Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെണ്മയുടെ നന്മ നിറയുന്ന വീട്

white-themed-house കടുംവർണങ്ങൾ വാരിവിതറാതെ തന്നെ പോസിറ്റീവ് ആയ ഇടങ്ങൾ ഒരുക്കാൻ കഴിഞ്ഞു എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ 57 സെന്റിൽ 7600 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. തൂവെള്ള നിറത്തിന്റെ സൗന്ദര്യമാണ് ഈ വീട് ഉദ്ഘോഷിക്കുന്നത്.  

നിശ്ചിതമായ ഒരു രൂപവിന്യാസമില്ലാതെ പരന്നുകിടക്കുന്ന വിധമാണ് വീടിന്റെ എലിവേഷൻ. വെള്ള നിറത്തിനു വേർതിരിവ് നൽകാനായി ക്ലാഡിങ് വർക്കുകളും കാണാം. രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ പോർച്ച് വശത്തായി ക്രമീകരിച്ചു. അത്യാവശ്യം മുറ്റം നൽകിയാണ് വീട് നിർമിച്ചത്. ലാൻഡ്സ്കേപ് പരിപാലനം അധികം ആവശ്യപ്പെടാത്ത വിധത്തിൽ ചെടികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

white-themed-house-exterior

പുറത്തെ ലാൻഡ്സ്കേപ്പിന്റെ കാഴ്ചകൾ അകത്തിരുന്നു ആസ്വദിക്കാവുന്ന വിധമാണ് ലിവിങ്, ഡൈനിങ് ഏരിയയുടെ ക്രമീകരണം. കാറ്റും വെളിച്ചവും സമൃദ്ധമായി കടക്കുന്നതിനു ഫ്ലോർ ടു സീലിങ് ജനാലകൾ നൽകിയിരിക്കുന്നു. ഇതിനു റോളർ ബ്ലൈൻഡുകൾ കൊടുത്തിട്ടുണ്ട്. ആവശ്യാനുസരണം പ്രകാശം ക്രമീകരിക്കാം. ലിവിങ്ങിന്റെ തുടർച്ച പോലെ ഒരു മജ്‌ലിസ് ഏരിയയും നൽകിയിട്ടുണ്ട്. 

white-themed-house-living

ഡബിൾ ഹൈറ്റിലാണ് ലിവിങ് ഏരിയ ഒരുക്കിയത്. ഇത് കൂടുതൽ വ്യാപ്തി തോന്നിക്കുന്നു. ഇറ്റാലിയൻ മാർബിളാണ് നിലത്ത് വിരിച്ചിരിക്കുന്നത്. ന്യൂട്രൽ നിറങ്ങളാണ് അകത്തളത്തിലും നൽകിയിട്ടുള്ളത്. ജിപ്സം+വെനീർ കൊണ്ട് സീലിങ് നൽകിയിട്ടുണ്ട്.

hall

അകത്തളത്തിന്റെ മധ്യത്തിലായി അടച്ച ശൈലിയിൽ ഒരു കോർട്യാർഡ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. ഇവിടെ ആട്ടുകട്ടിൽ ക്രമീകരിച്ചു. നിലത്ത് വേർതിരിവ് നൽകാൻ സിന്തറ്റിക് ഗ്രാസും റഫ് ഗ്രാനൈറ്റും ഉപയോഗിച്ചിരിക്കുന്നു.

courtyard

പത്തു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഊണുമേശ. പുറത്തെ പച്ചപ്പ് ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഇതിന്റെ രണ്ടുവശങ്ങളിലും ഗ്ലാസ് ജാലകങ്ങൾ നൽകിയിരിക്കുന്നു.

thangals-dining

വീട്ടിൽ എലിവേറ്റർ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്നാണ് ഗോവണിയുടെ സ്ഥാനവും. ക്യാന്റിലിവർ ശൈലിയിലാണ് ഗോവണിയുടെ ഡിസൈൻ.

stair-area

സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് അടുക്കളയുടെ ഡിസൈൻ. ഇവിടെ നൽകിയ സീലിങ് ഡിസൈനും ശ്രദ്ധേയമാണ്. ചെറിയൊരു ലേഡീസ് ഡൈനിങ്ങും ഇവിടെ സജ്ജീകരിച്ചു. പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് അടുക്കള ഫർണിഷ് ചെയ്തത്. ഇവിടെ ഇൻഡോർ പ്ലാന്റുകളും നൽകിയിരിക്കുന്നു.

white-themed-house-kitchen

അഞ്ച് കിടപ്പുമുറികളാണ് വീട്ടിൽ. ഓരോ മുറികൾക്കും വ്യത്യസ്ത തീം കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. മാർബിളും വുഡൻ ഫ്ളോറിങ്ങും മുറികൾക്ക് മാറ്റുകൂട്ടുന്നു. ഹെഡ്ബോർഡിൽ വോൾപേപ്പർ, ക്യൂരിയോസ് എന്നിവയെല്ലാം നൽകിയിട്ടുണ്ട്.

white-themed-house-bed

വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധമാണ് ചുറ്റുമതിലിന്റെ ഡിസൈൻ. ചുരുക്കത്തിൽ കടുംവർണങ്ങൾ വാരിവിതറാതെ തന്നെ പോസിറ്റീവ് ആയ ഇടങ്ങൾ ഒരുക്കാൻ കഴിഞ്ഞു എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

white-thmed-landscape

Project Facts

Location- Koduvally, Calicut

Area- 7600 SFT

Plot- 57 cent

Owner- Muneer

Architect- Shiju Pareed

Amar Architects

Mob- 9526574666