sections
MORE

നഗരത്തിലാണോ ഭൂമി? മാതൃകയാക്കാം 3 സെന്റിലെ ഈ വീട്!

3-cent-home-varapuzha-view
SHARE

'മൂന്നു സെന്റിൽ നിർമിച്ച വീട്ടിൽ എന്തു സൗകര്യം കാണാൻ' എന്ന മുൻവിധിയെ മാറ്റിവച്ചുവേണം കൊച്ചി വരാപ്പുഴയിലുള്ള ഈ ഇരുനില വീടിന്റെ അകത്തേക്ക് കടക്കാൻ. സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈൻ. അതാണ്  വീടിന്റെ സവിശേഷത. വീടുകൂടാതെ ചുറ്റിനും ചെടികൾക്കും തുറസായ ഇടങ്ങൾക്കും സ്ഥലം കണ്ടെത്തി എന്നത് അതിശയകരമാണ്. 

പരമാവധി സ്ഥല ഉപയുക്തത ലഭിക്കുന്നതിനായി ഫ്ലാറ്റ് റൂഫിൽ ബോക്സ് ആകൃതിയാണ് അവലംബിച്ചത്. മുകൾനിലയിൽ നൽകിയ ലൂവറുകളാണ് പുറംകാഴ്ചയിലെ മറ്റൊരാകർഷണം. 

തുറസായ ശൈലിയിൽ ഇടങ്ങൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചാണ് അകത്തളക്രമീകരണം.1632 ചതുരശ്രയടിയുള്ള വീട്ടിൽ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, ടെറസ് ഗാർഡൻ എന്നിവയൊക്കെ ഒരുക്കിയിട്ടുണ്ട്. ചെറിയ സ്ഥലത്തെ വീടായതിനാൽ വശങ്ങളിൽ വിടേണ്ട സ്ഥലത്തിന്റെ കാര്യത്തിൽ ആനുകൂല്യമുണ്ട്. ഇത് ഉപയോഗിച്ച് പിൻവശത്തെ മതിലും വീടിന്റെ പുറംഭിത്തിയും ഒന്നായി വരുംവിധമാണ് നിർമാണം. 

3-cent-home-varapuzha-plants

ഇളംനിറങ്ങളാണ് അകത്തളത്തിൽ നൽകിയത്. ഇതും കൂടുതൽ വിശാലത തോന്നിക്കാൻ ഇടയാക്കുന്നു. ലളിതമായ സ്വീകരമുറി. വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്.  ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ജിഐ കൊണ്ടാണ് കൈവരികളും മുകളിലെ ലൂവറുകളും ഒരുക്കിയത്.

3-cent-home-varapuzha-living

ക്രോസ് വെന്റിലേഷന് നൽകിയ പ്രാധാന്യമാണ് മറ്റൊരു സവിശേഷത. ഗോവണിക്കു മുകളിൽ, ഊണുമുറി, മുകൾനിലയിൽ ലിവിങ് എന്നിവിടങ്ങളിൽ സ്‌കൈലൈറ്റ് നൽകി. ഇതിലൂടെ ചൂടുവായു പുറത്തേക്ക് പോവുകയും വീടിനകം സുഖകരമായി നിലനിൽക്കുകയും ചെയ്യുന്നു.  

ഓപൻ കിച്ചൻ ആണ്. സമീപം ലളിതമായ ഊണുമേശ.

3-cent-home-kitchen

നാലു കിടപ്പുമുറികളിലും മികച്ച സ്‌റ്റോറേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സമീപമുള്ള പ്രകൃതിഭംഗി ആസ്വദിക്കാൻ പാകത്തിന് മുറികളിൽ വലിയ ജാലകങ്ങളും നൽകിയിരിക്കുന്നു. ഉടമസ്ഥൻ ഡബ്ബിങ് ആർട്ടിസ്റ്റ് ആയതിനാൽ മുകളിലെ കിടപ്പുമുറി ഓഫിസ് റൂമും ഡബ്ബിങ് റൂമും ആക്കി. 

3-cent-bed
3-cent-home-varapuzha-office

ഇപ്പോൾ ഓപ്പൺ ടെറസിൽ പച്ചക്കറി തോട്ടവും ചെറിയ സ്‌പേസിൽ മരങ്ങളും ചെടികളുമൊക്കെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവ വളർന്നു വലുതാകുന്നതോടെ വീട്ടിൽ പച്ചപ്പ് നിറസാന്നിധ്യമാകും. നഗരങ്ങളിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രധാന പ്രതിസന്ധി സ്ഥലപരിമിതിയാണ്. ഭൂമിക്ക് തീവില ഉള്ളപ്പോൾ ഉള്ള സ്ഥലം പരമാവധി ഉപയുക്തമാകുക എന്നതാണ് ചെയ്യാൻ കഴിയുക. അത്തരക്കാർക്ക്  എന്തുകൊണ്ടും മാതൃകയാക്കാവുന്ന ഒരു ശൈലിയാണ് ഈ വീട്.

Project Facts

Location- Varapuzha, Kochi

Area- 1632

Plot- 3 cent

Owner- Kishore Kumar

Architect- Ajith K Sunny

Ajith Sunny Architects

Mob- 98953 20044

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA