sections
MORE

'ഇപ്പോൾ പലർക്കും ഞങ്ങളുടെ വീടു മാറിപ്പോകുന്നു! കാരണം'..

before-after-kondotty
SHARE

ജനിച്ചുവളർന്ന വീടുകളോടുള്ള മലയാളിയുടെ വൈകാരികമായ ബന്ധമാണ് പുതുക്കിപ്പണിയോടുള്ള ആഭിമുഖ്യത്തിനു പ്രധാന കാരണം. ഒപ്പം ചെലവ് കുറയ്ക്കാം എന്ന മേന്മയുമുണ്ട്. ആർക്കിടെക്ട് പി കെ നസീം തന്റെ സ്വന്തം തറവാട് പുതുക്കിപ്പണിത വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

old-house-kondotty
പഴയ വീട്

മലപ്പുറം കൊണ്ടോട്ടിയിലുള്ള 20 വർഷം പഴക്കമുള്ള സ്വന്തം തറവാട്ടിൽ സ്ഥലപരിമിതി പ്രശ്നമായപ്പോഴാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. തട്ടുകളായി കിടക്കുന്ന ഭൂമിയുടെ തനിമ നിലനിർത്തി നാല് തട്ടുകളായാണ് വീട് പുതുക്കിപ്പണിതത്.  ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് ചെയ്തു പല തട്ടുകളായി ഓടുവിരിച്ചു. ഇതോടെ വീടിന്റെ പുറംകാഴ്ചയ്ക്ക് പുതുമ കൈവന്നു. അകത്തളങ്ങളുടെ അടിമുടിയുള്ള പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്.

renovated-home-kondotty1

മാറ്റങ്ങൾ 

1. പഴയ സിറ്റ്ഔട്ട് അതേപോലെ നിലനിർത്തി. ഇതിനുമുകളിൽ ട്രസ് റൂഫും ഓടും നൽകി. 

2. തറനിരപ്പിൽ നിന്ന് ഉയർത്തി പുതിയ കാർപോർച്ച് നൽകി. കാർ പോർച്ചിലൂടെ വീടിനുള്ളിലേക്ക് പ്രവേശിക്കാം. 

3. പഴയ ഊണുമുറി ഫാമിലി ലിവിങ് ആയി മാറ്റി. വീടിന്റെ 'ഫോക്കൽ പോയിന്റ്' ആയി വർത്തിക്കുന്നത് ഇവിടമാണ്.

4. പഴയ ഫർണിച്ചർ മാറ്റി പുതിയവ വാങ്ങി. പഴയ ഫർണിച്ചറിന്റെ തടി പുനരുപയോഗിച്ചു. ജിപ്സം കൊണ്ട് ഫോൾസ് സീലിങ്, ലൈറ്റിങ് നൽകി. 

5. പഴയ റെഡ്ഓക്സൈഡ്, മാർബിൾ ഫ്ളോറിങ് മാറ്റി. പകരം സ്റ്റോൺ വിരിച്ചു.

6. പഴയ അടുക്കള ഓപൻ കിച്ചൻ ആക്കി മാറ്റി. 

renovated-windows

പഴയ വീടിന്റെ മധ്യത്തിലുള്ള ഇടനാഴിയിലുണ്ടായിരുന്ന കോൺക്രീറ്റ് ഗോവണി ഒരുപാട് സ്ഥലം അപഹരിക്കുന്നുണ്ടായിരുന്നു. ഇത് പൊളിച്ചുകളഞ്ഞതാണ് അകത്തളങ്ങളുടെ പുനർവിന്യാസത്തിൽ നിർണായകമായത്.  പകരം ഊണുമുറിയിൽ സ്റ്റീലും തടിയും കൊണ്ടുള്ള കോംപാക്ട് സ്റ്റെയർകെയ്സ് ഒരുക്കി.

renovated-dine-kondotty

നാലു കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. ഇവ നിലനിർത്തി. ഡ്രസ്സിങ് ഏരിയ, വാഡ്രോബ് എന്നിവ കൂട്ടിച്ചേർത്തു മുറികൾ വിശാലമാക്കി. ഒപ്പം മുകൾ നിലയില്‍ പുതിയതായി രണ്ട് കിടപ്പുമുറികൾ കൂടി പണിയുകയും ചെയ്തു. 

kids-bed-kondotty

അടുക്കള മോഡുലാർ ശൈലിയിലേക്ക് മാറ്റി. കബോർഡ്, കൗണ്ടർ ടോപ്പ് എന്നിവയെല്ലാം മാറ്റി. എച്ച്ഡിഎഫ് കൊണ്ടുള്ളതാണ് പുതിയ കബോർഡ്. 

പഴയ വീട്ടിൽ ക്രോസ് വെന്റിലേഷൻ സുഗമമായിരുന്നില്ല. ഇത് പരിഹരിച്ചുകൊണ്ടാണ് അകത്തളങ്ങൾ ക്രമീകരിച്ചത്. നടുമുറ്റം വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കുന്ന ഒരു കോർണറാക്കി മാറ്റിയെടുത്തിട്ടുണ്ട്. ഇപ്പോൾ വീടിനുള്ളിൽ കാറ്റും സ്വാഭാവിക പ്രകാശവും സമൃദ്ധമായി എത്തുന്നു. മറ്റുള്ളവരുടെ ഭവന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമ്പോൾ ലഭിക്കുന്ന അതേ സന്തോഷം സ്വന്തം  ഭവനം പുതുക്കിപ്പണിതപ്പോഴും ലഭിച്ചു. പഴയ വീട് അന്വേഷിച്ചെത്തുന്നവർക്ക് വീടിന്റെ മാറ്റം ഉൾക്കൊള്ളാനാകുന്നില്ല എന്നതാണ് ഇപ്പോഴത്തെ രസം.

gf-plan
ff-plan

Project Facts

Location- Kondotti, Malappuram

Owner& Architect- Naseem P K

Attics Architecture

Mob- 99611 99619

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA