Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഈ വീട് ഞങ്ങൾക്ക് ഏറെ സ്‌പെഷൽ'!

reader-home-exterior ഹോംസ്‌റ്റൈൽ ചാനലിന്റെ വായനക്കാരനായ ടോംരാജ് വീട് പണിതതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

എന്റെ പേര് ടോംരാജ്. പ്രവാസിയായി കുവൈറ്റിൽ ജോലി ചെയ്യുന്നു. മനോരമ ഹോംസ്‌റ്റൈൽ ചാനലിന്റെ ഒരു സ്ഥിരം വായനക്കാരനാണ് ഞാൻ. വീടുപണി തുടങ്ങിയത് മുതൽ ഇവിടെ വരുന്ന ലേഖനങ്ങൾ വിശദമായി വായിക്കാറുണ്ട്. വീടുപണി സമയങ്ങളിൽ ചാനലിലെ മാർഗനിർദേശങ്ങൾ ഉപകാരപ്പെട്ടിട്ടുണ്ട്. ഒരുദിവസം ഈ ചാനലിൽ എന്റെ വീടിന്റെ വിശേഷങ്ങളും വരുന്നത് ഞാൻ സ്വപ്‌നം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ആ ആഗ്രഹം സഫലമായിരിക്കുന്നു. ഇപ്പോൾ വീടുപണി പൂർത്തിയായി. അതിന്റെ വിശേഷങ്ങൾ പറയാം. 

reader-home-thrissur

തൃശൂർ കൊറ്റനെല്ലൂരിലാണ് എന്റെ പുതിയ വീട്. സമകാലിക ശൈലിയാണ് പിന്തുടർന്നത്. 40 സെന്റിൽ 2000 ചതുരശ്രയടിയാണ് വിസ്തീർണം. പുറമെ നിന്നും ഒറ്റനോട്ടത്തിൽ രണ്ടുനിലകൾ ഉണ്ടെന്നു തോന്നുമെങ്കിലും ഒറ്റനില വീടാണിത്. ചൂട് കുറയ്ക്കുന്നതിനായി 12 അടി ഉയരത്തിലാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. മുകൾനിലയിൽ ട്രസ് വർക്ക് ചെയ്ത് ക്ലേ ടൈലുകളാണ് വിരിച്ചത്. വൈറ്റ് ആൻഡ് ഗ്രേ കോംബിനേഷൻ ആണ് വീടിനു അകത്തും പുറത്തും നൽകിയിരിക്കുന്നത്. 

reader-home-hall

പെയിന്റിങ്ങിലും ഫർണിഷിങ്ങിലും ഒക്കെ ഗുണനിലവാരം കൈമോശം വരാതെ ചെലവ് കുറയ്ക്കാൻ ബോധപൂർവം ശ്രമിച്ചിട്ടുണ്ട്. പഴയ തറവാട് വീട് പൊളിച്ചപ്പോൾ കിട്ടിയ മരങ്ങൾ ഉപയോഗിച്ചത് കൊണ്ട് തടിയുടെ കാര്യത്തിൽ ചെലവ് കുറയ്ക്കാനും സാധിച്ചു. ഫോൾസ് സീലിങ് പോലുള്ള കൃത്രിമമായ ആർഭാടങ്ങൾ കുത്തിനിറയ്ക്കുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു. അതുകൊണ്ട് ലൈറ്റ് പോയിന്റുകൾ എല്ലാം നേരിട്ട് സീലിങ്ങിൽ തന്നെ നൽകി.

hall

വിശാലവും ക്രോസ് വെന്റിലേഷൻ നൽകിയ അകത്തളങ്ങളുമാണ് വീടിന്റെ പ്രത്യേകത. 6*4 വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. പ്രധാനവാതിലുകളും ജനലുകളും ടീക് വുഡിലാണ് നിർമിച്ചത്. വാഡ്രോബുകളും അടുക്കളയിലെ ഷട്ടറുകളും നിർമിച്ചിരിക്കുന്നതും തടിയിൽ തന്നെ.

pooja-space

ഓപ്പൺ ശൈലിയിലാണ് ലിവിങ്- ഡൈനിങ് ക്രമീകരിച്ചിരിക്കുന്നത്. വാതിൽ തുറന്നാൽ വശത്തായി സ്വീകരണമുറി. ഇതിനു സമീപം പ്രെയർ സ്‌പേസ് ക്രമീകരിച്ചു. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.

reader-home-dining

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഇവിടെ ഒരുക്കി. മറൈൻ പ്ലൈവുഡ് ഫിനിഷിലാണ് അടുക്കള. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

reader-home-bed
reader-home-kitchen

വീടിന്റെ പിറകുവശത്തായി വിശാലമായ കൃഷിത്തോട്ടമാണ്. ഇവിടെനിന്നുള്ള നിന്നുള്ള ഇളംകാറ്റ് വീടിന്റെ അകത്തളങ്ങളെ എപ്പോഴും തണുപ്പിച്ചു നിർത്തുന്നു. ഭാവിയിൽ മുകളിലോട്ടും പണിയാവുന്ന തരത്തിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. അങ്ങനെ ആഗ്രഹിച്ച പോലെയൊരു വീട് സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് ഞാനും കുടുംബവും. മനോരമ ഹോംസ്‌റ്റൈൽ ചാനലിന് പ്രത്യേക നന്ദി...

Project Facts

Location- Kottanellur, Thrissur

Area- 2000 SFT

Plot- 40 cents

Owner- T.K Thomas

Mob - 8547186958(T.K Thomas),

+965 95592304(Tomraj Thomas -Kuwait )

Architect - Benson Thommana