Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു സെന്റിൽ നാലുലക്ഷത്തിന്റെ വീട്!

4-lakh-model-home-vadakara

പ്രളയശേഷമുള്ള വീടുകളുടെ പുനർനിർമാണമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. സാധാരണ ഗതിയിൽ വീടുകൾ നിർമിക്കാൻ നാലുമുതൽ ആറുമാസം വരെയെടുക്കുമ്പോൾ അതുവരെയുള്ള പുനരധിവാസം വലിയ ചോദ്യചിഹ്നമാണ്. ഇതിനു പരിഹാരമായി ചുരുങ്ങിയ ചെലവിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു നിർമിക്കാവുന്ന വീടിന്റെ മാതൃക നിർമിച്ചിരിക്കുകയാണ് വടകരയിലെ ഡിസൈൻ സ്ഥാപനമായ നിംഫ്ര ആർകിടെക്ട്സ്. 

4-lakh-model-house

നാലു സെന്റിൽ 444 ചതുരശ്രയടിയിൽ നിർമിച്ച വീടിനു നാലുലക്ഷം രൂപ മാത്രമാണ് ചെലവ്. രണ്ടു കിടപ്പുമുറികൾ, ഡൈനിങ് ഹാൾ, അടുക്കള, ബാത്റൂം എന്നിവയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. 

4-lakh-model-home-dine
4-lakh-model-house-hall

പ്രീഫാബ് ശൈലിയിൽ നിർമിച്ച വീട്ടിൽ ഫൈബർ സിമന്റ് ബോർഡാണ് ഭിത്തി കെട്ടാൻ ഉപയോഗിച്ചിരിക്കുന്നത്. പുറംകാഴ്ചയിൽ കട്ട കെട്ടിയുണ്ടാക്കിയ നിർമിതി പോലെതോന്നും. 3 ഇഞ്ചിന്റെ V പാനൽ ബോർഡുകൾ GI പൈപ്പിൽ സ്ക്രൂ ചെയ്താണ് ഉറപ്പിച്ചിരിക്കുന്നത്. സീലിങ്ങിൽ 8mm വി ബോർഡ് പാനലാണ് ഉപയോഗിച്ചത്. മേൽക്കൂര ട്രസ് ചെയ്ത് റൂഫിങ് ഷീറ്റ് വിരിച്ചു.

4-lakh-model-home-roof

വയനാട് പനമരത്തും കർണാടകയിലെ കുടകിലും പ്രളയനാന്തരം ഇത്തരം ചെലവു കുറഞ്ഞ വീടുകൾ നിർമിച്ചു നൽകുന്ന നിംഫ്രയുടെ പദ്ധതി പുരോഗമിക്കുകയാണ്. ഇതിന്റെ മാതൃക എന്ന നിലയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

4-lakh-model-hall

ഗുണങ്ങൾ

  • ഭാരം കുറഞ്ഞ നിർമിതി. പ്രകൃതിക്ഷോഭമുണ്ടായാൽ ആളപായം ഉണ്ടാകില്ല.
  • 15-20 ദിവസത്തിനുള്ളിൽ വീടു പൂർത്തിയാക്കാം.
  • ഇടങ്ങൾ അനായാസം കൂട്ടിച്ചേർക്കാം, കുറയ്ക്കാം.
  • നിർമാണസാമഗ്രികൾ, പണിക്കാർ കുറച്ചുമതി. ചെലവും കുറവ്. 
4-lakh-model-home-bed

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Vadakara, Calicut

Area- 444 SFT

Plot-4 cents

Budget- 4 Lakhs

Designer- Rafeeq

Nimfra Architects

Mob- 9539989898