Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 ലക്ഷത്തിനു പുതുപുത്തൻ പോലെ!

before-after

മലപ്പുറം ജില്ലയിലെ ഇടയ്ക്കരയിൽ സ്ഥിതി ചെയ്തിരുന്ന പഴയ വീട്ടിൽ വെളിച്ചക്കുറവും സ്ഥലപരിമിതികളും എറിയപ്പോഴാണ് ഉടമസ്ഥൻ പുതുക്കിപ്പണിയെ കുറിച്ചു ചിന്തിച്ചത്. 1104 ചതുരശ്രയടിയാണ്  വീടിന് ഉണ്ടായിരുന്നത്. ഏരിയ കൂട്ടാതെ തന്നെ ചില്ലറ മിനുക്കുപണികളും കൂട്ടിച്ചേർക്കലും മാത്രം നടത്തിയാണ് വീട് പുതുമോടിയിലേക്കു മാറിയത്. പഴയ ഒരുനില വീടിനെ ഇരുനിലയാക്കിയതാണ് പ്രധാന മാറ്റം.

before-renovation പഴയ വീട്

ഓറഞ്ച് നിറമാണ് വീട്ടിൽ നിറഞ്ഞുനിൽക്കുന്നത്. ഇതിന് അകമ്പടിയായി റെഡ്, വൈറ്റ് ഷേഡുകളുമുണ്ട്.

after-renovation

ലിവിങ്, ഡൈനിങ്, 4 കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് പ്രധാനമായും പുതിയ വീട്ടിൽ ഉൾപ്പെടുത്തിയത്. അകത്തളങ്ങൾ കൂടുതൽ വിശാലമായി. 

hall

മാറ്റങ്ങൾ

താഴത്തെ ഒരു കിടപ്പുമുറി പൊളിച്ചുമാറ്റി ഗോവണിക്ക് ഇടം കണ്ടെത്തി.

മുകളിൽ രണ്ടു കിടപ്പുമുറികൾ അറ്റാച്ഡ് ബാത്റൂം സഹിതം നിർമിച്ചു.

കിച്ചൻ, ഡൈനിങ് എന്നിവ പ്രത്യേകം ആക്കി. 

പഴയ തടിവാതിലുകൾ മുഴുവൻ മാറ്റി സ്റ്റീൽ ഫ്രയിമിൽ പുതുക്കിയെടുത്തു.

പഴയ മാർബിൾ ഫ്ലോറിങ് മാറ്റി വൈറ്റ് വിട്രിഫൈഡ് ടൈലാക്കി. 

ലളിതമായ ലിവിങ്. സമീപം ക്യൂരിയോ ഷെൽഫ് നൽകി. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഗോവണിയുടെ സീലിങ്ങിൽ സ്‌കൈലിറ്റ് നൽകി. ഇതുവഴി കാറ്റും വെളിച്ചവും കൂടുതലായി അകത്തേക്കെത്താൻ തുടങ്ങി.

living

നാലു കിടപ്പുമുറികളും അത്യാവശ്യം വിശാലമായി. അറ്റാച്ഡ് ബാത്റൂമുകൾ കൂട്ടിച്ചേർത്തു. അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചാണ് വാഡ്രോബുകൾ നിർമിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചാണ് പുതിയ കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

dining

പൊളിച്ചുപണികളും ഫർണിഷിങ്ങും അടക്കം 25 ലക്ഷം രൂപയാണ് വീടിനു ചെലവായത്. 

bed

Project Facts

Location- Nilambur, Malappuram

Area- 7.5 cents

Plot- 1921 SFT

Owner- Anil Kumar

Designer- Prasad K

Arc Builders, Nilambur

Mob- 9539160555