Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കാശ് മുതലായി, ഞങ്ങൾ ഹാപ്പിയാണ്'!

29-lakh-home അഞ്ചു സെന്റിൽ താരതമ്യേന കുറഞ്ഞ ചെലവിൽ സൗകര്യങ്ങളുള്ള ഇരുനില വീട് പണിതതിന്റെ അനുഭവങ്ങൾ വിവരിക്കുകയാണ് ഗൃഹനാഥൻ...

എന്റെ പേര് രാജേഷ്. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ്. വീട് പണിയുമ്പോൾ പ്രധാനമായും ഒരു ഡിമാൻഡാണ് ഉണ്ടായിരുന്നത്. പോക്കറ്റിൽ തുള വീഴാൻ പാടില്ല. അഞ്ചു സെന്റ് ഭൂമിയാണുള്ളത്. അവിടെ നമ്മുടെ സാമ്പത്തിക ശേഷിക്ക് അകത്തുനിന്നുകൊണ്ട് സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു സങ്കൽപം. ആവശ്യവുമായി ഡിസൈനർ സനീഷിനെ സമീപിച്ചു. സനീഷ് ആഗ്രഹങ്ങൾക്ക് അനുസരിച്ച് വീട് പണിതുതന്നു.

സമകാലിക ശൈലിയിലാണ് പുറംകാഴ്ച. ബ്ലാക്& വൈറ്റ് തീമാണ് പിന്തുടർന്നത്. വീടിന്റെ പുറംഭിത്തികളിൽ സ്റ്റോൺ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തു. 1767 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 

29-lakh-home-living

സെമി-ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇത് കൂടുതൽ വിശാലത നൽകുന്നു. ഇടങ്ങളെ വേർതിരിക്കാൻ ഫങ്ഷനലായ പാർടീഷനുകൾ ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണത്തിന് സിഎൻസി ജാളി ഫിനിഷിൽ ഒരുക്കിയ പ്രെയർ ഏരിയയാണ് ലിവിങ്, ഡൈനിങ് ഏരിയകളെ വിഭജിക്കുന്നത്. 

29-lakh-home-dine

ഫർണിച്ചറുകൾ വിലക്കുറവിൽ വാങ്ങിയവയാണ്. സ്വീകരണമുറിയിൽ മാത്രം ഫോൾസ് സീലിങ്ങും ലൈറ്റിങ്ങും നൽകി. ബാക്കിയിടങ്ങളിലെല്ലാം ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി. 

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഗോവണിയുടെ താഴെ ചെറിയൊരു പെബിൾ കോർട് ഒരുക്കിയിട്ടുണ്ട്.

ജിഐ പൈപ്പ്, ഗ്ലാസ് കോംബിനേഷനിലാണ് ബാൽക്കണി. ഇരുനിലകളിലേയും ഫിൻവാളുകളിൽ ജിഐ+ ഗ്ലാസ് കോംബിനേഷൻ തുടരുന്നുമുണ്ട്.

29-lakh-home-bed

പാർട്ടിക്കിൾ ബോർഡിൽ തീർത്ത റെഡിമെയ്ഡ് ക്യാബിനറ്റുകളാണ് അടുക്കളയിൽ ഉപയോഗിച്ചിരിക്കുന്നത്. ഗ്രാനൈറ്റ് കൗണ്ടറിൽ വിരിച്ചു. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാണ് കിച്ചനേയും വർക്ഏരിയയേയും വേർതിരിക്കുന്നത്. 

മൂന്നു കിടപ്പുമുറികളിലും അത്യാവശ്യ സൗകര്യങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. സ്ട്രക്ച്ചറും ഇന്റീരിയറുമടക്കം 29 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി. 10 മാസം കൊണ്ട് പണി പൂർത്തീകരിച്ചു എന്നതും ചെലവ് കുറയ്ക്കാൻ സഹായിച്ചു. എന്തായാലും മുടക്കിയ കാശിനുള്ള സൗകര്യങ്ങൾ ലഭിക്കുന്ന ഒരു വീട് സ്വന്തമായതിൽ ഞങ്ങൾ ഹാപ്പിയാണ്.

ചെലവ് ചുരുക്കിയ മാർഗങ്ങൾ

പ്ലോട്ടിൽ മുമ്പുണ്ടായിരുന്ന വീട് പൊളിച്ചു കിട്ടിയ മണ്ണാണ് അടിത്തറ നിറയ്ക്കാൻ ഉപയോഗിച്ചത്. 

സിമന്റ് കട്ടകളാണ് ഇരുനിലകളിലും ഭിത്തി കെട്ടാൻ ഉപയോഗിച്ചത്. 

സമീപത്തെ പ്ലോട്ടിൽ നിന്നു വാങ്ങിയ തടികൊണ്ടാണ് ഫർണിച്ചർ നിർമിച്ചത്.

ചുറ്റുമതിലും ഗേറ്റും അതേപടി നിലനിർത്തി.

ചെലവ് കുറഞ്ഞ ഗ്രാനൈറ്റും വിട്രിഫൈഡ് ടൈലുമാണ് ഫ്ലോറിങ്ങിനുപയോഗിച്ചത്.

Project Facts

Location- Cherthala, Alappuzha

Plot-5 cents

Area- 1767 SFT

Owner- Rajesh

Designer- Saneesh T S

San Builders, Kochi

Mob- 9061297111