എന്താ ഗ്ലാമർ! ഇവൻ നാട്ടിലെ അമേരിക്കൻ താരം!

american-villa-kottayam-view
SHARE

പതിവ് കാഴ്ചകളിൽനിന്നും വേറിട്ടുനിൽക്കണം. ഇതായിരുന്നു നാട്ടിൽ വീടുപണിയുമ്പോൾ പ്രവാസിയായ പ്രദീപിന്റെ ആഗ്രഹം. അമേരിക്കൻ ശൈലിയിലുളള വില്ലകൾ പ്രദീപിന്റെ മനസ്സിൽ എന്നോ കുടിയേറിപ്പാർത്തിരുന്നു.  അങ്ങനെ കോട്ടയം മാഞ്ഞൂരിലുള്ള വീടിനു അമേരിക്കൻ ഛായ കൈവന്നു.

american-villa-kottayam

വീതി കുറഞ്ഞു പിന്നിലേക്ക് നീളത്തിൽ കിടക്കുന്ന 11 സെന്റ് പ്ലോട്ട്. ഈ വസ്തുവിന്റെ പ്രത്യേകതയ്ക്കനുസരിച്ചാണ് വീടു നിർമിച്ചത്.  ഫ്ലാറ്റ് റൂഫിനു മുകളിൽ ട്രസ് ചെയ്തു ഓടുവിരിക്കുകയായിരുന്നു. അങ്ങനെ മുകൾനിലയിൽ യൂട്ടിലിറ്റി സ്‌പേസ് ലഭ്യമാവുകയും ചെയ്തു. നേരിട്ടു വെയിൽ അടിക്കാത്തതിനാൽ ഉള്ളിൽ ചൂടും കുറവാണ്. 

american-villa-kottayam-interiors

ചാരനിറമുള്ള റൂഫിങ് ടൈലുകൾ വിരിച്ചതും ഒലിവ് ഗ്രീൻ പെയിന്റ് പുറംഭിത്തികളിൽ നൽകിയതും പുറംകാഴ്ചയിൽ വീടിനെ വേറിട്ടുനിർത്തുന്നു. കൊളോണിയൽ ശൈലിയുടെ മുഖമുദ്രയായ ഡോർമർ ജനാലകൾ പുറംകാഴ്ചയ്ക്കു ഭംഗി പകരുന്നു. ഒപ്പം ഉള്ളിലേക്ക് പ്രകാശവും ആനയിക്കുന്നു.

villa-kottayam-interior

ലിവിങ്, ഡൈനിങ്, രണ്ടു കിച്ചൻ, നാലുകിടപ്പുമുറികൾ എന്നിവ 1998 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. തുറസായ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ സ്ഥലലഭ്യത നൽകുന്നു. ഒപ്പം ക്രോസ് വെന്റിലേഷനും സുഗമമായി. ലിവിങ്, ഡൈനിങ് എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. 

american-villa-kottayam-kitchen

പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് ഓപ്പൺ കിച്ചൻ ഒരുക്കിയത്.

american-villa-kottayam-inside

പ്രധാന സ്ട്രക്‌ചറിൽ നിന്നും മാറിയാണ് കാർ പോർച്ച്. വീടിനു പുറത്തുകൂടിയാണ് ട്രസ് ഏരിയയിലേക്കുള്ള സ്റ്റെയർകെയ്സ്. ഏഴു മാസം കൊണ്ടു വീടുപണി പൂർത്തിയാക്കി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം നാൽപ്പത്തിമൂന്നു ലക്ഷം രൂപയാണ് ചെലവായത്. 

villa-kottayam-night

വീടുപണിയുടെ ഭൂരിഭാഗം സമയത്തും ഉടമസ്ഥൻ വിദേശത്തായിരുന്നു. എന്നിട്ടും കുടുംബത്തിന്റെ ആഗ്രഹങ്ങൾ ഫലപ്രദമായി വീടിന്റെ നിർമിതിയിൽ പ്രതിഫലിച്ചിരിക്കുന്നത് ഡിസൈനറും ഗൃഹനാഥനും തമ്മിലുള്ള ആശയവിനിമയത്തിന്റെയും സഹകരണത്തിന്റെയും ഫലമാണ്.

asoke-plan

Project Facts

Location- Ettumanoor, Kottayam

Area- 1998 SFT

Plot- 11 cent

Owner- Pradeep Kurian

Designer- Ashok Churulickal

Ashok Associates

Mob- 85474 20526

Construction- Srishti Constructions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ