ഒരു സെൽഫി എടുക്കാൻ തോന്നും ഈ വീട് കണ്ടാൽ; കാരണം...

traditional-home-ettumanoor
SHARE

വിശാലമായ പ്ലോട്ടിൽ പരമ്പരാഗത ഭംഗിയും പുതിയകാല സൗകര്യങ്ങളും ഒത്തുചേരുന്ന വീട് ഒരുക്കിയതിന്റെ വിശേഷങ്ങൾ സോണി പങ്കുവയ്ക്കുന്നു...

എന്റെ പേര് സോണി. കോട്ടയം ഏറ്റുമാനൂരാണ് ഞങ്ങളുടെ വൈതുണ്ടത്തിൽ വീട്. പരമ്പരാഗത ഭംഗിയുള്ള പുറംകാഴ്ചയും ആധുനിക സൗകര്യങ്ങളും സമന്വയിക്കുന്ന വീട് വേണം എന്നതായിരുന്നു എന്റെയും കുടുംബത്തിന്റെയും ഒറ്റക്കെട്ടായുള്ള ആഗ്രഹം. അപ്രകാരമാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്. 50 സെന്റിൽ 4700 ചതുരശ്രയടിയാണ് വിസ്തീർണം. ‘L’ ആകൃതിയിലുള്ള നീളൻ വരാന്തയിലിരുന്നാൽ പുറത്തെ കാഴ്ചകൾ എല്ലാം ഒപ്പിയെടുക്കാം.

ettumanoor-house-veranda

ഒറ്റനില വീടാണെങ്കിലും ഇരുനിലയുടെ സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്. ഫ്ലാറ്റ് റൂഫിന് മുകളിൽ ഉയരത്തിൽ ട്രസ് ചെയ്താണ് ഓടുവിരിച്ചിരിക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, നടുമുറ്റം, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയത്. തുറസ്സായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ലിവിങ്, ഡൈനിങ് എന്നിവ ഡബിൾ ഹൈറ്റിൽ ഒരുക്കിയത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. 

ലിവിങ്ങിനും ഫാമിലി ഏരിയയ്ക്കും ഇടയിലുള്ള പാർടീഷന്റെ ഒരുവശത്ത്  ടിവി യൂണിറ്റും മറുവശത്തു ക്ലാഡിങ് വോളും നൽകി.ജനാലകൾ കൊണ്ടാണ് ചില ഇടങ്ങളിൽ സെമി പാർടീഷൻ നൽകിയിരിക്കുന്നത്. ഇത് മടക്കിവച്ചാൽ ഡൈനിങ്, കോർട്‍യാർഡ്, വരാന്ത എന്നിവ ഒറ്റ ഹാളായി ഉപയോഗിക്കാം. തേക്കിൻതടിയിലാണ് ഫർണിഷിങ് അധികവും ചെയ്തിരിക്കുന്നത്.

ettumanoor-house-living

നടുമുറ്റമാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രം. ഇതിന്റെ വശങ്ങളിലായി ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ ക്രമീകരിച്ചു. സുരക്ഷയെക്കരുതി വീടിന്റെ അതേ നിരപ്പിലാണ് നടുമുറ്റവും ഒരുക്കിയത്. ആൽമരത്തിന്റെ ചിത്രം ചുവരിൽ ക്ലാഡിങ് ചെയ്തു ബാക്‌ലൈറ്റുകളും കൊടുത്തു. ആർട്ടിഫിഷ്യൽ പുല്ലും കരിങ്കല്ലും വിരിച്ച നടുമുറ്റം ഞങ്ങൾക്ക് ഒത്തുകൂടാനും ഫോട്ടോയെടുക്കാനുമൊക്കെയുള്ള ഫേവറിറ്റ് കോർണറാണ്.

ettumanoor-house-courtyard

ഓരോ കിടപ്പുമുറിയും വ്യത്യസ്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. വാഡ്രോബ്, ബാത്റൂം സൗകര്യങ്ങൾ ഒരുക്കി. മാസ്റ്റർ ബെഡ്‌റൂമിൽ ബേ വിൻഡോകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെയിരുന്നാൽ പുറത്തെ കാഴ്ചകൾ ആസ്വദിക്കാം.

ettumanoor-house-bed

ഓപ്പൺ ശൈലിയിലുള്ള പാൻട്രി കിച്ചനാണ്. സമീപം വർക്കേരിയയുമുണ്ട്. അടുക്കളയിൽ ഇരുന്നാണ് ഞങ്ങൾ കൂടുതലും ഭക്ഷണം കഴിക്കാറുള്ളത്. അതിനായി ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

ettumanoor-house-kitchen

വിശാലമായ മുറ്റത്ത് ലാൻഡ്സ്കേപ്പിനും ഗാർഡനുമായി ഇടം വേർതിരിച്ചിട്ടുണ്ട്. നാച്വറൽ സ്‌റ്റോൺ വിരിച്ചാണ് പ്രധാന മുറ്റം ഉറപ്പിച്ചത്. വീട്ടിൽ എത്തുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നല്ല വാക്കുകൾ കൂടി കേൾക്കുമ്പോൾ ഞങ്ങളുടെ സന്തോഷം ഇരട്ടിക്കുന്നു.

Project Facts

Location- Ettumanoor, Kottayam

Area- 4700 SFT

Plot- 50 cent

Owner- Soni

Architect- Rahul Thomas, Shanthi Rahul

Design Identiti, Kochi, Kottayam

Mob- 9539076054

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA