sections
MORE

6 ലക്ഷത്തിന് 'പുതിയ' വീട്! അകത്താണ് കാഴ്ചകൾ

guruvayur-house-before-after
SHARE

പ്രവാസിയായ ഗൃഹനാഥനും കുടുംബവും പതിവായി ഗുരുവായൂർ ദർശനം നടത്താറുണ്ട്. അതിന്റെ സൗകര്യത്തിനാണ് 20 വർഷം പഴക്കമുള്ള പരമ്പരാഗത ശൈലിയിലുള്ള വീട് വാങ്ങിയത്.

കാലപ്പഴക്കത്താൽ മേൽക്കൂരയ്ക്ക് ചോർച്ചയുണ്ടായിരുന്നു. പ്ലാസ്റ്ററിങ് ഇളകിയിരുന്നു, കബോർഡുകൾ അടക്കം ദ്രവിച്ചു തുടങ്ങിയിരുന്നു. അങ്ങനെയാണ് വീട് കാലോചിതമായി  മിനുക്കിയെടുക്കാൻ ഉടമസ്ഥൻ തീരുമാനിച്ചത്. സ്ഥിരതാമസം ഇല്ലാത്തതിനാൽ ചെലവ് ചുരുക്കിയുള്ള മാറ്റം മതി എന്ന് നിശ്‌ചയിച്ചിരുന്നു. ആറു ലക്ഷം രൂപയ്ക്ക് വീടിനെ കാലോചിതമായി പരിഷ്കരിക്കാനായി.

guruvayur-house

മാറ്റങ്ങൾ 

പഴയ പെയിന്റ് ഉരച്ചു കളഞ്ഞു, പ്ലാസ്റ്ററിങ് ചെയ്തു, പുട്ടി ഇട്ടു പെയിന്റ് ചെയ്തു.

പഴയ വാഡ്രോബുകളും കബോർഡുകളും മാറ്റിയെടുത്തു.

പഴയ ഫ്ളോറിങ് പോളിഷ് ചെയ്തെടുത്തു.

ലൈറ്റുകൾ, കർട്ടനുകൾ, ഫർണിച്ചറുകൾ എന്നിവ പുതിയത് സജ്ജീകരിച്ചു.

guruvayur-house-living

ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1200 ചതുരശ്രയടിയുള്ള വീട്ടിൽ ഉള്ളത്. കൃഷ്ണഭക്തരായതിനാൽ ഇളം നീല നിറമാണ് വീടിന്റെ തീം ആയി തിരഞ്ഞെടുത്തത്. ഫർണിഷിങ് സമയത്ത് സാമ്പിൾ കാണിക്കാനായി കൊണ്ടുവന്ന ടെറാക്കോട്ട ടൈലാണ് വീടിന്റെ നെയിം ബോർഡ് ആയി മാറിയത്. ടൈലിനു മുകളിൽ അക്രിലിക് ഷീറ്റ് ഒട്ടിച്ചാണ് മാറ്റിയെടുത്തത്. 

guruvayur-house-stair
guruvayur-house-bed

ഇന്റീരിയറിൽ ചെറിയ ചെപ്പടി വിദ്യകളും ചെയ്തിട്ടുണ്ട്. വീടിന്റെ പറമ്പിൽ നിന്നും ലഭിച്ച വളകൾ സ്റ്റീൽ റിങ്ങിനൊപ്പം ചേർത്ത് ലൈറ്റിങ് നൽകി. ഇപ്പോൾ സ്വീകരണമുറിയിലെ അലങ്കാരമാണ് ഈ ക്യൂരിയോ. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് പുതിയ അകത്തളങ്ങൾ. സൈറ്റിൽ വച്ചു തന്നെ നിർമിച്ചെടുത്തവയാണ് ഫർണിച്ചറുകൾ. ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. സോളിഡ് വുഡിന് മുകളിൽ ടൈൽസ് വിരിച്ചാണ് ഊണുമേശ ഒരുക്കിയത്. 

guruvayur-house-dine

പഴയ സ്ട്രക്ചറിൽ അധികം പൊളിച്ചുപണികൾ ഇല്ലാതെ തന്നെ വീടിന്റെ ഭാവത്തിൽ വലിയ പരിവർത്തനം സാധ്യമായി.

guruvayur-house-kitchen

Project Facts

Location- Guruvayur

Plot- 10 cent

Area- 1200 SFT

Owner- Gireesh

Designer- Devan

DOBA  spatial design Bangalore 

Mob- 9497411255

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA