പോക്കറ്റ് കീറാതെ സാധാരണക്കാർക്ക് വീട് ഒരുക്കാം! ഇതാ മാതൃക

12-lakh-hurudees-home
SHARE

തങ്ങളുടെ സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒതുക്കമുള്ള വീട്. ഇതായിരുന്നു കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറയിലുള്ള മേരിദാസിന്റെയും കുടുംബത്തിന്റെയും ആവശ്യം. ഇതനുസരിച്ചാണ് ഡിസൈനർമാരായ മധു മേനോൻ, ജനപ്രിയൻ (ലിവ് ഇൻ ആർക്കിടെക്റ്റ്സ്, കോഴിക്കോട്) എന്നിവർ വീട് നിർമിച്ചുനൽകിയത്. കമുകിൻതോട്ടങ്ങൾ കുടവിരിച്ച മനോഹരമായ മലയടിവാരമാണ് ഇവിടം. ചുറ്റിനുമുള്ള പ്രകൃതിക്ക് ഒരു ഭംഗവും വരുത്താതെ സ്വച്ഛമായി ഈ ഗൃഹം ശയിക്കുന്നു.

12-lakh-hurudees-home-exterior

മെറ്റൽ ഫ്രെമിൽ ചരിഞ്ഞ കഴുക്കോൽ നിർമിച്ചു മംഗലാപുരം ഓടുകൾ മേയുകയായിരുന്നു. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് 950 ചതുരശ്രയടിയുള്ള വീട്ടിൽ ഒരുക്കിയത്. സെറാമിക്ക് ടൈലാണ് നിലത്തുവിരിച്ചത്. ഹുരുഡീസ് കട്ടകൾ ഉപയോഗിച്ചാണ് സ്ട്രക്ചർ ഒരുക്കിയത്. പ്ലാസ്റ്ററിങ്ങിനും പെയിന്റിങ്ങിനും അധികതുക ചെലവഴിക്കേണ്ടി വന്നില്ല. തുറസായ ശൈലിയിലാണ് അകത്തള ക്രമീകരണം. അതിനാൽ കൂടുതൽ വിശാലത കൈവരുന്നു. 

12-lakh-hurudees-home-wall

മൂന്ന് കിടപ്പുമുറികളിലും സ്റ്റോറേജിനും വെന്റിലേഷനും പ്രാധാന്യം നൽകിയിട്ടുണ്ട്. രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി. മോഡുലാർ ശൈലിയിൽ അടുക്കള ഒരുക്കി.

12-lakh-hurudees-kitchen

പണിക്കാർ ഇവിടെത്തന്നെ താമസിച്ചു തുടർച്ചയായി പണിയുകയായിരുന്നു. അതുകൊണ്ടുതന്നെ 120 ദിവസം കൊണ്ട് പണി പൂർത്തിയായി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 12 ലക്ഷം രൂപയാണ് വീടിനു ചെലവായത്.  ജീവിക്കാൻ ചെലവ് വളരെ കുറവാണ്. മറ്റുള്ളവരെ പോലെ ജീവിക്കാനാണ് ചെലവ് കൂടുതൽ. ഈ ഉൾക്കാഴ്ചയോടെ നിർമിച്ച ഈ ഗൃഹം താമസിക്കുന്നവർക്കും സന്തോഷവും സമാധാനവും നൽകുന്നു.

12-lakh-hurudees-dine

ചെലവ് കുറച്ച ഘടകങ്ങൾ

  • ഭിത്തി, ചുവരുകൾ നിർമിക്കാൻ ഹുരുഡീസ് കട്ടകൾ ഉപയോഗിച്ചു.
  • പഴയ ഫർണിച്ചർ പോളിഷ് ചെയ്തു പുനരുപയോഗിച്ചു.
  • ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
  • വാതിലുകൾ റെഡിമെയ്ഡ് ആയി വാങ്ങി. 
  • കിച്ചൻ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു. കബോർഡ്, വാഡ്രോബ് എന്നിവയ്ക്ക് പാർട്ടിക്കിൾ ബോർഡ് ഉപയോഗിച്ചു.
12-lakh-hurudees-home-plan

Project Facts

Location- Pulloorampara, Calicut

Area- 950 SFT

Plot- 20 cent

Owner- Mary Das

Designers - Madhu Menon, Janapriyan P.N

Live in Architects, Calicut

Mob- 87144 00353

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA