Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തെ തോൽപ്പിച്ച കുട്ടനാടൻ വീട്! ചെലവ് 10 ലക്ഷം

pillar-house-kuttanad അപ്രതീക്ഷിത പരിസ്ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന വീടുകളാണ് കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ ഇനി ആവശ്യം..

നഗരത്തിരക്കുകളിൽ നിന്നും ഓടിയൊളിക്കാനുള്ള ഇടമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. സുനിൽ കുട്ടനാട്ടിലെ മാരാരിയിൽ കൃഷിഭൂമി മേടിച്ചത്.  കുട്ടനാടിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് ദിവസങ്ങൾ ചെലവഴിക്കാൻ ഒരു ചെറു ഫാം ഹൗസും ഇവിടെ നിർമിച്ചു.

marari-farm-house

വഴിത്തിരിവ് ഇനിയാണ്...ഇത്തവണത്തെ പ്രളയത്തിൽ കുട്ടനാട്ടിലെ ഭൂരിഭാഗം വീടുകളിലും അപ്രതീക്ഷിത അതിഥിയെപ്പോലെ പ്രളയം ഇരച്ചുകയറിയപ്പോൾ മാരാരിയിലെ ഫാം ഹൗസിന്റെ മുൻപിൽ വെള്ളം അനുസരണയോടെ നിന്നു. അതിനുകാരണം പ്രീഫാബ് ശൈലിയിൽ നിർമിച്ച എലിവേറ്റഡ് നിർമിതിയാണ്.

floating-house

ആറേക്കറോളം വിസ്തൃതിയിലുള്ള കൃഷിഭൂമിയിൽ വെറും 600 ചതുരശ്രയടിയിലാണ് ഫാം ഹൗസ് നിർമിച്ചത്. ഭൂപ്രതലത്തിൽ നിന്നും ജിഐ ഫ്രയിമുകൾ കൊണ്ട് പില്ലർ നൽകിയാണ് അടിത്തറ കെട്ടിയത്. ഹുരുഡീസ് കൊണ്ടാണ് ഭിത്തികൾ നിർമിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ  ചെയ്താണ് ജനാലകളും രണ്ടു ബാൽക്കണികളും നിർമിച്ചത്. സാധാരണ ടൈലുകളാണ് അകത്തളങ്ങളിൽ വിരിച്ചത്.

farm-house-elevatiob

വെള്ളമില്ലാത്ത സമയത്തു താഴത്തെ സ്ഥലം ബാർബിക്യൂ സ്‌പേസ് ആക്കിമാറ്റുകയും ചെയ്യാം. അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ള രണ്ടു കിടപ്പുമുറികളും മൾട്ടിപർപ്പസ് ഹാളുമാണ് വീടിനുള്ളിൽ ഉള്ളത്. 

farm-house-bed

സ്ട്രക്ചറും ഫർണിഷിങ്ങും അടക്കം 10 ലക്ഷം രൂപ മാത്രമാണ് വീടിനു ചെലവായത്. ഇതുപോലെ അപ്രതീക്ഷിത പരിസ്ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന വീടുകളാണ് കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ ഇനി ആവശ്യം എന്നാണ് ഈ പ്രളയം നമ്മെ ഓർമിപ്പിക്കുന്നത്.

marari-down-floor

Project Facts

Location- Marari, Alappuzha

Area- 600 SFT

Plot- 6 acre

Owner- Dr. Sunil

Designer- Vajid Rahman

Hierarchitects, Mankada

Budget- 10 lakh