾക്കും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകി ഒരുക്കിയതാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.

കോഴിക്കോട് ജില്ലയിലെ മൂടാടി എന്ന സ്ഥലത്താണ് ബിസിനസുകാരനായ പി കെ സഹീറിന്റെ വീട്. 40 സെന്റിൽ 4200 ചതുരശ്രയടിയാണ് വിസ്തീർണം. സമകാലിക ശൈലിയിലാണ് ഡിസൈൻ.

പരമാവധി സ്ഥലഉപയുക്തത ഉറപ്പുവരുത്തുന്നതിനായി ഫ്ലാറ്റ് റൂഫ് ശൈലിയിലാണ് എലിവേഷൻ. അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. ഇവിടെ വെള്ളം കിനിഞ്ഞിറങ്ങും വിധം നാച്വറൽ സ്‌റ്റോണും പുല്ലും ഇടകലർത്തി ഒരുക്കി. രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിലുള്ള പോർച്ചും L ഷേപ്പിലുളള സിറ്റ്ഔട്ടും കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്.

contemporary-house-lawn

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് വിശാലത നൽകുന്നു. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ്. വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. ലെതർ സോഫയാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. ജിപ്സം+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് ചെയ്ത് ഇൻഡയറക്ട് ലൈറ്റിങ് നൽകിയത് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.

contemporary-house-living

ഫോർമൽ ലിവിങ്ങിനും ഫാമിലി ലിവിങ്ങിനും ഇടയിലുളള പാർടീഷനായി സ്‌റ്റെയർ പ്രവർത്തിക്കുന്നു.

contemporary-house-passage

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിന് ഊണുമേശ. ഇതിന്റെ പിന്നിലായി വിശാലമായ ജനാലയാണ്. ഇതിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തും. 

contemporary-house-dining

വുഡും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണി കയറി ചെല്ലുമ്പോൾ ഒരു സ്റ്റഡി ഏരിയ ക്രമീകരിച്ചു.

contemporary-house-upper

നാലുകിടപ്പുമുറികളാണ് വീട്ടിൽ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കി.

contemporary-house-bed

ഐലൻഡ് ശൈലിയിലാണ് മോഡുലാർ കിച്ചൻ. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് അടുക്കളയുടെ കബോർഡുകൾ. നടുക്കായി ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും നൽകി. കൊറിയൻ മാർബിളാണ് കൗണ്ടറിൽ വിരിച്ചത്.

contemporary-house-kitchen

ചുരുക്കത്തിൽ സൗകര്യങ്ങൾക്കും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകി ഒരുക്കിയതാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location-Moodadi, Calicut

Area- 4200 SFT

Plot- 40 cents

Owner- P K Zaheer

Designer- Muhammed Muneer

Nufail- Muneer Associates, Calicut

Mob- 9847249528

Completion year- 2018