പ്രകാശം പരത്തുന്ന വീട്, ചെലവ് 18 ലക്ഷം!

gokulam-view-yard
SHARE

എന്റെ പേര് ഗോകുൽ. കുന്നംകുളമാണ് സ്വദേശം. വീടിനെക്കുറിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. കുറഞ്ഞ ബജറ്റിൽ പരമ്പരാഗത ഭംഗി നിറയുന്ന, കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകുന്ന വീട് വേണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ഡിസൈനേഴ്സ് ഞങ്ങളുടെ ആഗ്രഹങ്ങൾക്കും മേലെ അത് സാധിച്ചുതന്നിട്ടുണ്ട്. 

front-view-gokulam

8 സെന്റിൽ 1750 ചതുരശ്രയടിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് നൽകി ഓടുവിരിച്ചതോടെ വീടിനു പരമ്പരാഗത ഭംഗി കൈവന്നു. മേൽക്കൂരയിൽ ചൂടുവായുവിനെ തടയാൻ ഇടമുള്ളതുകൊണ്ട് വീടിനുള്ളിലും സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്നു. ഒരു ഡിസൈൻ എലമെന്റ് എന്ന നിലയിലാണ് ജനാല ഷെയ്ഡുകൾക്ക് മുകളിലും ഓടുവിരിച്ചത്. ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. 

gokulam-interiors

കാണിപ്പയ്യൂരിന്റെ വാസ്തു പ്രമാണങ്ങൾ അനുസരിച്ചാണ് ഇടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ വീടിനുള്ളിൽ മികച്ച ക്രോസ് വെന്റിലേഷനും പ്രകാശവും പൊസിറ്റീവ് എനർജിയും നിറയുന്നു. കണ്ണിൽ കുത്തിക്കയറുന്ന ആഡംബരങ്ങൾ ഒന്നുമില്ല അകത്ത്. ഫർണിഷിങ്ങിൽ കാണിച്ച ഈ അവധാനത നല്ലൊരു തുക ലഭിച്ചു തന്നിട്ടുണ്ട്. 

gokulam-interior

ഗോവണിയുടെ മുകൾവശം ഡബിൾഹൈറ്റിലാണ് ഒരുക്കിയത്. ഇവിടെ വലിയ ജനാലകളും സ്‌കൈലൈറ്റും നൽകിയിരിക്കുന്നു. രണ്ടു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. അടുക്കളയിലും വർക്കേരിയയിലും അത്യാവശ്യ സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.

gokulam-bedroom

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 18 ലക്ഷം രൂപയ്ക്ക് പണി പൂർത്തീകരിക്കാനായി.

ചെലവ് കുറച്ച ഘടകങ്ങൾ

gokulam-interior-view
  • പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കൾ ഉപയോഗിച്ചു.
  • ഉറച്ച പ്ലോട്ടായതിനാൽ അടിത്തറയ്ക്ക് അധികതുക ചെലവായില്ല.
  • 8 മാസം കൊണ്ടു പണി പൂർത്തീകരിച്ചു.
  • ഫോൾസ് സീലിംഗ് നൽകാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
gokulam-door-truss

Project Facts

Location- Kunnamkulam, Thrissur

Plot- 8 cent

Area- 1750 SFT

Owner- Gokul

Designers- Shammi Shareef, Suhail, Shifaz

Fourth Wall Architects, Perinthalmanna

Mob- 9746694877

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA