Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ വീട്, സന്തുഷ്ട കുടുംബം

before-after ശരിക്കും പുതിയൊരു വീട്ടിലേക്ക് കാലെടുത്തു വയ്ക്കുന്ന പ്രതീതിയാണ് ഇവിടെ ലഭിക്കുന്നത്...

കൊല്ലത്ത് പാരിപ്പള്ളിയിലാണ് അമലിന്റെ വീട്. 1600 ചതുരശ്രയടിയുണ്ടായിരുന്ന പഴയ ഒരുനില വീട്ടിൽ കാലപ്പഴക്കത്തിന്റേതായ അസൗകര്യങ്ങളും സ്ഥലപരിമിതികളും എറിയപ്പോഴാണ് പുതുക്കിപ്പണിയാൻ അമൽ തീരുമാനിച്ചത്. ചെറിയ കുടുംബത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ മാത്രം കൂട്ടിച്ചേർത്താണ് വീട് പുതുക്കിയെടുത്തത്. 

before പഴയ വീട്

9 സെന്റിലാണ് വീടിരിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി സ്ഥലം ഉപയുക്തമാക്കിയാണ് പുനർനിർമാണം. നിലവിലുള്ള സ്ട്രക്ചർ പൊളിക്കാതെ അകത്തളക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. വെള്ള നിറമാണ് അകത്തളങ്ങളിൽ നൽകിയത്. ഇതിനു അകമ്പടിയായി വാം ടോൺ ലൈറ്റുകൾ കൂടിയായതോടെ ഇന്റീരിയർ കൂടുതൽ പ്രസന്നമായി.

renovated-exterior

കോർട്യാർഡാണ്‌ അകത്തളത്തിലെ മറ്റൊരാകർഷണം. താഴെ പെബിളുകൾ വിരിച്ചു. മുകളിലെ ഗ്ലാസ് സീലിങ്ങിലൂടെ പ്രകശം അകത്തേക്ക് വിരുന്നെത്തുന്നു. ഡൈനിങ്ങിനും വാഷ്ഏരിയയ്ക്കും ഇടയിൽ ഒരു പാർടീഷനായും ഗോവണി പ്രവർത്തിക്കുന്നു.

courtyard

പ്രധാന മാറ്റങ്ങൾ

  • പോളികാർബണേറ്റ് ഷീറ്റുപയോഗിച്ച് മതിലിനോട് ചേർന്ന് പുതിയ പോർച്ച് കൂട്ടിച്ചേർത്തു. 
  • മൂന്നു കിടപ്പുമുറികൾ ഉണ്ടായിരുന്നതിൽ ഒരെണ്ണം ഗസ്റ്റ് ലിവിങ് ആക്കി മാറ്റി. അതിന്റെ സീലിങ് ഇടിച്ചുകളഞ്ഞു ഡബിൾ ഹൈറ്റ് ആക്കി.
  • പഴയ ഡൈനിങ് ടേബിൾ മാറ്റി. ചതുരാകൃതിയിലുള്ള ടേബിളും ഒരു ഭാഗത്ത് ബെഞ്ചും സ്ഥാപിച്ചു.  
  • അടുക്കള പൂർണ്ണമായും മാറ്റി മോഡുലാര്‍ രീതിയിലാക്കി.
  • മുകൾനിലയിൽ ഒരു കിടപ്പുമുറിയും ലിവിങ് ഏരിയയും പുതുതായി നിർമിച്ചു.
upper

ചെറിയ മുറ്റത്ത് ലാൻഡ്സ്കേപ്പിനും അവസരം നൽകി. പണികളെല്ലാം പൂർത്തിയായപ്പോൾ വീടിന്റെ ഏരിയ 2100 സ്ക്വയർ ഫീറ്റായി മാറി. 500 ചതുരശ്രയടി മാത്രമേ കൂടിയുള്ളൂ എങ്കിലും ഇരട്ടി സ്ഥലം ഉപയുക്തമാകുന്നതായി അനുഭവപ്പെടും. 

dining

പണികളെല്ലാം പൂർത്തിയായശേഷം മികച്ച ലൈറ്റിങ് സംവിധാനങ്ങളും അകമ്പടിയായി ചെടികളും നൽകിയതോടെ ശരിക്കും പുതിയൊരു വീട്ടിലേക്ക് കാലെടുത്തു വയ്ക്കുന്ന പ്രതീതി ലഭിക്കുന്നു.

bed

Project Facts

Location- Parippally, Kollam

Area- 1600 SFT

Plot- 9 cents

Owner- Amal

Designers- Arun, Razeem

Insight Architectural Studio, Kollam

Mob- 9995970912