ഇങ്ങനെയൊക്കെ മാറാമോ? അതിശയിപ്പിക്കും ഈ പുതിയ മുഖം!

renovation-manjer-before-after
SHARE

എന്റെ പേര് അബ്ദുല്ല വാസിഫ്. ഡിസൈനറാണ്. മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കാൻ പ്രയത്നിക്കുന്ന ഞാൻ സ്വന്തം വീട് ഒന്നു മിനുക്കിയെടുത്ത കഥയാണിത്. 20 വർഷം പഴക്കമുള്ള കുടുംബവീടായിരുന്നു. സ്ഥലപരിമിതി അടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. 

old-house
പഴയ വീട്

ചരിഞ്ഞ മേൽക്കൂരയും സൺഷെയ്ഡുകളും ഔട്ട് ഓഫ് ഫാഷൻ ആയിരുന്നു. അതെല്ലാം എടുത്തുകളഞ്ഞു എലിവേഷൻ ബോക്സ് ആകൃതിയിലേക്ക് മാറ്റിയെടുത്തു. വീടിന്റെ പുറംകാഴ്ചയിലെ ഹൈലൈറ്റ് ടെക്സ്ചർ പെയിന്റ് നൽകിയ ഈ ഭിത്തിയാണ്. കാറ്റിനെ അകത്തേക്ക് സ്വീകരിക്കുകയും പുറന്തള്ളുകളും ചെയ്യുക എന്ന ധർമം കൂടി സിഎൻസി കട്ടിങ് ഡിസൈൻ നൽകിയ ഈ ജനാലകൾ നിർവഹിക്കുന്നു. 

renovated-manjeri-home-view

ഇടച്ചുമരുകൾ പൊളിച്ചു കളഞ്ഞു വീട് തുറസ്സായ ശൈലിയിലേക്ക് മാറ്റിയെടുക്കുക എന്നതായിരുന്നു അടുത്ത നടപടി. അതോടെ വീടിനുള്ളിൽകൂടുതൽ വെന്റിലേഷൻ ലഭ്യമായി തുടങ്ങി. ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് പുതിയ വീട്ടിൽ ഒരുക്കിയത്. സ്വീകരണമുറി, ഊണുമുറി, ഗോവണി എന്നിവ പ്രധാന ഹാളിന്റെ ഭാഗമാണ്. അകത്തളങ്ങളിൽ അധികം ആഡംബരം ഒന്നും കുത്തിനിറച്ചിട്ടില്ല. 

renovated-home-manjeri-interior

പഴയ ഗോവണി ഒരുപാട് സ്ഥലം അപഹരിക്കുന്നുണ്ടായിരുന്നു. അത് പരിഹരിക്കുന്ന രീതിയിൽ ലാൻഡിങ് ക്രമീകരിച്ചു. ഗോവണിയുടെ താഴെ സ്റ്റോറേജ് സ്‌പേസും ക്രമീകരിച്ചു. സ്‌റ്റെയിൻലെസ്സ് സ്‌റ്റീൽ, വുഡ് ഫിനിഷിലാണ് ഗോവണിയും കൈവരികളും.കർട്ടൻ, ഫർണിച്ചർ, ലൈറ്റിങ് എന്നിവ പുതിയതായി ചെയ്തെടുത്തു. ഫാൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി. 

renovated-manjeri-home-dine

അടുക്കള മോഡുലാർ ശൈലിയിൽ കൂടുതൽ സൗകര്യങ്ങൾ നൽകി മാറ്റിയെടുത്തു. കിടപ്പുമുറികളിൽ കൂടുതൽ സ്‌റ്റോറേജ് സൗകര്യങ്ങൾ കൂട്ടിച്ചേർത്തു. മുറ്റം നാച്വറൽ സ്റ്റോൺ വിരിച്ചു ഒരുക്കിയെടുത്തു. 33 സെന്റ് പ്ലോട്ടിൽ 3500 ചതുരശ്രയടിയാണ് പുതിയ വീടിന്റെ വിസ്തീർണം. പഴയ വീടിന്റെ ഓർമ മനസ്സിൽവച്ച് എത്തുന്ന അതിഥികൾക്ക് പുതിയ വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നതാണ് ഇപ്പോഴുള്ള കോമഡി...

renovated-face-manjeri

മാറ്റങ്ങൾ

  • ചരിഞ്ഞ മേൽക്കൂരയും ഓടും മാറ്റി ഫ്ലാറ്റ് റൂഫാക്കിയെടുത്തു.
  • ഡബിൾ ഹൈറ്റിൽ മൾട്ടിവുഡ് സിഎൻസി ജനാലകൾ നൽകി.
  • രണ്ടു കിടപ്പുമുറികൾ ഒരുമിപ്പിച്ചു. പുതിയതായി ഒരു കിടപ്പുമുറി കൂട്ടിച്ചേർത്തു.
  • പഴയ മാർബിൾ ഫ്ളോറിങ് റീപോളിഷ് ചെയ്തു.
  • പഴയ ബാൽക്കണിയുടെ ചുവരുകൾ പൊളിച്ചുകളഞ്ഞു ഓപ്പൺ ടെറസാക്കി മാറ്റി.  
renovated-home-elevation

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Manjeri, Malappuram

Area- 3500 SFT

Plot- 33 cent

Owner & Designer- Abdulla Vasif  

Concetto Designs Manjeri

Mob- 9895227006

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA