sections
MORE

ഇത് കണ്ണിനെ കബളിപ്പിക്കുന്ന വീട്! കാശും മുതലായി

HIGHLIGHTS
  • പുറംകാഴ്ചയിൽ ഒരുനില വീട് എന്നേ തോന്നുകയുള്ളൂ, എങ്കിലും മൂന്നുനിലകളുണ്ട്.
  • സ്‌ട്രക്‌ചറും ഫർണിഷിങ്ങും സഹിതം 48 ലക്ഷം രൂപയാണ് ചെലവായത്.
mulanthuruthy-home-view
SHARE

മുളന്തുരുത്തിയിൽ പണിത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു ഗൃഹനാഥനായ മനോജ് മാത്യു.

വീടുപണിയെക്കുറിച്ച് നിരവധി ആകുലതകൾ ഉണ്ടായിരുന്നു. പല തട്ടുകളായി കിടക്കുന്ന പത്തു സെന്റ് പ്ലോട്ടാണുള്ളത്. അവിടെ പണിയാൻ കഴിയുന്ന വീടിന്റെ സൗകര്യങ്ങളെ കുറിച്ച് ഞങ്ങൾക്ക് മുൻവിധികളുണ്ടായിരുന്നു. ഭാര്യ ആയുർവേദ ഡോക്ടറാണ്. വീടിനോടു ചേർന്ന് ഒരു ക്ലിനിക്കും ഒരുക്കിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. ആവശ്യങ്ങൾ ആർക്കിടെക്ട് ഇനേഷിനോട് ഞങ്ങൾ അവതരിപ്പിച്ചു. കുറച്ചു മാസങ്ങൾക്കുള്ളിൽ ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറം ഒരു വീട് ഇവിടെ ഉയർന്നു. 

mulanthuruthy-home-gaseebo

പുറംകാഴ്ചയിൽ ചെറിയ ഒരുനില വീട് എന്നേ തോന്നുകയുള്ളൂ, എങ്കിലും പിന്നിലോട്ട് സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. ഭൂമിയുടെ നിരപ്പുവ്യത്യാസം മുതലെടുത്തു ബേസ്മെന്റ് നില അടക്കം മൂന്നുനിലകളാണ് നിർമിച്ചത്. മൂന്നു നിലകളിലായി 2700 ചതുരശ്രയടിയാണ് വിസ്തീർണം. ബേസ്മെന്റ് ഫ്ളോറിലും ഒന്നാംനിലയിലുമാണ് വീടിന്റെ ഇടങ്ങൾ. മുകൾനിലയിൽ ക്ലിനിക്കും സജ്ജീകരിച്ചു. ഇവിടെ രണ്ടു ട്രീറ്റ്‌മെന്റ് മുറികൾ സജ്ജീകരിച്ചു. ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ക്രമീകരിച്ചിരിക്കുന്നത്.

mulanthuruthy-home-living

വീടിന്റെ ഏറ്റവും വലിയ സവിശേഷത നിർമാണസാമഗ്രിയുടെ കാര്യത്തിലാണ്. ഇഷ്ടികയ്ക്കുപകരം ജിപ്സം ബോർഡാണ് ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ചെലവ് ചുരുക്കാനും വേഗം പണി തീർക്കാനും ഇത് ഉപകരിച്ചു. എം എസ് കൊണ്ടു ട്രസ് നൽകിയാണ് മേൽക്കൂര ഒരുക്കിയത്. ഇവിടെ ക്ലേ ടൈലുകൾ വിരിച്ചതോടെ സംഭവം കളറായി.  മൾട്ടിവുഡ് കൊണ്ടാണ് ഫർണിഷിങ്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളാണ് വീടിന്റെ അകത്തള സവിശേഷത. കോൺക്രീറ്റ് ഉപയോഗം കുറച്ചതുകൊണ്ട് ചൂട് വളരെ കുറവാണ്.

mulanthuruthy-home-dine

പ്രീലാമിനേറ്റ് ബോർഡുകൾ കൊണ്ടാണ് കിച്ചൻ കബോർഡ്, വാഡ്രോബ് എന്നിവ ഒരുക്കിയത്. മൂന്നു കിടപ്പുമുറികളിലും വാഡ്രോബ്, ബാത്റൂം സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.

mulanthuruthy-home-kitchen

വൈകുന്നേരങ്ങളിൽ ഒത്തുകൂടാനായി ഒരു ഗസീബോയും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്‌ട്രക്‌ചറും ഫർണിഷിങ്ങും സഹിതം 48 ലക്ഷം രൂപയാണ് ചെലവായത്. പ്ലോട്ട് മണ്ണിട്ട് നിരപ്പാക്കാതെ സ്വാഭാവിക പ്രകൃതി നിലനിർത്തി വീടുപണിയാൻ സാധിച്ചു എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം.

mulanthuruthy-home-outhall

Project Facts

Location- Mulanthuruthy, Ernakulam

Area- 2700 SFT

Plot- 10 cent

Owner- Manoj Mathew

Architect- Inesh Viswanathan

Inesh designs, Elamakkara

Mob- 9447330886 | 889 151 4309

email- architectinesh@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA