Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല വിശാലത, സൗകര്യങ്ങൾ...കുറഞ്ഞ ചെലവിൽ!

35-lakh-home-changanacherry നിർമാണച്ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഇന്നത്തെക്കാലത്ത് ഇടത്തരം ബജറ്റിൽ മികച്ച സൗകര്യങ്ങളുള്ള വീട് പണിയാനാകുമോ? കഴിയും എന്ന് ഈ വീട് കാണിച്ചുതരുന്നു...

ഫലപ്രദമായ പ്ലാനിങ്ങിലൂടെയും ബദൽനിർമാണവസ്തുക്കളുടെ ഉപയോഗത്തിലൂടെയും ചെലവ് കുറച്ച് വീടുകൾ നിർമിക്കുക ഇപ്പോഴും സാധ്യമാണ്. അതിനുദാഹരണമാണ് ചങ്ങനാശേരിയിലുള്ള ഈ വീട്. 25 സെന്റിൽ 2200 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. ആറംഗകുടുംബത്തിന്റെ ആവശ്യങ്ങൾ മാത്രം തൃപ്തിപ്പെടുത്തുന്ന വിധമാണ് അകത്തളങ്ങൾ ക്രമീകരിച്ചത്. സമകാലിക ശൈലിയിലാണ് രൂപകൽപന. വീടിന്റെ പുറംഭിത്തിയിൽ തേക്കിൻതടി കൊണ്ട് നൽകിയ ക്ളാഡിങ്ങാണ് പുറംകാഴ്ചയിലെ പ്രധാന ആകർഷണം. വീടിന്റെ സമീപം പാടമാണ്. ഇവിടെ നിന്നുള്ള കുളിര്‍കാറ്റ് അകത്തളത്തിലേക്ക് സ്വീകരിക്കാനായി ഈ ഭാഗങ്ങളിൽ ഡോര്‍ കം വിൻഡോ നൽകിയിരിക്കുന്നു. വീടിന്റെ മുൻവശത്ത് നൽകിയ പെബിൾകോർട്ടാണ് അതിഥികളെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നത്.

35-lakh-home-porch

ലിവിങ്, ഡൈനിങ്, കിച്ചൻ, ഇരുനിലകളിലായി നാല് ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചിരിക്കുന്നത്. ജിപ്സം സീലിങ്ങിൽ കോവ് ലൈറ്റുകൾ നൽകിയിരിക്കുന്നു. ഇത് അകത്തളത്തിൽ പ്രസന്നത നിറയ്ക്കുന്നു. 

35-lakh-home-living

ലിവിങ്-ഡൈനിങ് സെമി ഓപ്പൺ ശൈലിയിലാണ്. ഇടയ്ക്കായി ജാളി സെമി പാർടീഷനും നൽകിയിട്ടുണ്ട്. സ്വീകരണമുറിയിൽ വെനീർ പാനലിങ് ചെയ്തു ടിവി യൂണിറ്റ് നൽകി. 

35-lakh-home-door

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.

35-lakh-home-dining

വുഡ്+സ്‌റ്റെയിൻലെസ്സ് കോംബിനേഷനിലാണ് ഗോവണിയും കൈവരികളും നിർമിച്ചത്. ഗോവണിയുടെ താഴെ സ്‌റ്റഡി ഏരിയ, ബാത്റൂം എന്നിവ ക്രമീകരിച്ച് സ്ഥലം ഉപയുക്തമാക്കി. സ്‌റ്റെയർ ഏരിയയുടെ മുകളിലെ സ്‌കൈലിറ്റിൽ ഗ്രില്ലും ടഫൻഡ് ഗ്ലാസും നൽകിയിരിക്കുന്നു. ഇതുവഴി കാറ്റും വെളിച്ചവും സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു.

35-lakh-home-hall

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികളാണുള്ളത്. ആവശ്യത്തിനുള്ള സൗകര്യങ്ങൾ മാത്രമാണ് കിടപ്പുമുറികളിൽ നൽകിയിട്ടുള്ളത്. കിടപ്പുമുറികളുടെയെല്ലാം ഓരോ ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങൾ നൽകി വേറിട്ടതാക്കിയിട്ടുണ്ട്.

പ്ലൈവുഡ്- ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കാബിനറ്റുകൾ ഒരുക്കിയത്. ബ്ലാക് ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചിരിക്കുന്നത്.

നിർമാണച്ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഇന്നത്തെക്കാലത്ത് 2200 ചതുരശ്രഅടി വിസ്തീർണമുള്ള വീട് 35 ലക്ഷത്തിൽ നിർമിക്കാനായി എന്നത് ശ്രദ്ധേയമാണ്.

35-lakh-home-night

Project Facts

Location- Changanacherry

Area- 2200 SFT

Plot- 25 cents

Owner- Ashok Nair

Designer- Anoop Kumar

Planet Architecture, Changanacherry

Mob- 9961245604

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.