Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റ്, വെളിച്ചം, പച്ചപ്പ്.. പിന്നെ വീടും...

green-theme-home-kaladi ആഗ്രഹിച്ചതിനുമപ്പുറം ഒരു വീട് ലഭിക്കുക എന്നതിൽപ്പരം സന്തോഷം വേറെയുണ്ടോ?...

എറണാകുളം ജില്ലയിലെ കാലടിയിലാണ് പ്രവാസിയായ ബിബിന്റെയും അധ്യാപികയായ ഭാര്യ അനീഷയുടെയും  വീട്. കാറ്റ്, വെളിച്ചം, പച്ചപ്പ് എന്നിവ ഉൾക്കൊള്ളുന്നതാവണം വീട് എന്നതായിരുന്നു ഇരുവരുടെയും സ്വപ്നം. വീട്ടുകാരുടെ ഈ ആവശ്യങ്ങളോട് നീതിപുലർത്തിയാണ് ഡിസൈനർ ഷിന്റോ വീട് രൂപകൽപന ചെയ്തത്. 15 സെന്റ് പ്ലോട്ടിൽ 3200 ചതുരശ്രയടിയിലാണ് വീട്. 

kaladi-home-view

വെള്ളനിറമാണ് കൂടുതലും ഉപയോഗിച്ചത്. ഇതിനു വേർതിരിവ് നൽകാൻ പുറം ഭിത്തിയുടെ ഒരു ഭാഗത്ത് സ്റ്റോൺ ക്ലാഡിങ്ങും ഒരു ഭാഗത്ത് ബ്രിക്ക് ക്ലാഡിങ്ങും നൽകി. പല ലെവലുകളായി നൽകിയ റൂഫിങ്ങാണ് കാഴ്ചയിൽ ആദ്യം കണ്ണുടക്കുന്നത്. കാർപോർച്ച് ഡബിൾ ഹൈറ്റിലാണ് ചെയ്തിരിക്കുന്നത്. ഇവിടം എൽഇഡി സ്ട്രിപ്പ് ലൈറ്റും ഗ്ലാസുമൊക്കെ നൽകി ആകർഷകമാക്കിയിട്ടുണ്ട്.

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, ബാൽക്കണി, ടെറസ് ഗാർഡൻ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

kaladi-home-living

സിറ്റൗട്ടിൽനിന്നും പ്രധാന വാതിൽ കടന്ന് ഫോയർ സ്പേസിലേക്കാണ് പ്രവേശനം. ഇതിനോട് ചേർന്ന ഭിത്തിയിൽ ക്യൂരിയോസ് നൽകി അലങ്കരിച്ചു. വയലറ്റ് കളറിൽ കസ്റ്റംമെയ്ഡായി ചെയ്തെടുത്ത സോഫാസെറ്റാണ് ഫോർമൽ ലിവിങ്ങിലെ ആകർഷണം. ഫോർമൽ ലിവിങ്ങിൽ  നിന്ന് നേരെ ഫാമിലി ലിവിങ്ങിലേക്കാണ് പ്രവേശനം. ഡബിൾ ഹൈറ്റിലാണ് ഈ ഏരിയ നിർമിച്ചത്. ഇത് കൂടുതൽ വിശാലതയും നൽകുന്നു.  

kaladi-home-stair-court

ഫാമിലി ലിവിങ്ങിന്റെ ഒരു ഭാഗത്തായി പ്രെയർ ഏരിയയ്ക്ക് ഇടം നൽകി. ഇതിനു സമീപം ഒരു ഇൻഡോർ കോർട്‌യാർഡിന് ഇടം നൽകി. റൂഫിലെ പർഗോള സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു.

ഈ വീടിന്റെ ശ്രദ്ധാകേന്ദ്രം ഊണുമുറിയാണ്. ഡൈനിങ്ങിന്റെ സമീപമുള്ള ഗ്ലാസ് വാതിൽ തുറക്കുന്നത് പുറത്തെ പച്ചപ്പ് നിറഞ്ഞ ലാൻഡ്സ്കേപ്പിലേക്കാണ്. ഡൈനിങ് ടേബിളിന്റെ ഒരു വശത്ത് ബഞ്ചാണ് നൽകിയത്. സമീപം  ഒരു ക്രോക്കറി യൂണിറ്റിനും ഇടം നൽകിയിരിക്കുന്നു. 

kaladi-home-dine

ഗോൾഡൻ ഗ്രേ കളർ തീമിലാണ് കിച്ചൻ. മൾട്ടിവുഡ് ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൊറിയൻ സ്റ്റോണാണ് കൗണ്ടറിൽ വിരിച്ചത്.

kaladi-home-kitchen

മുകളിലും താഴെയുമായി നാല് കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. പ്ലൈവുഡ് വെനീർ ഫിനിഷിലാണ് വാഡ്രോബുകൾ നിർമ്മിച്ചിരിക്കുന്നത്.  മാസ്റ്റർ ബെഡ്റൂമിൽ കട്ടിലിന്റെ ഹെഡ്ബോർഡ് ഭാഗത്തെ ഭിത്തി പ്ലൈവുഡും സിമന്റ് ബോർഡ് ഫിനിഷ് പാനലിങ്ങും നൽകി ഹൈലൈറ്റ് ചെയ്തു. 

kaladi-home-bed

ഫസ്റ്റ് ഫ്ലോറിൽ ‘L’ ഷേപ്പിൽ ഒരു ഷോവാൾ നൽകി അവിടെ വെർട്ടിക്കൽ ഗാർഡൻ നൽകി. ഇനി പുറത്തെ പച്ചപ്പിലേക്ക്...വീടിന്റെ എലിവേഷനോട് യോജിക്കും വിധമാണ് ലാൻഡ്സ്കേപ്പിന്റെയും ഡിസൈൻ. മുറ്റത്ത് നാച്വറൽ സ്റ്റോൺ വിരിച്ച് ഇടയ്ക്ക് പുല്ലും പിടിപ്പിച്ച് ഭംഗിയാക്കിയിരിക്കുന്നു. ഗെയ്റ്റിൽ ജിഐ ഫ്രയിമുകൾ കൊണ്ട് ഒരു പില്ലർ നൽകി അതിൽ സ്പോട് ലൈറ്റ് ക്രമീകരിച്ചു. വീടിന്റെ തുടർച്ച അനുഭവിപ്പിക്കുംവിധമാണ് ചുറ്റുമതിലിന്റെയും ഡിസൈൻ. ചുരുക്കത്തിൽ കാറ്റ്, വെളിച്ചം, പച്ചപ്പ് എന്നീ ഘടകങ്ങൾ ചേർന്നൊരുക്കുന്ന സിംഫണിയാണ് ഈ വീടിന്റെ താളം.

Project Facts

Location- Kalady, Ernakulam

Plot- 20 cents

Area- 3300 SFT

Owner- Bibin Varghese

Designer- Shinto Varghese

Concepts Design Studio

Mob- 9895821633

Completion year- 2017

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.