Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തനിമയുടെ നന്മ നിറയുന്ന വീട്; വിഡിയോ

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 30 സെന്റ് പ്ലോട്ടിൽ 3000 ചതുരശ്രയടിയിലാണ് റാജിം എന്ന നാലുകെട്ട് സ്ഥിതി ചെയ്യുന്നത്. ഉടമസ്ഥന്റെ ആഗ്രഹം പോലെതന്നെ പരമ്പരാഗത നാലുകെട്ടുകളുടെ അളവുകോലുകൾ പിന്തുടർന്നാണ് വീട് രൂപകൽപന ചെയ്തത്. പഴയ തറവാടുവീട് നിന്നിരുന്ന അതേ സ്ഥലത്തുതന്നെയാണ് പുതിയ വീടും നിർമ്മിച്ചിട്ടുള്ളത്. 

traditional-home-night

ഉയരവ്യത്യാസമുള്ള പ്ലോട്ടിനെ പല ലെവലുകളായി വേർതിരിച്ചാണ് ഇടങ്ങൾ പണിതത്. ചുറ്റുപാടുമുള്ള പ്രകൃതിയുടെ മനോഹാരിതകൾ ആസ്വദിക്കാൻ പാകത്തിനാണ് എലിവേഷൻ നിർമിച്ചത്. പഴയ ഓടുകൾ പുനരുപയോഗിച്ച് ഉപയോഗിക്കുകയായിരുന്നു. വെട്ടുകല്ല് കൊണ്ടുള്ള എക്സ്പോസ്ഡ് ക്ലാഡിങ്ങാണ് എക്സ്റ്റീരിയറിന്റെ ആകർഷണം.  

എത്ര അതിഥികൾ വന്നാലും ഉൾക്കൊള്ളാൻ കഴിയും വിധം വിശാലമാണ് അകത്തളങ്ങൾ. നടുമുറ്റത്തേക്ക് തുറക്കുന്ന വിധമാണ് ഫോർമൽ ലിവിങ് ക്രമീകരിച്ചത്. പഴയമരം കൊണ്ടുള്ള ഫർണിച്ചറാണ് വീട്ടിലുടനീളം ഉപയോഗിച്ചിട്ടുള്ളത്.

traditional-home-passage

വിട്രിഫൈഡ് ടൈലുകളും ഗ്രാനൈറ്റുമാണ് നിലത്തുവിരിച്ചിക്കുന്നത്. ഫാമിലി ലിവിങ്ങിൽ സംഗീതോപകരണങ്ങളും ആന്റിക് ക്ലോക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനു സമീപം ഗോവണി. തടി കൊണ്ടാണ് ഗോവണി നിർമിച്ചിരിക്കുന്നത്. മുകൾനിലയിൽ ഒരു കിടപ്പുമുറി മാത്രമേയുള്ളൂ.

traditional-home-living

നടുമുറ്റമാണ് അകത്തളത്തിലെ ജീവസ്രോതസ്സ്. പ്രധാനവാതിൽ തുറന്നകത്തു കയറുന്നത് നടുമുറ്റത്തിനു ചുറ്റുമുള്ള വരാന്തയിലേക്കാണ്. ഇതിന്റെ വലതുവശത്തായാണ് ഫോർമൽ ലിവിങ്. താഴെയുള്ള നാലുകിടപ്പുമുറികളും തുറക്കുന്നത് നടുമുറ്റത്തിന്റെ കാഴ്ചകളിലേക്കാണ്. ഊണുമുറിയും നടുമുറ്റത്തിന്റെ വശങ്ങളിൽ തന്നെയാണ്. കാറ്റും വെളിച്ചവും മഴയുമെല്ലാം നേരിട്ട് കുളത്തിലേക്ക് പതിക്കും വിധമാണ് രൂപകൽപന. കുളത്തിൽ ചെറിയ മീനുകളെ വളർത്തുന്നു.

traditional-home-courtyard

നടുമുറ്റത്തിന്റെ വശങ്ങളിലിരുന്നു മഴയും വെയിലും ആസ്വദിക്കാൻ കഴിയുന്നത് ഹൃദ്യമായ ഒരനുഭവമാണ്. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം മുഴുവൻ നടുമുറ്റത്ത് പതിക്കും വിധമാണ് സജ്ജീകരണം. 

nadumuttam

ലളിതസുന്ദരമായ അഞ്ച് കിടപ്പുമുറികളാണ് വീട്ടിൽ. പഴയ മരത്തിൽ തീർത്ത ഫർണീച്ചറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

traditional-home-bed

മൂന്ന് അടുക്കളകൾ ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു. മോഡുലാർ കിച്ചണിൽ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. സമീപം വർക്കിങ് കിച്ചൻ, വർക്ക് ഏരിയ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

dining

കാറ്റും മഴയും വെയിലുമെല്ലാം വീട്ടിനകത്തിരുന്നു തന്നെ ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് ഈ വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. എല്ലാവരും ആധുനികതയുടെ പിറകേപായുമ്പോൾ പരമ്പരാഗത വീടുകളുടെ നന്മകൾ തിരിച്ചുകൊണ്ടുവരാൻ കാണിച്ച താൽപര്യം പ്രശംസനീയമാണ്.

nilambur-home-night

Project Facts

Location- Nilambur, Malappuram

Area- 3000 SFT

Plot- 30 cents

Owner- Abdu Rahiman

Architect- Hareesh P R

Green Square Architects, Edakkara

Mob- 9747622995

Completion year- 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.