Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈനാപ്പിൾ സിറ്റിയിലെ വീട്!

Muvattupuzha-home

എറണാകുളം ജില്ലയിലെ 'പൈനാപ്പിൾ സിറ്റി' എന്നറിയപ്പെടുന്ന വാഴക്കുളത്താണ് ഷെജി മാത്യു ഒഴുകയിൽ 2912 ചതുരശ്രയടിയുള്ള ഈ വീട് നിർമിച്ചിരിക്കുന്നത്. ഉയർന്നു രണ്ടു തട്ടുകളായി കിടന്നിരുന്ന സ്ഥലത്തിനെ ലെവൽ ചെയ്യാതെ താഴത്തെ ലെവലിൽ പോർച്, വരാന്ത ലിവിങ് റൂം എന്നിവയും ചെറിയ സ്റ്റെപ് കയറി ചെല്ലുന്ന രണ്ടാമത്തെ ലെവലിൽ ഫാമിലി ലിവിങ്, ഡൈനിങ്ങ്, പ്രയർ, ഡ്രെസ്സിങ്ങോടു കൂടിയ 4 ബെഡ്‌റും, 4 അറ്റാച്ഡ് ബാത്റൂം, വാഷ് റൂം, കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 

Muvattupuzha-home-lawn

സ്വാഭാവിക പ്രകാശം കിട്ടുന്നതിനായി ഒരു ലൈറ്റ് കോർട്ട് ഉണ്ട്. ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള പർഗോള വഴി ചൂടുവായു പുറത്തേക്കു പോകുകയും വീടിനുള്ളിൽ വായുസഞ്ചാരം സുഗമമായി നടക്കുകയും ചെയ്യും. മുകൾ ഭാഗം ഉയർത്തി മുഴുവനായും ഓട് വിരിച്ചിരിക്കുന്നതിനാൽ ചൂട് നിയന്ത്രിക്കാനും യൂട്ടിലിറ്റി ഏരിയ ആയി ഉപയോഗിക്കാനും സാധിക്കും. 

Muvattupuzha-home-hall

കസ്റ്റംമെയ്ഡ് മോഡുലാർ കിച്ചനും ഫർണിച്ചറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്ലൈൻഡ്‌സ് ഉപയോഗിച്ചാണ് ആണ് കർട്ടൻ ചെയ്തിരിക്കുന്നത്. 

Muvattupuzha-home-stair

വെനീർ, പ്ലൈ, ജിപ്‌സം കോംബിനേഷൻ ആണ് ഫാൾസ് സീലിംഗിൽ ഉപയോഗിച്ചിരിക്കുന്നത്. ഡോർ, വിൻഡോ തുടങ്ങിയവ ടീക് വൂഡിൽ പോളിഷ് ചെയ്തതാണ്. 

Muvattupuzha-home-dine

വിട്രിഫൈഡ് ടൈൽ സ്പേസർ ഉപയോഗിച്ച് എപ്പോക്സി ചെയ്താണ് ഫ്ലോർ ചെയ്തിരിക്കുന്നത്. ബാത്റൂമുകൾ ഗ്ലാസ് പാർട്ടീഷൻ നൽകി ഡ്രൈ & വെറ്റ് ഏരിയ വേർതിരിച്ചിരിക്കുന്നു. പുറംകാഴ്ചയിൽ നാച്വറൽ സ്റ്റോൺ നൽകി അവ പോളിഷ് ചെയ്തിരിക്കുന്നു. മഴവെള്ളം ഭൂമിയിൽ ഇറങ്ങുന്നരീതിയിൽ സ്റ്റോൺ വിരിച്ചു ഇടയിൽ പുല്ലുപിടിപ്പിച്ചിരിക്കുന്നു.

Muvattupuzha-home-bed

Project Facts

Location -Vazhakulam, Muvattupuzha

Area-2912 SFT

Owner -Sheji Mathew 

Designer -Jaison Mathew.

Structural engineer - Siji

Construction-Purple Builders.

Phone-9495602810

Completion Year - Oct 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.