ADVERTISEMENT

സ്ഥലപരിമിതിയും സാമ്പത്തികപരിമിതിയും മറികടന്നു സൗകര്യങ്ങളുള്ള വീട് ഒരുക്കിയതിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു.

25-lakh-home-hall

എന്റെ പേര് ഉദയൻ. കാസർഗോഡ് ജില്ലയിലെ ബാലനടുക്കത്താണ് എന്റെ പുതിയ വീട്. ആകെയുള്ളത് അഞ്ചു സെന്റ് ഭൂമിയാണ്. ഇവിടെ പരമാവധി സ്ഥല സൗകര്യങ്ങൾ ഉറപ്പുവരുത്തി കീശയിലൊതുങ്ങുന്ന വീടുവേണം എന്നതായിരുന്നു എന്റെയും കുടുംബത്തിന്റെയും ആവശ്യം. 

25-lakh-home-kasargod-living

ലിവിങ്, ഡൈനിങ്, കിച്ചൻ, 3 കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 1580 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. പ്ലോട്ടിന് ഉറപ്പ് കുറവായതിനാൽ കോൺക്രീറ്റ് ബീമുകൾക്ക് മുകളിലാണ് വീട് കെട്ടിപ്പൊക്കിയത്. ഇതു ചെലവ് അൽപം കൂട്ടി. കർവ്ഡ് ശൈലിയിലാണ് മേൽക്കൂര. പുറംചുവരുകളിൽ ക്ലാഡിങ് നൽകി അലങ്കരിച്ചിട്ടുണ്ട്.

25-lakh-home-kasargod-dine

പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് അകത്തളങ്ങൾ. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും ഉറപ്പുവരുത്തുന്നു. എല്ലാ മുറികളുടെയും ഓരോ ഭിത്തി കടുംനിറത്തിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

25-lakh-home-kasargod-bed

വ്യത്യസ്ത രൂപങ്ങളിലുള്ള ഫോൾസ് സീലിങ്ങും അകമ്പടിയായി ലൈറ്റുകളും അകത്തളത്തിനു ഭംഗിയേകുന്നു. താഴത്തെ നിലയിൽ ഗ്രാനൈറ്റും മുകൾനിലയിൽ വിട്രിഫൈഡ് ടൈലുമാണ് വിരിച്ചത്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണു ഗോവണിയുടെ കൈവരികൾ.

25-lakh-home-kasargod-kitchen

കിടപ്പുമുറിയിൽ ബിൽറ്റ് ഇൻ വാഡ്രോബുകൾ ഉൾപ്പെടുത്തിയത് കൂടുതൽ സ്ഥല ഉപയുക്തത നൽകുന്നു. മാസ്റ്റർ ബെഡ്‌റൂമിൽ മാത്രമേ അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുള്ളൂ. 

8 മാസം കൊണ്ട് പണി പൂർത്തീകരിച്ചു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 25 ലക്ഷം രൂപയാണ് ചെലവായത്.

ചെലവ് കുറച്ച ഘടകങ്ങൾ

പ്രാദേശികമായി ലഭ്യമായ ചെങ്കല്ല് കൊണ്ട്  അടിത്തറയും ചുമരുകളും നിർമിച്ചു.

ഇലക്ട്രിക് – പ്ലംബിങ് സാമഗ്രികൾ  മൊത്ത വിതരണക്കാരിൽ നിന്നു വാങ്ങി.

പ്ലോട്ടിലുണ്ടായിരുന്ന പ്ലാവ് തടിപ്പണികൾക്കു ഉപയോഗിച്ചു.

മേൽക്കൂര തേക്കാതെ ജിപ്സം സീലിങ് ചെയ്തു.

അടുക്കളയുടെ കബോർഡുകൾ, വാതിൽ, ജനലുകൾ എന്നിവ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

Project Facts

Location- Kunankuzhy, Kasargod

Plot-5 cent

Area- 1580 SFT

Owner- Udayakumar

Designer- AnilKumar

Vision Planners, Kasargod

Mob- 9846968078

Budget- 25 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com