ഇരുനിലയുടെ സൗകര്യങ്ങളുമായി ഒരുനില വീട്; പ്ലാൻ

HIGHLIGHTS
  • 30 സെന്റിൽ 2400 ചതുരശ്രയടിയാണ് വിസ്തീർണം.
  • ഫ്ലാറ്റായി വാർത്തു മുകളിൽ ട്രസ് ചെയ്താണ് ഓടുവിരിച്ചത്.
single-storeyed-home-muvattupuzha
SHARE

എന്റെ പേര് പ്രസാദ്. മൂവാറ്റുപുഴയ്ക്കടുത്തു വാളകം എന്ന സ്ഥലത്താണ് എന്റെ പുതിയ വീട്. ഒറ്റനില വീട് മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. 

30 സെന്റിൽ 2400 ചതുരശ്രയടിയാണ് വിസ്തീർണം. റോഡുനിരപ്പിൽ നിന്നും താഴ്ന്നു കിടന്ന പ്ലോട്ട് പൊക്കിയെടുത്താണ് വീടുപണിതത്. ഫ്ലാറ്റായി വാർത്തു മുകളിൽ ട്രസ് ചെയ്താണ് ഓടുവിരിച്ചത്. അതിനാൽ മുകൾഭാഗത്ത് ഇഷ്ടം പോലെ യൂട്ടിലിറ്റി സ്‌പേസും ലഭിച്ചു. വെയിൽ നേരിട്ട് അടിക്കാത്തതിനാൽ വീടിനുള്ളിൽ ചൂടും കുറവാണ്. 

home-muvattupuzha-lawn

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ നാലു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇളംനിറങ്ങളാണ് അകത്തും പുറത്തും നൽകിയിരിക്കുന്നത്.

home-muvattupuzha-living
home-muvattupuzha-hall

അത്യാവശ്യം മുറ്റം നൽകിയാണ് വീട് ഒരുക്കിയത്. പ്രധാന വാതിൽ തുറന്നാൽ ആദ്യം കാഴ്ച പതിയുക പ്രെയർ സ്‌പേസിലേക്കാണ്. ഇവിടെ സീലിങ്ങിൽ പർഗോള സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു.

ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, ഡൈനിങ് എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി ക്രമീകരിച്ചു. ഒരു ക്യൂരിയോ ഷെൽഫ് കൊണ്ടു സെമി പാർടീഷനും നൽകിയിട്ടുണ്ട്.  മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചിരിക്കുന്നത്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിഷിങ് ചെയ്തത്. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.

home-muvattupuzha-dine

നാലു കിടപ്പുമുറികളിലും പ്രത്യേകം സ്‌റ്റോറേജ് സ്‌പേസുകൾ ഒരുക്കിയിരിക്കുന്നു. ആധുനിക സൗകര്യങ്ങളുള്ള മോഡുലാർ കിച്ചനാണ് ഒരുക്കിയത്.

home-muvattupuzha-kitchen

ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. മരങ്ങളും പുൽത്തകിടിയും വീടിനു ചുറ്റും ഭംഗിയേകുന്ന സാന്നിധ്യമായി നിലകൊള്ളുന്നു. മച്ചിനുമുകളിൽ സ്ഥലസൗകര്യം ലഭിച്ചത് വളരെ ഉപകാരമായി. ഒരുനില വീട്ടിൽ ഇരുനിലയുടെ സൗകര്യം സ്‌റ്റോറേജ് സൗകര്യം ഇതിലൂടെ കൈവന്നു. ചുരുക്കത്തിൽ സ്വപ്നം കണ്ടതുപോലെ ഒരു വീട് ലഭിച്ചതിൽ ഞങ്ങൾ ഹാപ്പിയാണ്..

home-muvattupuzha-bed
home-plan

Project Facts

Location- Valakom, Muvattupuzha

Plot- 30 cents

Area- 2400 SFT

Owner- Prasad

Designer- Vineeth Joy, Sini Vineeth

Design Groove, Piravom

Mob- 9895758255

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ