Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുമ്പോൾ ഇമ്പം നിറയുന്ന വീട്

family-home-aluva

അഞ്ചു പേരുള്ള കുടുംബത്തിന് ഒത്തുചേരാനുള്ള ധാരാളം ഇടങ്ങളുള്ള വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതനുസരിച്ചാണ് വീട് രൂപകൽപന ചെയ്തത്. എറണാകുളം ആലുവയിൽ 10 സെന്റ് പ്ലോട്ടിൽ 2950 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയിലാണ് പുറംകാഴ്ച. വൈറ്റ്- ഗ്രേ നിറങ്ങളാണ് പുറംഭിത്തിയിൽ നൽകിയത്. 

ലിവിങ്, ഡൈനിങ്, കോർട്‌യാർഡ്, കിച്ചൻ, അപ്പർ ലിവിങ്, മുകളിലും താഴെയുമായി നാലു കിടപ്പുമുറികൾ എന്നിവയാണ് അകത്തളത്തിൽ ഒരുക്കിയത്. ഇടങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇത് വെന്റിലേഷനും സുഗമമാക്കാൻ സഹായിക്കുന്നുണ്ട്. 

family-home-interior

കാർപോർച്ചിൽ നിന്നും ഫോയറിലൂടെയാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. ലിവിങ് ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. ഇത് കൂടുതൽ വിശാലത പ്രദാനം ചെയ്യുന്നു. പുറത്തെ പച്ചപ്പിലേക്ക് കാഴ്ച ലഭിക്കുംവിധം ധാരാളം ജനാലകളും മുറികളിൽ നൽകിയിട്ടുണ്ട്.

family-home-living

വീടിന്റെ ഫോക്കൽ പോയിന്റ് എന്ന് പറയുന്നത് കോർട്‌യാർഡാണ്. സ്കൈലിറ്റിലൂടെ വീടിനുള്ളിലെ ചൂടുവായു പുറത്തേക്ക് പോകുന്നു. ഒപ്പം കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുകയും ചെയ്യുന്നു.

family-home-dining

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഡൈനിങ് ഏരിയയുടെ മറുഭാഗത്ത് ഭിത്തി ഒഴിവാക്കി പകരം ഷട്ടർ നൽകിയിരിക്കുന്നു. ഇത് ഉയർത്തിയാൽ പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ അകത്തേക്ക് വിരുന്നെത്തും. ഊണുമുറിക്ക് സമീപം വുഡൻ പാനലിങ് നൽകി പ്രെയർ സ്‌പേസ് ക്രമീകരിച്ചു.

ഓപ്പൺ ശൈലിയിലാണ് കിച്ചൻ ഒരുക്കിയത്. സമീപം വർക്ക് ഏരിയയുമുണ്ട്. പ്ലൈവുഡ് ഫിനിഷിൽ കബോർഡുകൾ നിർമിച്ചു. നാനോവൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്.

family-home-kitchen

നാലു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകിയിട്ടുണ്ട്. പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് വിരുന്നെത്തുന്ന വിധമാണ് മുറികളുടെ ക്രമീകരണം.

family-home-bed

മുകളിൽ ഓപ്പൺ ടെറസിനും സ്ഥലം വിട്ടിട്ടുണ്ട്. ഒത്തുചേരലിന്റെ ഊഷ്മളത നിറയുന്ന അന്തരീക്ഷം ഒരുക്കാൻ സാധിച്ചതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

Project Facts

Location- Aluva, Ernakulam

Plot- 10 cent

Area- 2950 SFT

Owner- Prince

Architect- Ajith Sunny

Ajith Sunny Architects, Cochin

Mob- 9895320044