Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ എന്റെ സ്വപ്നം പൂവണിഞ്ഞു

reader-home-palakkad സ്ട്രക്ച്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 32 ലക്ഷം രൂപയാണ് വീടിനു ചെലവായത്

എന്റെ പേര് എബി. ഏതൊരു മലയാളിയെയും പോലെ സ്വന്തമായി നല്ലൊരു വീട് എന്റെയും സ്വപ്നമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങൾക്കുമൊടുവിൽ ആ സ്വപ്നം ഞാൻ സാധ്യമാക്കി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് എന്റെ 'മലമേൽ' എന്ന വീട്. 1960 ചതുരശ്രയടിയാണ് വിസ്തീർണം. നിശ്‌ചിത ബജറ്റിൽ പണി തീർക്കണമെന്ന് നിർബന്ധമുണ്ടായിരുന്നത് കൊണ്ട് തുടക്കം മുതൽ കരുതലോടെയാണ് പണം ചെലവഴിച്ചത്. ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകിയതാണ് ചെലവ് കുറയാൻ ഒരു കാരണം. അമിത ആഡംബരങ്ങൾ ഒന്നും അകത്തളത്തിൽ നൽകിയിട്ടില്ല. 

reader-home-sideview

സമകാലിക ശൈലിയിലാണ് പുറംകാഴ്ച. സ്ലോപ് റൂഫ് വാർത്ത് ഓടുവിരിച്ചു. ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് പ്രധാനമായും ഇരുനില വീട്ടിൽ ഒരുക്കിയത്. വാതിൽ തുറന്നാൽ ആദ്യം സ്വീകരണമുറി. ഇതിന്റെ വശത്തെ ഭിത്തിയിൽ വോൾപേപ്പർ ഒട്ടിച്ച് ഭംഗിയാക്കിയുണ്ട്. വാതിലിനും ജനാലകൾക്കുമെല്ലാം ടീക് വുഡാണ് ഉപയോഗിച്ചത്. വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് വിരിച്ചത്.

reader-home-living

താഴെ രണ്ടും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. അവശ്യസൗകര്യങ്ങൾ മാത്രമേ കിടപ്പുമുറികളിൽ നൽകിയിട്ടുള്ളൂ. അടുക്കളയും ലളിതമായാണ് ഒരുക്കിയത്. സമീപം വർക്ക് ഏരിയയും ക്രമീകരിച്ചു. സ്ട്രക്ച്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 32 ലക്ഷം രൂപയാണ് വീടിനു ചെലവായത്. 

reader-home-stair

Project Facts

Location- Mannarkad, Palakkad

Area- 1960 SFT

Owner- Ebi John

Mob- 7510205997

Cost- 32 Lakhs