വെറും 2.5 സെന്റിൽ കീശ ചോരാതെ ഇരുനില വീട്; ചെലവ് കുറച്ചത് ഇങ്ങനെ

25-lakh-kondotty-house
SHARE

സ്ഥലപരിമിതിയെ മറികടന്നു സൗകര്യങ്ങൾ ഒരുക്കി എന്നതാണ് കോഴിക്കോട് ജില്ലയിലെ കൊണ്ടോട്ടിയിലുള്ള ഈ പ്രൊജക്ടിനെ വ്യത്യസ്തമാക്കുന്നത്. വെറും രണ്ടര സെന്റിലാണ് 1300 ചതുരശ്രയടിയുള്ള വീട് നിർമിച്ചിരിക്കുന്നത്. പരമാവധി സ്ഥല ഉപയുക്തത ലഭിക്കാൻ ബോക്സ് ആകൃതിയിൽ ലളിതമായാണ് എലിവേഷൻ നിർമിച്ചത്. 

25-lakh-kondotty-living

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, മൂന്നു ബാത്റൂം എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു. ചുറ്റുമതിലിനോട് ചേർന്നാണ് പോർച്ചിനു ഇടം കണ്ടെത്തിയത്. ഡെഡ് സ്‌പേസുകൾ ഒഴിവാക്കിയുള്ള ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. സ്‌റ്റെയിൻലെസ്സ് സ്റ്റീലും ഗ്ലാസുമാണ് കൈവരികളിൽ ഉപയോഗിച്ചത്. ഗോവണിയുടെ കൈവരിയിൽ ടിവി യൂണിറ്റ് ക്രമീകരിച്ചു. ഗോവണിയുടെ താഴെ വരുന്ന വിധം സ്വീകരണമുറി ഒരുക്കി. 

25-lakh-kondotty-stair

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇവിടെയും ഭിത്തിയിൽ സ്‌റ്റോറേജിന്‌ സൗകര്യം ഒരുക്കിയിട്ടുണ്ട്.

25-lakh-kondotty-dine

പ്ലൈവുഡ് കൊണ്ടാണ് പാനലിങ് ചെയ്തത്. മലേഷ്യൻ ഇരൂളാണ് ഫർണിച്ചറുകൾക്ക് ഉപയോഗിച്ചത്. ഇടത്തരം കട്നി മാർബിളാണ് നിലത്തുവിരിച്ചത്.

25-lakh-kondotty-bed

അടുക്കളയുടെ സ്പ്ലാഷ്ബാക്കിൽ വെള്ള ടൈലുകൾ വിരിച്ചു. ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. കിടപ്പുമുറികളിൽ സ്‌റ്റോറേജിന്‌ മുഴുനീള വാഡ്രോബുകൾ നൽകിയിട്ടുണ്ട്. ഗെയ്റ്റിന് ജിഐ കൊണ്ട് ഗ്രില്ലുകൾ നൽകി. ചുറ്റുമതിലിലും ഇത് തുടരുന്നുണ്ട്. മറ്റ് അനാവശ്യ അലങ്കാരപ്പണികളൊന്നും വീട്ടിൽ നൽകിയിട്ടില്ല.

25-lakh-kondotty-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 25 ലക്ഷം രൂപയാണ് ചെലവായത്.

ചെലവ് കുറച്ച ഘടകങ്ങൾ

  • ഉറപ്പുള്ള പ്രദേശമായതിനാൽ അടിത്തറയ്ക്ക് അധികം ചെലവായില്ല
  • സ്ട്രക്ചറിലും അകത്തളങ്ങളിലും ഇളംനിറങ്ങളാണ് നൽകിയത്
  • പ്രാദേശികമായി ലഭ്യമായ ചെങ്കല്ലാണ് ഭിത്തി കെട്ടാൻ ഉപയോഗിച്ചത്
  • തടി മൊത്തത്തിൽ വിലപേശി മേടിച്ചു. ഇതിൽ ബാക്കി വന്ന പാഴ്ത്തടി കൊണ്ടാണ് സീലിങ്ങും മറ്റും ഒരുക്കിയത്.
  • കബോർഡുകൾക്കും വാഡ്രോബുകൾക്കും അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചു

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Kondotty, Calicut

Area-1300 SFT

Plot- 2.5 cent

Owner- Raees

Designer- Rashid Kondotty

Fathima Constructions, Calicut

Mob- 9846493869

Budget- 25 L

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA