കീശ ചോരാതെ പണിത വീട്; ചെലവ് 23 ലക്ഷം

വീട്ടുകാരുടെ ആവശ്യങ്ങൾ മാത്രം ഉൾപ്പെടുത്തി നിർമിച്ചതുകൊണ്ടാണ് സ്ട്രക്ച്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 23 ലക്ഷത്തിൽ ഒതുക്കാൻ കഴിഞ്ഞത്.

5 സെന്റ് പ്ലോട്ടാനുള്ളത്. അവിടെ ചെലവ് ചുരുക്കി മൂന്ന് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട് വേണം. ഇത്രമാത്രമാണ് എൻജിനീയർ ജയപ്രകാശിനോട് സുഹൃത്തായ രമേശ് പറഞ്ഞത്. ബാക്കിയെല്ലാം ജയപ്രകാശ് കണ്ടറിഞ്ഞു ചെയ്തു. അങ്ങനെ തൃശൂർ വടക്കാഞ്ചേരിയിൽ 1412 ചതുരശ്രയടിയിലുള്ള വീട് ഉയർന്നു. 

ഇളംവെള്ള നിറമാണ് പുറംഭിത്തികളിൽ നൽകിയത്. അകത്തളങ്ങളിലും കടുംനിറങ്ങൾ ഒന്നും നൽകിയിട്ടില്ല. ലിവിങ്, ഡൈനിങ്, മുകളിലും താഴെയുമായി മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്ഏരിയ, ബാൽക്കണി എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയത്. ഓപ്പൺ ടെറസിൽ ഭാവിയിൽ വിപുലപ്പെടുത്താനുള്ള സൗകര്യമുണ്ട്.

ചെലവ് കുറഞ്ഞ മാർബോനൈറ്റ് ടൈലുകളാണ് നിലത്ത് വിരിച്ചിരിക്കുന്നത്. ഫർണിഷിങ്ങിൽ ഒന്നും തടി അധികം ഉപയോഗിച്ചിട്ടില്ല എന്നതും ചെലവിനെ കൈപ്പിടിയിൽ ഒതുക്കാൻ സഹായിച്ചു. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ലളിതമായ ഊണുമേശ. സ്‌റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ നിർമിച്ചിരിക്കുന്നത്.

ലളിതമായ കിടപ്പുമുറികൾ. കട്ടിൽ ഇൻബിൽറ്റ് ആയി നിർമിച്ചു. എല്ലാ കിടപ്പുമുറിയിലെയും ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

ഫെറോസിമന്റ സ്ലാബ് ഉപയോഗിച്ചാണ് അടുക്കളയുടെ ഫർണിഷിങ്. സമീപം ഒരു വർക്ക് ഏരിയയും നിർമിച്ചിട്ടുണ്ട്.

പ്ലാനിങ് മുതൽ വീട്ടുകാരുടെ ആവശ്യങ്ങൾ മാത്രം ഉൾപ്പെടുത്തി നിർമിച്ചതുകൊണ്ടാണ് സ്ട്രക്ച്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 23 ലക്ഷത്തിൽ ഒതുക്കാൻ കഴിഞ്ഞത്.

ചെലവ് കുറച്ച ഘടകങ്ങൾ

  • പ്രാദേശികമായി ലഭ്യമായ ഇഷ്ടിക, തടി എന്നിവ ഉപയോഗിച്ചു. 
  • ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകി. 
  • സ്ട്രക്ചറിനു സെമി വയർ കട്ട് ബ്രിക്കാണ് ഉപയോഗിച്ചത്. 
  • ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് നേരിട്ട് നൽകി.
  • പുട്ടി ഫിനിഷുള്ള ഇമൽഷനാണ് ഭിത്തികളിൽ നൽകിയത്.
  • കിച്ചന്‍ കാബിനറ്റിനും, വാഡ്രോബിനും ഫെറോസിമന്റ് സ്ലാബ് ഉപയോഗിച്ചു.
  • കട്ടിൽ കോൺക്രീറ്റ് കൊണ്ട് നിർമിച്ചു പാനലിങ് ചെയ്തു. 

Project Facts

Location- Wadakkanchery, Thrissur

Area-1412 SFT

Plot- 5 cent

Owner- Ramesh

Designer- Jayaprakash K

JJ Constructions, Thrisur

Mob- 9447086836