4.3 സെന്റിൽ 29 ലക്ഷത്തിന് ആഡംബരവീട് റെഡി! പ്ലാൻ

HIGHLIGHTS
  • വീടിന്റെ രണ്ടുവശത്തുനിന്നും വ്യത്യസ്തമായ പുറംകാഴ്ചയാണ് ലഭിക്കുക.
4-cent-home-exterior
SHARE

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന വിധം വിശാലമായ ഇരുനില വീട്, താരതമ്യേന കുറഞ്ഞ ബജറ്റിൽ ഒരുക്കിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഗൃഹനാഥൻ. 

എന്റെ പേര് സജി. കോഴിക്കോട് ജില്ലയിലെ തിരുത്തിയാട് എന്ന സ്ഥലത്താണ് എന്റെ വീട്. കൃത്യമായ ആകൃതിയില്ലാത്ത 4.3 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. അവിടെ സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാത്ത ഒരു വീടു വേണം എന്നായിരുന്നു എന്റെയും കുടുംബത്തിന്റെയും ആഗ്രഹം. പ്ലോട്ടിന്റെ രൂപത്തിന് അനുരൂപമായാണ് വീടിന്റെ പുറംകാഴ്ച. 

ഫ്ലാറ്റ്, കർവ്ഡ് ശൈലിയിലാണ് വീടിന്റെ എലവേഷൻ. വൈറ്റ്, ഗ്രേ നിറങ്ങളാണ് അകത്തും പുറത്തും നൽകിയത്. ഇതിനു വേർതിരിവു നൽകുന്നതിനായി വെട്ടുകല്ലുകൊണ്ടുള്ള ക്ലാഡിങ്ങും നൽകിയിരിക്കുന്നു. ഇരുവശത്തുകൂടെയും റോഡുണ്ട്. രണ്ടിടത്തുനിന്നും വ്യത്യസ്തമായ പുറംകാഴ്ചയാണ് ലഭിക്കുക.

4-cent-29-lakh-home

1796 ചതുരശ്രയടിയുള്ള വീട്ടിൽ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, ബാൽക്കണി എന്നിവ ഒരുക്കിയിരിക്കുന്നു. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളാണ് വീടിന്റെ സവിശേഷത. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു.

4-cent-living

ഗ്രാനൈറ്റാണ് പൊതുവിടങ്ങളിൽ വിരിച്ചത്. കുറച്ചിടങ്ങളിൽ വിട്രിഫൈഡ് ടൈലുകളും നൽകി. ലിവിങ്–ഡൈനിങ് ഏരിയകളിൽ മാത്രം സീലിങ് വർക്ക് നൽകി. ഗോവണിയിലും ബാൽക്കണിയിലും എം.എസ് സ്റ്റീലും വുഡും മഹാഗണിയും ഉപയോഗിച്ചു. നാലു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഒതുക്കമുള്ള ഊണുമേശയാണ് ക്രമീകരിച്ചത്.

4-cent-home-dine

മൂന്നു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. ഓപ്പൺ ശൈലിയിലാണ് പ്രധാന അടുക്കള. ഇതിനോടുചേർന്നു വർക്ഏരിയ, സ്റ്റോർറൂം എന്നിവ ക്രമീകരിച്ചു.

4-cent-home-kitchen

സ്‌ട്രക്‌ചറും ഫർണിഷിങ്ങും സഹിതം 29 ലക്ഷം രൂപയിൽ പണി പൂർത്തിയാക്കാൻ സാധിച്ചു. വീട്ടിലെത്തിയ അതിഥികൾ പലരും പറഞ്ഞത് അകത്തേക്ക് കയറിയാൽ ഇതു ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന കാര്യമേ മറന്നു പോകും എന്നാണ്...

ചെലവു കുറച്ച ഘടകങ്ങൾ..

ഫോൾസ് സീലിങ് പരിമിതപ്പെടുത്തി ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

ചുവരുകൾക്ക് ഇളംനിറങ്ങൾ നൽകി.

ഇടത്തരം തടിയാണ് ഫർണിഷിങ്ങിന് തിരഞ്ഞെടുത്തത്.

ഫെറോസിമന്റും അലുമിനിയം ഫാബ്രിക്കേഷനും ചെയ്തു കിച്ചൻ കബോർഡുകൾ ഒരുക്കി.

ഗ്രാനൈറ്റ് കുറഞ്ഞ വിലയ്ക്കു ഡീലറിൽ നിന്നും നേരിട്ടുവാങ്ങി.

Site Plan
4-cent-home-plan

Project Facts

Location-Thiruthiyadu, Calicut

Area- 1796 SFT

Plot- 4.3 cents

Owner- Saji Cheekkilot

Designer- Mujeeb Rahman

building industry research development

Mob- 9846905585

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ