ADVERTISEMENT
25-lakh-home-ponkunnam-upper

പഴയ വീടു പൂർണമായും പൊളിച്ചു കളഞ്ഞാണ് പൊൻകുന്നത്തുള്ള രവീന്ദ്രകുമാറിനും കുടുംബത്തിനുമായി ഹാബിക്യൂവിലെ ആർക്കിടെക്ടുമാരായ ടോമിനും അശോകും ഈ വീട് ഒരുക്കിയത്.  പൊൻകുന്നത്ത് പി.പി. റോഡിന്റെ സൈഡിലായാണു വീട്. പഴയവീട്ടിൽ എല്ലാ മുറികളും ചെറുതായിരുന്നു. മുറികളിലെല്ലാം തന്നെ വെളിച്ചവും തീരെ കുറവ്. ഇതുതന്നെയാണ് പഴയവീടു പൂർണമായും പൊളിച്ചു കളഞ്ഞ് പുതിയതു നിർമിക്കാൻ രവീന്ദ്രകുമാറിനെ പ്രേരിപ്പിച്ചതും.

25-lakh-home-ponkunnam-bed

പുതിയ വീട്ടിൽ അസൗകര്യങ്ങൾ നികത്തണമെന്നും പഴയതിനെക്കാൾ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകണമെന്നും ചെലവ് ഇരുപത്തഞ്ചു ലക്ഷത്തിനു താഴെയാകണമെന്നുമുള്ള ആവശ്യങ്ങളുമായിരുന്നു  രവീന്ദ്രകുമാറിന്റേത്. അത്തരമൊരു പ്ലാനിങ്ങാണ് ടോമിനും അശോകും തങ്ങളുടെ ക്ലൈന്റിനു വേണ്ടി ഒരുക്കിയതും.

25-lakh-home-ponkunnam-living

ചെറിയ പ്ലോട്ടും ബജറ്റ് കുറവും ആയതിനാൽ അതനുസരിച്ചുള്ള കോംപാക്റ്റ് ഹൗസാണ് ഡിസൈൻ ചെയ്തത്. ഇരുപത്തഞ്ചു ലക്ഷത്തിന്റെ വീടാണെങ്കിലും കാഴ്ചയിലും ഉപയോഗത്തിലും ആധുനിക വീടിന്റെ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്. സാധാരണ ലോ ബജറ്റ് ഹോം എന്നു പറയുമ്പോൾ സൗകര്യങ്ങൾ ചുരുക്കി ചെലവു കുറയ്ക്കുകയാണു ചെയ്യുന്നത്. എന്നാൽ അതിൽനിന്നു വ്യത്യസ്തമായി എഫിഷ്യന്റ് പ്ലാനിങ്ങും പ്രീപ്ലാനിങ്ങും ആണ് ഇതിൽ ചെലവു കുറയ്ക്കാനായി സഹായിച്ചത്. എന്താണു പ്ലാൻ ചെയ്തത്, അതുകൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ട്.

25-lakh-home-ponkunnam-aerial

ലൂവർ വെന്റിലേഷൻ ആണു വീടിന്റെ പ്രധാന ഹൈലൈറ്റ്. വീട്ടിൽ ചൂടുകുറയ്ക്കുന്നതിനും കൂടുതൽ പ്രകാശം കിട്ടുന്നതിനും ഇതു സഹായിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് സ്പേസുകളെ സോൺ ചെയ്ത് ഡിസൈൻ തുടങ്ങി വടക്കു–കിഴക്കൻ ഭാഗങ്ങളിൽ വലുപ്പമുള്ള മുറികൾ നിർമിച്ചു. അതുമൂലം കിടപ്പുമുറികളിലും അടുക്കളയിലും ചൂടു താരതമ്യേന വളരെ കുറവായിരിക്കും. വിശാലമായ ഡൈനിങ് റൂമും ലിവിങ് റൂമും കൂടുതൽ സൂര്യപ്രകാശം ഏൽക്കുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്താണു നിർമിച്ചത്. 

ഈ മുറികൾ ഡബിൾ ഹൈറ്റിലാണ് നിർമിച്ചിരിക്കുന്നത്. അതുമൂലം ഈ മുറികളിൽ ചൂടു വളരെ കുറവാണ്. മരത്തിന്റെ ഉപയോഗം വളരെ കുറച്ചു. പകരം ജിഐ പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതും ചെലവു കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ഭാഗങ്ങളിൽ ലൂവർ വെന്റിലേഷൻ ആണ് കൊടുത്തിരിക്കുന്നത്. പ്രകാശം കൂടുതൽ ലഭിക്കുന്ന രീതിയിലും കാറ്റ് കയറിയിറങ്ങാനും ഈ വെന്റിലേഷൻ സഹായകമാണ്. 

Project Facts

ക്ലൈന്റ് : രവീന്ദ്രകുമാർ

സ്ഥലം : പൊൻകുന്നം

വിസ്തീർണം : 1300 സ്ക്വയർഫീറ്റ്  

പണി പൂർത്തിയായ വർഷം : 2018

പ്ലോട്ട് : 5 സെന്റ്

ആർകിടെക്ട് : ടോമിൻ ടോം, അശോക്. ടി

കല്ലംപള്ളി,  ഹാബിക്യൂ 

ആർക്കിടെക്ച്ചർ സ്റ്റുഡിയോ

ചെലവ് : 25 ലക്ഷം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com