sections
MORE

'ആരുമൊന്നു നോക്കും ഞങ്ങളുടെ വീടിനെ, കാരണമുണ്ട്'...

HIGHLIGHTS
  • സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈൻ...
  • നഗരമധ്യത്തിലെ വീട്ടിൽ നിറയെ പച്ചപ്പ് നൽകിയിരിക്കുന്നു...
green-home-kalamaserry
SHARE

എന്റെ പേര് ആബി. കളമശേരിയിലെ ഹൗസിങ് കോളനിയിലാണ് എന്റെ ആരാമം എന്ന പുതിയ വീട്. ആകെയുള്ളത് നാലു സെന്റ് ഭൂമിയാണ്. ഒരിഞ്ച് പോലും വെറുതെ കളയാത്ത, വേറിട്ടു നിൽക്കുന്ന വീട് വേണം...അതായിരുന്നു എന്റെയും കുടുംബത്തിന്റെയും ആഗ്രഹം. 

ബോക്സ് ആകൃതിയിൽ ഏറ്റക്കുറച്ചിലുകൾ നൽകിയതോടെ പുറംകാഴ്ച വ്യത്യസ്തമായി. ഇതിൽ  പച്ചനിറം നൽകിയതോടെ വീട് ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണിലുടക്കാൻ തുടങ്ങി. ഭാര്യ ഗീത, കൃഷി ഓഫിസറാണ്. അതുകൊണ്ടു വീടിനകത്തും പുറത്തും പച്ചപ്പിനു പ്രാധാന്യം നൽകിയിട്ടുണ്ട്.

kalamasery-home-living

മുറ്റം കുറവായതുകൊണ്ട് ഫ്ലാറ്റ് റൂഫ് നൽകി ഓപ്പൺ ടെറസ് വേർതിരിച്ചു പച്ചക്കറിക്കൃഷിയും തുടങ്ങി. വീട്ടിലേക്ക് അത്യാവശ്യം വേണ്ട പച്ചക്കറികൾ ഇവിടെ നിന്നും ലഭിക്കും. ഒപ്പം മാനസിക സംതൃപ്തിയും.

നാലു സെന്റിലും വാസ്തുപ്രമാണങ്ങൾ പാലിച്ചാണ് ഞങ്ങൾ വീടു പണിതത്. അടുക്കളയുടെയും മുറികളുടെയും സ്ഥാനം ഗൃഹമധ്യസൂത്രം തടസപ്പെടാതെയാണ്. അതിനാൽ പരമാവധി സ്ഥല ഉപയുക്തതയും മികച്ച ക്രോസ് വെന്റിലേഷനും  ലഭിക്കുന്നു. 2130 ചതുരശ്രയടിയിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവ നൽകിയിട്ടുണ്ട്. ഡബിൾ ഹൈറ്റ് സീലിങ് നൽകി മുകൾനിലയും താഴത്തെ നിലയും തമ്മിൽ വിഷ്വൽ കണക്ടിവിറ്റിയും നൽകിയിട്ടുണ്ട്. 

kalamasery-home-dine

സ്ഥലം ലഭിക്കാൻ നിരവധി ചെപ്പടിവിദ്യകൾ ഒരുക്കിയിട്ടുണ്ട്. ഊണുമുറിയിലെ ചുമരിലാണ് പൂജ ഏരിയ ഒരുക്കിയത്. കൺസീൽഡ് ശൈലിയിലാണ് അടുക്കളയിലെ കബോർഡുകളും കുടപ്പുമുറിയിലെ വാഡ്രോബുകളും സജ്ജീകരിച്ചത്. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. എല്ലാ മുറികളിലും ഇൻബിൽറ്റ് സ്റ്റഡി സ്േപസും നൽകിയിട്ടുണ്ട്.

kalamasery-home-kitchen

കോർട്‌യാർഡ് വീടിനുള്ളിൽ പ്രകാശം നിറയ്ക്കുന്നു. കോർട്‌യാർഡിന്റെ ചുമരിൽ നാച്വറൽ സ്റ്റോൺ ക്ലാഡിങ് ചെയ്തു ഭംഗിയാക്കി. പാരമ്പര്യമായി ലഭിച്ച, നൂറു വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ള ഫർണീച്ചറുകളാണ് അകത്തളം അലങ്കരിക്കുന്നത്. ഇളം നിറമുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. ഗോവണിപ്പടികളിൽ കോട്ടാ സ്റ്റോൺ വിരിച്ചു. 

kalamasery-home-bed

ഫർണിഷിങ്ങിൽ ഗുണനിലവാരം വിട്ടുവീഴ്ച ചെയ്തില്ല. അതിന്റെ ഗുണവുമുണ്ടായി. ഇക്കഴിഞ്ഞ പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയെങ്കിലും പ്രത്യേകിച്ച് നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. ഗുണനിലവാരമുള്ള പ്ലൈവുഡ്+ മൾട്ടിവുഡ് ഫിനിഷിലാണ് ഫർണിഷിങ്.

ഞങ്ങൾക്ക് സമാധാനവും ശാന്തിയും പ്രദാനം ചെയ്യുന്ന ഇടമായിട്ടാണ് വീട് വിഭാവനം ചെയ്തത്. നഗരമധ്യത്തിലും വീടിനുള്ളിൽ നൽകിയ പച്ചപ്പും ഇളംനിറങ്ങളും അതിനു വളരെയധികം സഹായിക്കുന്നു.

സ്ഥലം ലഭിച്ച വഴികൾ...

  • കാർപോർച്ച് കാന്റിലിവർ ശൈലിയിൽ ഒരുക്കി.
  • കൺസീൽഡ് ശൈലിയിൽ പൂജാമുറി, വാഡ്രോബ്, കബോർഡുകൾ
  • ഗോവണിയുടെ താഴെ യൂട്ടിലിറ്റി സ്‌പേസ് ആക്കിമാറ്റി.
x-default
x-default

Project Facts

Location- Kalamassery, Kochi

Area- 2130 SFT

Plot- 4 cents

Owner- Aaby

Architect- Inesh Viswanathan

Inesh designs, Elamakkara

Mob- 9447330886 | 889 151 4309

email- architectinesh@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA