Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗതുകങ്ങൾ നിറഞ്ഞ വീട്; ലാഭിച്ചത് ലക്ഷങ്ങൾ!

architect-home-exterior ഫലപ്രദമായ ആസൂത്രണത്തിലൂടെയും പുനരുപയോഗ സാധ്യതകളിലൂടെയും, ചെലവ് ചുരുക്കി വീട് സാധ്യമാക്കാം എന്ന ഉദാഹരണമായി ശ്രീകാന്ത് തന്റെ വീടിനെ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുന്നു.

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങളെ സഫലമാക്കുന്ന ആർക്കിടെക്ട് തന്റെ  സ്വന്തം വീട് പണിതാൽ എങ്ങനെയിരിക്കും?  എന്താണ് തനിക്കും കുടുംബത്തിനും വേണ്ടതെന്ന വ്യക്തമായ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ആർക്കിടെക്ട് ശ്രീകാന്ത് തന്റെ ഭവനം നിർമിച്ചത്.  പഴമയുടെ സ്പർശമുള്ള ചെലവ് കുറഞ്ഞ വീട്. ഇതായിരുന്നു ശ്രീകാന്തിന്റെ മനസ്സിൽ. കോട്ടയം ജില്ലയിലെ മുട്ടമ്പലം എന്ന സ്ഥലത്ത് 5.5 സെന്റിൽ 1800 ചതുരശ്രയടിയിലാണ് ലളിതമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. 

ഇന്റര്‍ലോക്ക് ഇഷ്ടിക കൊണ്ടാണ് ഭിത്തികൾ കെട്ടിയത്. പുറംചുവരുകൾ തേച്ചിട്ടില്ല. ഇത് ചെലവ് കുറച്ചതിനൊപ്പം റസ്റ്റിക് ഫിനിഷും നൽകുന്നു. പഴയ ഓടുകൾ പോളിഷ് ചെയ്ത ഉപയോഗിച്ചു. ഫില്ലർ സ്ളാബ് രീതിയിൽ റൂഫിങ് ചെയ്തത് ചൂട് കുറയ്ക്കുന്നതിൽ സഹായിക്കുന്നു. പരമ്പരാഗത ശൈലിയെ അനുസ്മരിപ്പിക്കുംവിധം മുൻവശത്ത് രണ്ട് കരിങ്കൽത്തൂണുകൾ കാണാം.

architect-wall

സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്,  കിച്ചൻ, 4 കിടപ്പുമുറികൾ,  അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിങ്ങനെയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ.  ലളിതമായ സ്വീകരണമുറി. ഇതിനോട് ചേർന്നുള്ള ടിവി യൂണിറ്റിന്റെ  ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. പരമാവധി സ്ഥല ഉപയുക്തത ലഭിക്കുന്നതിനുള്ള ചെപ്പടിവിദ്യകൾ ആർക്കിടെക്ട് വീടിനുള്ളിൽ ചെയ്തിരിക്കുന്നു.

architect-home-sitout

ഡൈനിങ്ങിനോട് ചേർന്നു ഇരിപ്പിട സൗകര്യത്തോടെയുള്ള ബേ വിന്‍ഡോ നൽകിയത് ശ്രദ്ധേയമാണ്. എംഎസ് പൈപ്പിലാണ് ഗോവണിയുടെ കൈവരികൾ നിർമിച്ചത്. ഗോവണിയുടെ വശത്തെ സീലിങ്ങിൽ ഗ്ലാസ് ഓട് നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു.

interiors-architect

മറൈൻപ്ലൈ ഫിനിഷിലാണ് അടുക്കളയുടെ കബോർഡുകൾ. ഗ്രാനൈറ്റാണ് കൗണ്ടറിനു നൽകിയത്.

architect-kitchen

മിനിമൽ ശൈലിയിലാണ് നാലു കിടപ്പുമുറികളും ഒരുക്കിയത്. സ്‌റ്റോറേജിന്‌ അത്യാവശ്യം വാഡ്രോബ് സൗകര്യം ഒരുക്കിയിരിക്കുന്നു.

architect-home-bed

മുകൾ നിലയിൽ വിവിധോദ്ദേശ്യ രീതിയിൽ ഉപയോഗിക്കാവുന്ന മച്ചും ഡെക്ക് സ്‌പേസുമുണ്ട്. ഇവിടേക്കുള്ള ഗോവണി ഫോൾഡിങ് ശൈലിയിലാണ് ഒരുക്കിയിട്ടുള്ളത്. 

architect-home-attic

ചില ചെപ്പടിവിദ്യകൾ

  • പഴയ ആട്ടുകല്ലിനെ വാഷ്ബേസിൻ ആക്കിമാറ്റി.
  • ഉരലിനെ വീടിനു മുന്നിലെ തുളസിത്തറയാക്കി മാറ്റി. 
  • ഫോൾഡിങ് ശൈലിയിൽ ഒരുക്കിയ ഗോവണി.
  • ഇരിപ്പിടമായി ഉപയോഗിക്കാവുന്ന ബേ ജനാലകൾ.

ചെലവ് കുറച്ച ഘടകങ്ങൾ

  • ഇന്റര്‍ലോക്ക് ഇഷ്ടികയാണ് പുറംഭിത്തികളുടെ നിർമാണത്തിന് ഉപയോഗിച്ചത്. സിമന്റ് പ്ളാസ്റ്ററിങ് ഒഴിവാക്കി. 
  • പഴയ വീടിന്റെ ഓടുകൾ പുനരുപയോഗിച്ചു. ഫില്ലർ സ്ലാബ് ശൈലിയിൽ റൂഫിങ് ചെയ്തു.
  • തടിപ്പണികൾ പരമാവധി ഒഴിവാക്കി. 
architect-home-dining

മൊത്തം 30 ലക്ഷം രൂപയാണ് ഈ ഇരുനില വീടിനു ചെലവായത്. സ്വന്തം ഭവനം നിർമിക്കുമ്പോൾ ആർക്കിടെക്ട് എന്ന നിലയിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചതാണ് കൂടുതൽ പരീക്ഷണങ്ങൾ നടത്തി വിജയിപ്പിക്കാൻ പ്രേരകമായതെന്ന് ശ്രീകാന്ത് പറയുന്നു. സൗകര്യങ്ങൾ വെട്ടിച്ചുരുക്കാതെ, ഇടങ്ങളുടെ ഫലപ്രദമായ ആസൂത്രണത്തിലൂടെയും പുനരുപയോഗ സാധ്യതകളിലൂടെയും, ചെലവ് ചുരുക്കി വീട് സാധ്യമാക്കാം എന്ന ഉദാഹരണമായി ശ്രീകാന്ത് തന്റെ വീടിനെ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുന്നു. 

Project Facts

Location- Muttambalam, Kottayam

Plot- 5.5 cent

Area- 1800 SFT

Architect & Owner- Sreekanth Sasidharan

The Neo Indian, Kottayam

Mob- 9711876975

Budget- 30 Lakhs