Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മരുഭൂമിയിലെ വിയർപ്പിന്റെ ഫലമാണ് ഞങ്ങളുടെ വീട്'...

edavanna-house-yard

എന്റെ പേര് അഷ്‌റഫ്. പ്രവാസിയാണ്. എല്ലാ പ്രവാസികളെയും പോലെ നാട്ടിൽ സ്വന്തമായൊരു വീട് എന്റെയും കുടുംബത്തിന്റെയും സ്വപ്നമായിരുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്കു ചേരുന്ന ശൈലിയിൽ അത്യാവശ്യം സൗകര്യങ്ങളുള്ള ഇരുനിലവീട് എന്നതായിരുന്നു ഞങ്ങളുടെ സങ്കൽപം. അടുത്തിടെ അത് ഞങ്ങൾ സഫലമാക്കി. മലപ്പുറം ഇടവണ്ണയിൽ 15 സെന്റിൽ 2450 ചതുരശ്രയടിയിലാണ് വീട് തലയുയർത്തി നിൽക്കുന്നത്. പല തട്ടുകളായി സ്ലോപ് റൂഫ് നൽകി മുകളിൽ ഓടുവിരിച്ചതോടെ സമകാലിക ഭംഗി കൈവന്നു. ഗ്രേ+ വൈറ്റ് തീമിനോട് ഞങ്ങൾക്ക് താൽപര്യമുണ്ടായിരുന്നു. അങ്ങനെ അത് പുറംകാഴ്ചയിൽ സാന്നിധ്യമായി.

contemporary-house-edavanna

അത്യാവശ്യം മുറ്റം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് പിന്നിലേക്കിറക്കിയാണ് വീടു പണിതത്. വെള്ളം ഭൂമിയിലേക്കിറങ്ങുന്ന വിധത്തിൽ നാച്വറൽ സ്റ്റോൺ പാകിയാണ് മുറ്റം ഉറപ്പിച്ചത്. പ്രധാന ഗെയ്റ്റിനോടൊപ്പം ഒരു വിക്കറ്റ് ഗെയ്റ്റും ഇവിടെ നൽകിയിരിക്കുന്നു.

ലിവിങ്, ഡൈനിങ്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കിച്ചൻ, ഡൈനിങ്, നാലു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ഒരുക്കിയിട്ടുള്ളത്.

edavanna-house-living

മാർബിളാണ് നിലത്തു വിരിച്ചിരിക്കുന്നത്. പ്ലൈവുഡ്+ വെനീർ കൊണ്ടാണ് ഫർണിച്ചറുകൾ നിർമിച്ചത്. 

കാഴ്ചയുടെ ഭംഗിക്ക് ചില ചെപ്പടിവിദ്യകളും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. സ്വീകരണമുറിയിലെ ടിവി പാനലിൽ ജാളി കട്ടിങ് ഡിസൈനൊപ്പം എൽഇഡി നൽകി. രണ്ടു കിടപ്പുമുറികൾക്കിടയിൽ ഒരു ഇടനാഴിയുണ്ട്. ഇവിടെ മൾട്ടിവുഡിൽ സിഎൻസി ഡിസൈൻ നൽകി. ഒപ്പം എൽഇഡി സ്ട്രിപ്പുകളും കൊടുത്തു. രാത്രിയിൽ അതിന്റെ പ്രകാശം മാത്രം മതി ഇവിടം സുന്ദരമാക്കാൻ.

edavanna-house-hall

വീട്ടിനുള്ളിൽ സ്വാഭാവിക പ്രകാശം സമൃദ്ധമായി ലഭിക്കണം എന്നതായിരുന്നു ഞങ്ങളുടെ മറ്റൊരാവശ്യം. അതിനായി ചെറിയൊരു കോർട്യാർഡ് സജ്ജീകരിച്ചു. സീലിങ്ങിലെ പർഗോളയിലൂടെ ധാരാളം പ്രകാശം വീട്ടിലേക്കെത്തുന്നു. നിലത്തു ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. ഒരു ഹാങ്ങിങ് ചെയറും ഇവിടെ സജ്ജീകരിച്ചു. വീട്ടിൽ ഉള്ളപ്പോൾ ഞങ്ങളുടെ പ്രിയ ഇടങ്ങളിൽ ഒന്നാണ് കോർട്യാർഡ്. 

edavanna-house-court

വുഡ്+ സ്റ്റെയിൻലെസ്സ് സ്റ്റീൽ ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. മുകളിൽ ഒരു ലിവിങ് കം സ്റ്റഡി സ്‌പേസും സജ്ജീകരിച്ചു.

edavanna-house-overview
edavanna-house-upper

കിടപ്പുമുറികളിൽ സ്റ്റോറേജിന്‌ പ്രാധാന്യം നൽകണമെന്ന് നിർബന്ധമുണ്ടായിരുന്നു. അതിനായി ഒരുവശത്തെ ഭിത്തി മുഴുവൻ വാഡ്രോബുകൾക്കായി മാറ്റിവച്ചു. അറ്റാച്ഡ് ബാത്റൂം സൗകര്യവുമുണ്ട്. 

edavanna-house-bed

അടുക്കളയുടെ കാര്യത്തിൽ ഭാര്യക്ക് നിഷ്കർഷകൾ ഉണ്ടായിരുന്നു. ധാരാളം സ്‌റ്റോറേജ് നൽകിയാണ് അടുക്കള ഒരുക്കിയിരിക്കുന്നത്.

edavanna-house-kitchen

മൾട്ടിവുഡ്+ മൈക്ക ഫിനിഷിലാണ് കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചിരിക്കുന്നത്. സമീപം ചെറിയ വർക്കേരിയയും ഒരുക്കിയിട്ടുണ്ട്. പാചകം ആസ്വാദ്യകരമാക്കാനും സംസാരിച്ചിരിക്കാനുമായി ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

nri-home-edavanna-view

അങ്ങനെ ഒരുപാട് വർഷത്തെ അധ്വാനത്തിനും ആസൂത്രണത്തിനും ശേഷം ഞങ്ങളുടെ വീട് സഫലമായി. ഒത്തുചേരലുകളുടെ ഹൃദ്യത നിറയുമ്പോൾ വീട് ശരിക്കും സ്വർഗമായി മാറും.

Project Facts

Location- Edavanna, Malappuram

Area- 2450 SFT

Plot- 15 cents

Owner- Ashraf

Designer- Nisamudeen

Squarefeet studio

Mob- 8157900717

Completion year- 2018