ഇത് മാറ്റങ്ങളെ ഉൾക്കൊള്ളുന്ന ഭവനം, കാരണം...

renovated-home-aluva
SHARE

വീടിന് ഒരു മേയ്ക്ക് ഓവർ വേണമെന്നു വീട്ടുടമസ്ഥൻ റോബർട്ടിനു തോന്നിയപ്പോൾ ആക്ടീവ് ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡിനെയാണു സമീപിച്ചത്. കാലപ്പഴക്കം ചെന്നൊരു ഇരുനിലവീട്. ചെറിയ മുറികൾ, വെളിച്ചക്കുറവ്, സൗകര്യക്കുറവ്. എന്തിനേറെ പറയുന്നു, പഴമയുടെ പോരായ്മകൾ ഏറെയുണ്ട്. ജീവിതശൈലിക്കു മാറ്റം വരുമ്പോൾ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന ഭവനം വേണമെന്ന് ആഗ്രഹിച്ചു. 

ഏതൊരു പരിസരത്തിനും ഇണങ്ങുന്ന കാലാതീതമായ ഒരു ഡിസൈൻ വേണം. വിസ്താരമുള്ള മുറികൾ വേണം. ഇതായിരുന്നു കുടുംബനാഥനായ റോബർട്ടിന്റെ ആവശ്യങ്ങൾ. ഈ ആവശ്യങ്ങളെ കൂട്ടിയെടുക്കലുകളും പൊളിച്ചുനീക്കലുമായി പ്രാവർത്തികമാക്കാനുള്ള പ്ലാൻ ആക്ടീവ് ഡിസൈൻ തയാറാക്കി. റോബർട്ടിന്റെ മകൾ ഐലിനയ്ക്കായിരുന്നു ആഗ്രഹങ്ങളേറെ.

old-home
പഴയ വീട്

വീടിന്റെ ഏതൊരു സ്പേസും എങ്ങനെ സജ്ജീകരിക്കണമെന്നുള്ള മുൻധാരണയും ആക്ടീവ് ഡിസൈനിന്റെ നിർമാണരീതികളും വീടിനെ അടിമുടി ജീവസ്സുറ്റതാക്കിമാറ്റി. മുൻ മിസ് സൗത്ത് ഇന്ത്യയും ഇപ്പോഴത്തെ മിസ് ഗ്ലാം വേൾഡ് റണ്ണറപ്പ് കൂടിയായ ഐലിനയുടെ വീടാകുമ്പോൾ ആവശ്യങ്ങൾക്കും അലങ്കാരങ്ങൾക്കും ഒരു പ്രത്യേകത വേണമെന്നു ഡിസൈനേഴ്സിനു നിർബന്ധമുണ്ടായിരുന്നു. അത്യാവശ്യം ആളുകൾ വരുമ്പോൾ അവരെ ഉൾക്കൊള്ളാൻ കഴിയത്തക്ക വിധത്തിലുള്ള വിശാലമായ ഒരു ഹാൾ മുകൾനിലയിൽ ഉൾപ്പെടുത്തി. ഇങ്ങനെ നീളുന്നു മോടികൂട്ടലുകൾ. 

മാറ്റങ്ങൾ ആവശ്യങ്ങളറിഞ്ഞ്

aluva-renovated-home-sitout

പഴയ വീടിനു സ്റ്റെയർറൂമും അതിനോടു ചേർന്നൊരു ഡൈനിങ് സ്പേസും ഹാളും എല്ലാം ഉണ്ടായിരുന്നു. സൗകര്യം നന്നേ കുറവും. പുതുക്കലിന്റെ ഭാഗമായി ഹാളിനോടു ചേർന്നു വരുന്ന സ്റ്റെയർ കട്ട് െചയ്തു. ഫാബ്രിക്കേറ്റഡ് സ്റ്റെയർ ആക്കി മാറ്റി. ഹാളിൽനിന്നു നോക്കിയാൽ സ്റ്റെയർ‍ കാണാൻ പാകത്തിന് ഒരു കട്ടിങ് പുതിയതായി ഏർപ്പെടുത്തി.   

aluva-renovated-home-living

പഴയ കിച്ചൺ മാറ്റി ഡൈനിങ് ഏരിയ ആക്കിയെടുത്തു. പഴയ വർക്ക് ഏരിയ കിച്ചണാക്കി. പുതിയതായി ഒരു വർക്ക് ഏരിയ കൂട്ടിയെടുത്തു. ഓപ്പൺ കിച്ചണായാണ് പുതിയ അടുക്കള പണിതത്. വലുപ്പം കുറവുള്ള കിച്ചണായതിനാൽ ഇളം നിറങ്ങളും കൊടുത്തു. ഇതു വിശാലത തോന്നിപ്പിക്കുകയും ചെയ്യും. കിച്ചണിൽ ഒരു ഗ്ലാസ് ഡാഡോയും ഏർപ്പെടുത്തി. ഡൈനിങ് റൂമിൽ ടിവി യൂണിറ്റ് സെറ്റ് ചെയ്തു. 

aluva-renovated-home-kitchen

പഴയ വീടിന്റെ സിറ്റൗട്ട് റൂഫിന്റെ ഉയരം ഡോർലെവലിൽത്തന്നെ ആയിരുന്നു. ഇതു വളരെ ഇടുങ്ങിയതായി തോന്നിയിരുന്നു. ഇവിടെ കട്ട് ചെയ്ത് ഉയരം കൂട്ടിയെടുത്തു. പഴയ പോർച്ച് ജിഐ ഷീറ്റും പോളികാർബണോഷീറ്റും ഇട്ടതായിരുന്നു. ഇതു പുതുക്കി മുഴുവൻ പോളി കാർബണേറ്റ് ഷീറ്റിട്ടു. പോർച്ച് മതിലുവരെ കൂട്ടിയെടുത്തു സുഗമമായി രണ്ടു കാർ ഇടാൻ പറ്റുന്ന വിധത്തിലാക്കി. 

പരിവർത്തനം സമകാലീനം

aluva-renovated-home-stair

ഭിത്തികൾ പലതും പൊളിച്ചു നീക്കിയുള്ള ഡിസൈൻരീതിയാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. പരമാവധി പാർട്ടീഷനുകൾ ഒഴിവാക്കിയാണ് അകത്തളത്തെ റെനവേറ്റ് ചെയ്തത്. ന്യൂട്രൽ നിറങ്ങളും വിശാലമായ സ്പേസുകളും ഉൾത്തളങ്ങളെ അടിമുടി മാറ്റി. ഫ്ലോറിങ്ങെല്ലാം മാറ്റി. ഫർണിച്ചറുകൾ പഴയതിനെല്ലാം മോടി കൂട്ടി പുനരുപയോഗിച്ചിട്ടുണ്ട്. പുതിയതായി ഒരു വർക്ക് ഏരിയ, ടോയ്‌ലറ്റ് എന്നിവ കൂട്ടിയെടുത്തു. 

aluva-renovated-home-toilet

താഴെത്തെ നിലയിലെ ബാൽക്കണിയിൽ നൽകിയ പാഷിയോ ഒരു ഹൈലൈറ്റാണ്. പാഷിയോയുടെ ഭംഗി പുറത്തുനിന്ന് ആസ്വാദ്യമാകുംവിധം ഒരുക്കിയതിനാൽ പ്രകൃതിയുമായി കൂടിച്ചേർന്നുപോകുന്നു. മുകൾനിലയിലെ ഹാൻഡ്റെയിലുകളെല്ലാം പാടേ മാറ്റി  സ്റ്റീൽറോഡ് കൊടുത്തു. ഇതൊരു ഡിസൈൻ എലമെന്റായി. മിതവും ലളിതവുമായ പരിവർത്തനങ്ങൾ വീടിന്റെ ഓരോ ഇടത്തും പ്രതിഫലിക്കുന്നതു കാണുവാനാകും.

aluva-renovated-home-bed

പഴയ വീടിന്റെ മുകൾനിലയിൽ എക്സ്പോസ്ഡ് ബ്രിക്സ് വർക്കായിരുന്നു. റെനവേഷൻ നടത്തിയപ്പോൾ ഭിത്തി മുഴുവനും പ്ലാസ്റ്ററിങ് ചെയ്തെടുത്തു. ഏതു കാലത്തിനനുസരിച്ചും ശൈലിക്കനുസരിച്ചും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും ആ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് വീടിനെ പുതുക്കിയെടുക്കുമ്പോൾ തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം പരിപൂർണതയിൽ എത്തിക്കാൻ സാധിച്ചു എന്നും വീട്ടുകാർ പറയുന്നു. 

aluva-house-gf
aluva-house-ff

Project Facts

ക്ലൈന്റ് : റോബർട്ട് യുലേ അമോൺ

സ്ഥലം : ആലുവ

വിസ്തീർണം

(പഴയത്) : 1141 സ്ക്വയർഫീറ്റ്

(പുതിയത്) : 1250 സ്ക്വയർഫീറ്റ്  

പണി പൂർത്തിയായ വർഷം : 2017

പ്ലോട്ട് : 69 സെന്റ്

ഡിസൈൻ : ആക്ടീവ് ഡിസൈൻസ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA