ADVERTISEMENT

മറ്റുള്ളവരുടെ ഭവനസ്വപ്ങ്ങൾ പണിതുയർത്തുന്ന ആർക്കിടെക്ട് സ്വന്തം വീടു പണിത വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

എന്റെ പേര് പ്രജിത്. ആർക്കിടെക്ടാണ്. കോഴിക്കോട് മലാപ്പറമ്പിലാണ് എന്റെ പുതിയ വീട്. സമകാലിക ശൈലിയിൽ കോസ്റ്റ് എഫക്ടീവ് ആയി ഒരു വീട് എന്നതായിരുന്നു എന്റെ സങ്കൽപം.

architect-own-house-elevation

കന്റെംപ്രറി ശൈലിയിൽ ഫ്ലാറ്റ് റൂഫായാണ് എലിവേഷൻ ഒരുക്കിയത്. സ്വാഭാവിക പ്രകാശത്തിനും ക്രോസ് വെന്റിലേഷനും പ്രാധാന്യം നൽകിയാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇതിനായി മുകൾനിലയിൽ ഗ്ലാസ് ജാലകങ്ങൾ നൽകി. ക്രോസ് വെന്റിലേഷനായി എം എസ് ലൂവറുകളും നൽകി. 

architect-own-house-living

പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവ 1800 ചതുരശ്രയടിയിൽ ക്രമീകരിക്കാൻ കഴിഞ്ഞു. ഓരോ ഇടങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. ഇത് വെന്റിലേഷൻ സുഗമമാക്കുന്നതിനൊപ്പം സ്ഥലഉപയുക്തതയും നൽകുന്നു.

architect-own-house-dine

ഗോവണി അല്പം വ്യത്യസ്തമായി ഡിസൈൻ ചെയ്തു. സ്റ്റീൽ കൊണ്ടാണ് പടികൾ. എം എസ് കൊണ്ടുള്ള ഗ്രില്ലും മെഷുമാണ് കൈവരികളിൽ നൽകിയത്.  

architect-own-house-stair

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകിയിട്ടുണ്ട്. മുറികളുടെ ഹെഡ്ബോർഡിലും ഗ്രില്ലുകളും ഗ്ലാസ് ഗ്രൂവുകളും നൽകി പ്രകാശത്തെ സ്വാഗതം ചെയ്യുന്നുണ്ട്.

architect-own-house-bed

എംഡിഎഫ്+ ലാമിനേറ്റ് ഫിനിഷിലാണ് അടുക്കള. ഇതിൽ വൈറ്റ്, വുഡൻ തീമിൽ പിയു പെയിന്റും നൽകി. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.

architect-own-house-kitchen

സ്‌ട്രക്‌ചറും ഫർണിഷിങ്ങും ചുറ്റുമതിലും അടക്കം 37 ലക്ഷത്തിനു നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞു.

 

ചെലവ് ചുരുക്കിയ ഘടകങ്ങൾ

  • പരമാവധി സ്ഥല ഉപയുക്തത നൽകി. ഇതിനായി  ഇടച്ചുവരുകൾ ഒഴിവാക്കി.
  • ഇലക്ടിക് പോയിന്റുകൾ മുൻകൂട്ടി തീരുമാനിച്ചു നൽകി.
  • ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റുകൾ നേരിട്ടുനൽകി.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. പ്രധാന ഇടങ്ങൾ മാത്രം പുട്ടി ഫിനിഷ് നൽകി.
  • ചതുരശ്രയടിക്ക് 60 രൂപ വില വരുന്ന വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചു.
  • അപ്രധാനമായ വാതിലുകൾ കംപ്രസ്ഡ് വുഡ് ഉപയോഗിച്ചു നിർമിച്ചു. വാതിലുകൾക്ക് ഏകദേശം 2000 രൂപ മാത്രമാണ് വില.

 

നിർമാണ സാമഗ്രികൾ

സ്ട്രക്ചർ- ബ്രിക്ക്  

ജനലുകൾ- യുപിവിസി

പ്രധാന വാതിൽ ഒഴികെയുള്ള വാതിലുകൾ- പാർട്ടിക്കിൾ ബോർഡ് 

ഫ്ളോറിങ്- വിട്രിഫൈഡ് ടൈൽ 

 

Project Facts

Location- Malapparambu, Calicut

Area- 1800

Plot- 10 cent

Owner & Architect- Prajit

McNally Design

Mob- 9447191266, +971 50 879 2734

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com