Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക, ഈ വീട് പോലെ...

beach-studio-home-exterior

നടക്കാവ് ഹോസ്പിറ്റലിൽ ന്യൂറോളജിസ്റ്റായ ഡോ. ശ്രീകുമാർ തിരക്കിട്ട ഔദ്യോഗിക ജീവിതത്തിൽ നിന്നും ഒരു ബ്രേക്ക് എടുക്കാനും വാരാന്ത്യങ്ങൾ കുടുംബവുമൊന്നിച്ച് ചെലവഴിക്കാനുമായി നിർമിച്ച വാരാന്ത്യവസതിയാണിത്. 'തഥാത' എന്നാണ് ബീച്ച് സ്റ്റുഡിയോയ്ക്ക് ഇട്ടിരിക്കുന്ന പേര്. ഇതൊരു മഹായാന ബുദ്ധിസ്റ്റ് പദമാണ്. 'സാധാരണത്വത്തിൽ അസാധാരണത്വം കണ്ടെത്തുക' എന്നാണ് അർഥം. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നു സാരം. 

beach-studio-home-sitout

കോഴിക്കോട് ജില്ലയിലെ മൂടാടി ബീച്ചിനു സമീപമുള്ള കുന്നിൻപുറമാണ് പ്ലോട്ട്. വെട്ടുകല്ലിൽ കൊത്തിയെടുത്ത നൂറോളം പടികൾ കയറിയാണ് ഇവിടേക്ക് എത്തുന്നത്. മുകളിൽ എത്തുമ്പോഴേക്കും കടൽകാറ്റിന്റെ തഴുകലിൽ ആരും സ്വയം മറക്കും! ഏകദേശം 85 സെന്റ് പ്ലോട്ടിലാണ് 700 ചതുരശ്രയടി വിസ്തീർണത്തിൽ വീട് നിർമിച്ചിരിക്കുന്നത്. മൂന്നുവശത്തുനിന്നും കടലിന്റെ മനോഹരകാഴ്ചകൾ ആസ്വദിക്കാം എന്നതാണ് വീടിന്റെ സവിശേഷത.

beach-studio-home-view

ആർക്കിടെക്ട് സിന്ധു കുമാറാണ് വീട് ഡിസൈൻ ചെയ്തു നൽകിയത്. ഒറ്റ മേൽക്കൂരയ്ക്ക് കീഴിൽ വരാന്ത, സ്വീകരണമുറി, കിടപ്പുമുറി, ബാത്റൂം, അടുക്കള എന്നിവ ക്രമീകരിച്ചിരിക്കുന്നു.  ബെംഗളൂരു റൂഫ് ടൈലാണ് സീലിങ്ങിൽ വിരിച്ചത്. കരിങ്കല്ല് കൊണ്ടുള്ള ഭിത്തി പ്ലാസ്റ്റർ ചെയ്യാതെ ഒരു ഡിസൈൻ എലമെന്റായി നിർത്തിയിരിക്കുന്നു. വുഡൻ ഫിനിഷുള്ള ടൈലുകളാണ് നിലത്തു വിരിച്ചിരിക്കുന്നത്.

beach-studio-home

കടലിനെ അഭിമുഖീകരിക്കുന്ന വശങ്ങളിൽ ഫ്രഞ്ച് ജനാലകൾ നൽകി. ഇതിനു താഴെ ലൂവറുകൾ നൽകി കടൽക്കാറ്റിനെ അകത്തേക്ക് ആനയിക്കുന്നു. മേൽക്കൂരയിൽ എക്സ്ഹോസ്റ്റ് നൽകി ചൂടുവായുവിനെ പുറത്തേക്ക് തള്ളുകയും ചെയ്യുന്നു. അതിനാൽ വീടിനുള്ളിൽ ഇപ്പോഴും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. 

beach-studio-home-veranda

തണൽവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും പ്ലോട്ടിനെ സജീവമാക്കുന്നു. പുറത്ത് കടൽക്കാഴ്ചകൾ കണ്ടിരിക്കാനായി സിറ്റിംഗ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. ടൂറിസം മേഖലയിൽ സംരംഭകൻ കൂടിയായ ശ്രീകുമാർ, ഹോംസ്റ്റേ ശൈലിയിലേക്ക് ഈ വീടിനെ മാറ്റിയെടുക്കാനുള്ള പദ്ധതിയിലാണ്. ഒരു കുടുംബത്തിന് കടൽകാഴ്ചകൾ കണ്ടു കുറച്ച് ദിവസങ്ങൾ ചെലവഴിക്കാൻ ഒരു വീട്.

beach-studio-home-calicut

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

Project Facts

Location- Moodadi, Calicut

Area- 700 SFT

Plot- 70 cent

Owner- Dr. Sreekumar. G

Mob- 9847072203

Architect- Cindu V

Cindu V Tech

email- cinduvtech@gmail.com

Mob- 8606460404