ADVERTISEMENT

കോഴിക്കോട് കൊടുവള്ളിയിൽ 50 സെന്റിൽ 3820 ചതുരശ്രയടിയിലാണ് കൊളോണിയൽ ശൈലിയുടെ മനോഹാരിതയുമായി ഈ വീടു തലയുയർത്തി നിൽക്കുന്നത്. റോഡിൽനിന്നും മുറ്റം നൽകി പിന്നിലേക്കിറക്കി വീടുപണിതത് മികച്ച പുറംകാഴ്ച നൽകുന്നു. പല തട്ടുകളായി ഒഴുകിനടക്കുന്ന മേൽക്കൂരയും മുഖപ്പുമെല്ലാം വീടിന്റെ പുറംകാഴ്ചയുടെ പ്രൗഢി കൂട്ടുന്നു. വീടിനോളം ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിരിക്കുന്നു. മരങ്ങൾ നിറയുന്ന പ്ലോട്ടിലേക്കാണ് ഗെയ്റ്റ് തുറന്നു പ്രവേശിക്കുന്നത്. നടവഴികൾ കോബിൾ സ്റ്റോൺ വിരിച്ചു ഭംഗിയാക്കി. വീടിനു മുന്നിൽ പോർച്ചും അതിനു മുകളിൽ ഓപൻ ടെറസും നൽകിയിട്ടുണ്ട്.

colonial-house-koduvally-interiors

കാഴ്ചകളുടെ ഒരു ഉത്സവം തന്നെയാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. വെള്ളയും ഇളംപച്ചയുമാണ് അകത്തളങ്ങളിൽ നിറയുന്നത്. വിദേശത്തു നിന്നും പ്രത്യേകം വരുത്തിച്ച ഫർണിച്ചർ, ലൈറ്റ് ഫിറ്റിങ്ങുകൾ, കർട്ടൻ എന്നിവയിലെല്ലാം കൊളോണിയൽ ഛായ പ്രകടമാണ്. 

colonial-house-passage

തുറസായ ശൈലിക്കൊപ്പം സ്വകാര്യതയും ലഭിക്കുന്ന രീതിയിലാണ് ഇടങ്ങളുടെ ക്രമീകരണം. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇടനാഴികൾ വഴിയാണ് ഇടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത്.

colonial-house-stair

തൂവെള്ള വിട്രിഫൈഡ് ടൈലുകൾ വീടിനകം തെളിമയുള്ളതാക്കുന്നതിൽ പങ്കുവഹിക്കുന്നു. കിടപ്പുമുറികളിൽ വുഡൻ ഫ്ളോറിങ്ങും നൽകിയിട്ടുണ്ട്. 

colonial-house-koduvally-dine

വായുവിൽ പൊന്തിനിൽക്കുന്ന വിധമാണ് ഗോവണിയുടെ കൈവരികൾ ഉറപ്പിച്ചിരിക്കുന്നത്. സെറാമിക് ടൈൽ ടോപ് ഉള്ള ഊണുമേശയുടെ ഡിസൈൻ വേറിട്ടുനിൽക്കുന്നു.

colonial-house-koduvally-kitchen

ആധുനിക സൗകര്യങ്ങൾ സമ്മേളിക്കുന്ന പ്രൗഢമായ അടുക്കള. അവ്ൻ, ഫ്രിഡ്ജ് തുടങ്ങിയവയ്‌ക്കെല്ലാം ബിൽറ്റ് ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

colonial-house-koduvally-bed

എല്ലാ കിടപ്പുമുറികളിലും കൊളോണിയൽ ശൈലിക്കിണങ്ങുന്ന വോള്‍പേപ്പർ നൽകി അങ്കരിച്ചിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, മികച്ച സ്റ്റോറേജ് സൗകര്യങ്ങൾ, ഡ്രസിങ് സ്‌പേസ്, സ്റ്റഡി ഏരിയ എന്നിവയും ഒരുക്കിയിരിക്കുന്നു.

colonial-house-koduvally-nightview

മുൻവശത്തെ ഗാർഡൻ കൂടാതെ വീടിന്റെ പിന്നിലും സിറ്റിങ് സ്‌പേസ് ക്രമീകരിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ വീട്ടുകാരുടെ ഒത്തുചേരൽ ഇടമാണിവിടം. സന്ധ്യ മയങ്ങുമ്പോൾ മഞ്ഞ വിളക്കുകൾ കൺതുറക്കും. അപ്പോൾ അതിന്റെ പ്രഭാവത്തിൽ വീടിന്റെ മൊഞ്ച് വീണ്ടും വർധിച്ചുവരും.

ചിത്രങ്ങൾ- അജീബ് കോമാച്ചി

Project Facts

Location- Koduvally, Calicut

Area- 3820 SFT

Plot- 50 cent

Owner- Sally

Designers- A.M Shabeer, R. Saleel Kumar

Shabeer Saleel Associates, Calicut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT