Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ധ്യ മയങ്ങാൻ കാത്തിരിക്കുന്ന വീട്!

perumbavur-home-exterior സന്ധ്യ മയങ്ങുമ്പോൾ ലൈറ്റുകൾ ഓൺ ആകുന്നതോടെ വീടിന്റെ ഭംഗി വർധിക്കുന്നു.

എറണാകുളം പെരുമ്പാവൂരിൽ പച്ചപ്പും പാടവും ഉള്ള ഒരു ഗ്രാമപ്രദേശത്താണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. വീടിനു തൊട്ടുമുന്നിൽ കനാലാണ്. 10 സെന്റിൽ 1964 ചതുരശ്രയടിയാണ് വിസ്തീർണം. സമകാലിക ശൈലിയിൽ അത്യാവശ്യം സൗകര്യങ്ങളുള്ള വീടുവേണം എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. ബോക്സ് മാതൃകയിലാണ് വീടിന്റെ പുറംകാഴ്ച. വെള്ള വെള്ളനിറമാണ് പുറംഭിത്തികളിൽ നൽകിയത്. അകത്തും ന്യൂട്രൽ നിറങ്ങളാണ് നൽകിയത്. വീടിന്റെ നാലുചുറ്റിലും തെങ്ങുകൾ കാവൽ നിൽക്കുന്നു. 

ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഗ്രാനൈറ്റാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ഫർണിച്ചറുകൾ മിക്കവയും മേടിച്ചവയാണ്. 

living-court

ഫോർമൽ ലിവിങ്, കോർട്യാർഡ് എന്നിവ ഡബിൾ ഹൈറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലതയും വെന്റിലേഷനും ഉറപ്പുവരുത്തുന്നു. ടിവി യൂണിറ്റ് വരുന്ന ലിവിങ്ങിന്റെ ഭിത്തിയിൽ ടെക്ചർ പെയിന്റ് ചെയ്തു ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മുകൾനിലയിൽ നിന്നും ഓവർവ്യൂ കിട്ടുന്ന വിധമാണ് ലിവിങ്ങിന്റെ ക്രമീകരണം.

overview

ആർട്ടിഫിഷ്യൽ ഗ്രാസും പെബിളുകളും നൽകി ഒരു ഓപ്പൺ കോർട്യാർഡും വേർതിരിച്ചിട്ടുണ്ട്. കോർട്യാർഡിന്റെ നാലുവശത്തെ പില്ലറുകളിലും എക്സ്പോസ്ഡ് ബ്രിക് ക്ലാഡിങ് ഒട്ടിച്ചു.

perumbavur-home-court

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ സ്വകാര്യത നൽകി ക്രമീകരിച്ചു. താഴെ രണ്ടും മുകളിൽ ഒന്നും കിടപ്പുമുറികളാണ് ക്രമീകരിച്ചത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ സജ്ജീകരിച്ചു.

perumbavur-home-dine

മറൈൻ പ്ലൈവുഡ് കൊണ്ടാണ് അടുക്കളയുടെ ഫർണിഷിങ്. ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.

perumbavur-home-kitchen

താഴെ രണ്ടും മുകളിൽ ഒന്നും കിടപ്പുമുറികളാണ് ക്രമീകരിച്ചത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്  എന്നിവ സജ്ജീകരിച്ചു.

perumbavur-home-bed

ചെറിയ മുറ്റം നാച്വറൽ സ്റ്റോൺ പാകി ഉറപ്പിച്ചു. വീടിന്റെ നിറം പുറംഭിത്തികളിലും തുടരുന്നു. അകത്തും പുറത്തും വാം ടോണിലുള്ള പ്രൊഫൈൽ ലൈറ്റുകൾ നൽകിയിട്ടുണ്ട്. സന്ധ്യ മയങ്ങുമ്പോൾ ലൈറ്റുകൾ ഓൺ ആകുന്നതോടെ വീടിന്റെ ഭംഗി വർധിക്കുന്നു.

perumbavur-home-night

Project Facts

Location- Perumbavoor, Ernakulam

Area- 1964 SFT

Plot- 10 cents

Owner- Nishad

Designer : Abubaker

361°Architects, Ernakulam

email : 361architects@gmail.com

Mob :9142500361, 9142600361