Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധ്വനി- സംഗീതം തുളുമ്പുന്ന വീട്

വീടിന്റെ കാര്യത്തിൽ വിഭിന്നമായ ആവശ്യങ്ങളോടെയാണ് ഉടമസ്ഥൻ തന്നെ സമീപിച്ചത് എന്ന് ആർക്കിടെക്ട് ദമ്പതികളായ ഷബാനയും നുഫൈലും പറയുന്നു. തടിയുടെ ബിസിനസാണ് ഉടമസ്ഥനായ നിബാസിന്. കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഉടമസ്ഥനുണ്ടായിരുന്ന വീടിന്റെ സമീപം ഹേമാലയം എന്നൊരു തറവാടുണ്ട്. 60 വർഷം പഴക്കമുള്ള ആ തറവാടിന്റെ ശൈലി പുതിയകാലത്തേക്ക് മാറ്റിനൽകണമെന്നതായിരുന്നു പ്രധാന ആവശ്യം. സംഗീതപ്രേമിയും ഹാർമോണിയം വാദകനുമായ സിബാസിന് സംഗീതാസ്വാദനത്തിനായി ഒരു സ്വകാര്യ മുറി വേണമെന്നതായിരുന്നു അടുത്ത ആവശ്യം. പിന്നെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാതെ ഒരു സ്വകാര്യ സ്‌മോക്കിങ് റൂമും. ഈ ആവശ്യങ്ങൾ എല്ലാം നിവർത്തിച്ചാണ് ഷബാനയും നുഫൈലും ഈ വീട് ഒരുക്കിയത്.

dhvani-

ധ്വനി എന്ന് പേരിട്ട  3700 ചതുരശ്രയടിയുളള വീട്ടിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ എന്നിവ ഒരുക്കി. പല തട്ടുകളായി കിടക്കുന്ന സ്ലോപ് റൂഫ് ധ്വനിയുടെ പരമ്പരാഗത ഭംഗിക്ക് മാറ്റുകൂട്ടുന്നു. നീളൻ സിറ്റ്ഔട്ട് കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്. സിറ്റ്ഔട്ടിന്റെ കൈവരികളിലും ഭിത്തികളിലും തടിയുടെ പ്രൗഢി തെളിഞ്ഞുകാണാം.

dhvani-sitout

സംഗീത പദങ്ങളെ ആർക്കിടെക്ച്ചറുമായി സൂക്ഷ്മമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഡിസൈനാണ് ഇവിടെ സ്വീകരിച്ചത്. സംഗീതവീചികൾ പോലെ പല താളക്രമത്തിലുള്ള ഫർണിഷിങ്ങാണ് ഉള്ളിൽ. തടിയുടെ പല രൂപഭേദങ്ങൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നു. തടിപ്പലക മുതൽ മില്ലിൽ നിന്നും സമാഹരിച്ച പാഴ്ത്തടി വരെ വിവിധ ഇടങ്ങളിൽ അലങ്കാരവസ്തുക്കളായി നൽകിയിരിക്കുന്നു.

dhvani-living

കോട്ട സ്റ്റോണും, ഫാബ്രിക്കും, വുഡൻ ടെക്സ്ച്ചറും ഇഴകലർന്ന വിന്യാസമാണ് മറ്റൊരു പ്രത്യേകത. സീലിങ്ങിലും ഭിതിയിലുമൊക്കെ നാച്വറൽ വുഡാണ് ഉപയോഗിച്ചിരിക്കുന്നത്. തടിയുടെ പല രൂപഭേദങ്ങൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നു. സീലിങ്ങിൽ അഴക് പകരുന്ന ലൈറ്റ് ഫിനിറ്റിങ്ങുകളും തടിയിൽ മെനഞ്ഞെടുത്തതാണ്.

dhvani-dining

ഗോവണിയുടെ കൈവരികളിലും നിറയുന്നത് നാച്വറൽ വുഡ് തന്നെ. മുകൾനിലയിലും ചെറിയ ഒത്തുചേരലുകൾക്കായി പാർട്ടി ഏരിയ നൽകിയിട്ടുണ്ട്. ലളിതമായ അടുക്കളയിലും തടിയിൽ മെനഞ്ഞെടുത്ത ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടർ നൽകിയിട്ടുണ്ട്. നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. ഹെഡ്ബോർഡ് ഡിസൈനിൽ മുതൽ സീലിങ്ങിൽ വരെ ഈ മാറ്റം പ്രകടമാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.

dhvani-bed

മറ്റു സവിശേഷതകൾ

  • സ്വീകരണമുറി ഡബിൾ ഹൈറ്റിൽ ഒരുക്കിയിരിക്കുന്നു. ഇത് അകത്തേക്ക് കയറുമ്പോൾ കൂടുതൽ വിശാലത തോന്നിക്കുന്നു.
  • എല്ലാ മുറികളിലും ക്രോസ് വെന്റിലേഷൻ നൽകിയിരിക്കുന്നു. ഇതിലൂടെ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.
  • വാസ്തു പ്രകാരം വടക്കു-കിഴക്ക് ദിക്കിലാണ് അടുക്കളയുടെ സ്ഥാനം. തെക്കു- പടിഞ്ഞാറ് മൂലയിലാണ് കിടപ്പുമുറിയുടെ സ്ഥാനം.
  • അടുക്കളയിൽ നിന്നും ഗെയ്റ്റ് കാണാവുന്ന വിധത്തിലാണ് ക്രമീകരണം.
dhwani-upper-hall

ചുരുക്കത്തിൽ പരമ്പരാഗത വീടുകളുടെ നന്മയും പുതിയകാല വീടുകളുടെ സൗകര്യങ്ങളും സമ്മേളിക്കുകയാണ് ധ്വനിയിൽ.

Project Facts

Location- Kannur

Area- 3700 SFT

Owner- Mr. Zibas

Architect- Shabana Nufail

Nufail & Shabana Architects, Mahe

Mob- 90482 41331, 7558808885