Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടിക്കൂട്ടലുകളില്ല, ആവശ്യങ്ങൾ മാത്രം!

Elevation വീടിനകത്തെ വെന്റിലേഷൻ സംവിധാനം പ്രത്യേക പരാമർശം അർഹിക്കുന്നു.

തൃശൂർ ഇരിങ്ങാലക്കുടയിൽ 18 സെന്റിൽ 3800 ചതുരശ്രയടിയിലാണ് അൻവറിന്റെയും ഡോ. ആഷയുടേയും വീട്. പ്രവാസികളായ വീട്ടുകാർക്ക് പരിപാലനം എളുപ്പമാക്കുന്ന തരത്തിലുള്ള അകത്തളങ്ങൾ വേണം എന്നതായിരുന്നു പ്രധാന ആവശ്യം. ഒപ്പം കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുകയും വേണം. ഈ ആവശ്യങ്ങൾ മുൻനിർത്തിയാണ് വീട് അണിയിച്ചൊരുക്കിയത്. 

മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. കൊളോണിയൽ ശൈലിയിലാണ് പുറംകാഴ്ച. ചരിഞ്ഞ മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു. പുറംഭിത്തികളിൽ സ്റ്റോൺ ക്ലാഡിങ് പതിച്ചു. വീടിനകത്തും പുറത്തും കോർട്‌യാർഡുകൾ നൽകിയിരിക്കുന്നു. കാർപോർച്ചിനു അരികിൽ ചെടികൾ വളർത്തിയ ഔട്ഡോർ കോർട്‌യാർഡ് പിന്നിട്ടാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. 

family-and-water-body

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. അനാവശ്യ മറകൾ ഇല്ലാത്തതിനാൽ കൂടുതൽ വിശാലതയും അകത്തളങ്ങൾക്ക് ലഭിക്കുന്നു. ഫോർമൽ ലിവിങ്ങിനും ഫാമിലി ലിവിങ്ങിനും ഇടയിൽ ഒരു വാട്ടർബോഡി നൽകിയത് ശ്രദ്ധേയമാണ്. ഇവിടെ സൂര്യപ്രകാശം നേരിട്ട് അകത്തേക്ക് എത്തുംവിധം ഗ്ലാസ് റൂഫിങ് നൽകി. ഇവിടെ മറ്റൊരു ഡ്രൈ കോർട്‌യാർഡ് കൂടി ഒരുക്കിയിരിക്കുന്നു. 

family-and-drawing

ഫാമിലി ലിവിങ് ഏരിയയ്ക്ക് സമീപമാണ് സ്റ്റെയർകെയ്സ്. ഇവിടെയും ഒരു ഗ്രീൻ കോർട്‌യാർഡും പ്രകാശത്തെ ആനയിക്കാനായി വലിയ ഗ്ലാസ് ഓപ്പണിങ്ങുകളും നൽകിയിട്ടുണ്ട്. 

drawing

വീടിനകത്തെ വെന്റിലേഷൻ സംവിധാനം പ്രത്യേക പരാമർശം അർഹിക്കുന്നു. വീടിന്റെ പുറകിൽ വിശാലമായ പാടമാണ്. ഇവിടെ നിന്നും ഒഴുകിയെത്തുന്ന കാറ്റിനെ പിൻഭാഗത്തെ ലൂവരുകൾ അകത്തേക്ക് ആനയിക്കുന്നു. ഈ കാറ്റ് വീടിനുള്ളിൽ ചുറ്റിയടിച്ച് മുൻഭാഗത്ത് സ്വീകരണമുറിക്ക് സമീപം നൽകിയിട്ടുള്ള ലൂവറുകൾക്കിടയിലൂടെ പുറത്തേക്ക് ഒഴുക്കുന്നു. ഇതിലൂടെ വീടിനുള്ളിൽ ഇപ്പോഴും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.

courtyard

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. 

Dining

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. കുടുംബാംഗങ്ങളുടെ അഭിരുചിക്കനുസരിച്ചാണ് മുറികൾ ഒരുക്കിയത്. എല്ലാ മുറികളിലും പുറത്തെ പച്ചപ്പിലേക്ക് തുറക്കുന്ന ജാലകങ്ങൾ നൽകിയിരിക്കുന്നു.

masterbed

പരിപാലനത്തിന് പ്രാധാന്യം നൽകിയാണ് അടുക്കള. കൊറിയൻ സ്റ്റോണാണ് കൗണ്ടറിൽ വിരിച്ചത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി. 

kitchen

ബ്രൗൺ, ബീജ്, യെലോ എന്നീ നിറങ്ങൾ അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു. സ്ഥിരതാമസമില്ലാത്തതിനാൽ  ലാൻഡ്സ്കേപ്പിനു വലിയ പ്രാധാന്യം നൽകിയിട്ടില്ല. ചുരുക്കത്തിൽ പ്ലോട്ടിന്റെ സവിശേഷതയ്ക്കും വീട്ടുകാരുടെ ആവശ്യങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കിയതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

Project Facts

Location- Iringalakuda, Thrissur

Plot- 18 cents

Area- 3800 SFT

Owner- Anwar & Dr. Asha

Architect- Sanil Chacko

Space Scape Architects

Thrissur

Mob- 9447042753