ADVERTISEMENT

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര എന്ന സ്ഥലത്താണ് ഈ കഥ നടക്കുന്നത്. 35 കൊല്ലത്തിലേറെ പഴക്കമുള്ള ഒരുനില വീടാണ് കഥാപശ്‌ചാത്തലം. വീട്ടിൽ അസൗകര്യങ്ങൾ പെരുകിത്തുടങ്ങിയിരുന്നു. അംഗസംഖ്യ വർധിച്ചതിനനുസരിച്ച് സൗകര്യങ്ങൾ വർധിക്കാത്ത അവസ്ഥ. അകത്തളങ്ങൾ ഇടുങ്ങിയവയായിരുന്നു. കാറ്റും വെളിച്ചവും കടക്കുന്നത് നന്നേ കുറവ്. എന്നാൽ രണ്ടു തലമുറ ജീവിച്ച വീട് പൊളിച്ചു കളയാൻ വീട്ടുകാർക്ക് ബുദ്ധിമുട്ടായിരുന്നു. അങ്ങനെ അവർ വീട് പുതുക്കിപ്പണിയാൻ തീരുമാനിക്കുന്നു. ഇനിയാണ് കഥ മുന്നോട്ടുനീങ്ങുന്നത്

old-house
പഴയ വീട്

 

മാറ്റങ്ങൾ 

  • സൺഷേഡുകൾ പൊളിച്ചു കളഞ്ഞു സ്ട്രക്ചർ നേരെയാക്കി. മുകൾനിലയിൽ മുറികൾ പണിതു.
  • പോർച്ച് പ്രധാന സ്ട്രക്ചറിൽ നിന്നും മാറ്റി പണിതു.
  • പൊട്ടിയിളകിയ ഭിത്തികൾ പ്ലാസ്റ്ററിങ് ചെയ്തു.
  • കടപ്പ ഫ്ളോറിങ് മാറ്റി മാർബിൾ വിരിച്ചു.
  • രണ്ടു കിടപ്പുമുറികൾ സംയോജിപ്പിച്ചു ഒരു മുറിയാക്കി. 
  • മോഡുലാർ കിച്ചൻ കൂട്ടിയെടുത്തു. 
renovated-house-ramanattukara

 

FAMILY-LIVING

ഉടമസ്ഥൻ ഷഫീക്കിന് ഫർണിഷിങ് ഗ്ലാസിന്റെ ബിസിനസാണ്. അങ്ങനെ വീട് അലങ്കരിക്കുന്നതിൽ ഗ്ലാസ് ഒരു ശ്രദ്ധേയ സാന്നിധ്യമായി മാറി. ഇടച്ചുവരുകൾ പൊളിച്ചു കളഞ്ഞതോടെ വീടിനുള്ളിൽ കൂടുതൽ സ്ഥലലഭ്യത കൈവന്നു. വലിയ ജനാലകൾ നൽകിയതോടെ ക്രോസ് വെന്റിലേഷനും സുഗമമായി. ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് പുതിയ വീട്ടിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറി, ലിവിങ്, ബാൽക്കണി എന്നിവ ഒരുക്കി. ഇൻഡോർ പ്ലാന്റുകൾ അകത്തളങ്ങളിൽ ഹരിതാഭ നിറയ്ക്കുന്നു.

BASIN

 

STAIR-VIEW
FF-HALL

ഓരോ ഇടങ്ങളെയും കലാപരമായി അടയാളപ്പെടുത്തുന്നുണ്ട്. വാഷ് ഏരിയയുടെ ഭിത്തിയിൽ നാച്വറൽ ക്ലാഡിങ് ചെയ്തത് ഇതിനുദാഹരണമാണ്.  പഴയ വീട്ടിലെ ചില ഫർണിച്ചറുകളും ജനാലകളും പുനരുപയോഗിച്ചിട്ടുണ്ട്. തെങ്ങിന്റെ പ്ലാങ്ക് കൊണ്ടാണ് ഗോവണിയുടെ കൈവരികളുടെ മുകൾഭാഗം നിർമിച്ചത്. തേക്കിൻ തടി ഉപയോഗിച്ചാൽ ചെലവാകുമായിരുന്ന തുക ഇതിലൂടെ ലാഭിക്കാനായി.

MASTER-BED-C

വീടിനുള്ളിൽ മൂഡ് ലൈറ്റിങ് ചെയ്തിട്ടുണ്ട്. വീട്ടുകാരുടെ ഇഷ്ടാനുസരണം ലൈറ്റുകളുടെ തീവ്രതയും നിറവും ക്രമീകരിക്കാൻ സാധിക്കും. ജിപ്സം ഫോൾസ് സീലിങ് ഇതിനു പിന്തുണ നൽകുന്നു. വീടിനുള്ളിൽ നൽകിയ തൂക്കുവിളക്കുകൾ പ്രത്യേകമായി ഡിസൈൻ ചെയ്തെടുത്തവയാണ്.

FF-BALCONY

 

കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകി.

അടുക്കള മോഡുലാർ ശൈലിയിലുളള അടുക്കളയിൽ കൂടുതൽ സ്റ്റോറേജ് സ്‌പേസ് ലഭ്യമാക്കി. സമീപം വർക്കേരിയയും ക്രമീകരിച്ചു. മുകൾനിലയിലെ സിറ്റ്ഔട്ടിൽ നൽകിയ ഓപ്പൺ ടു സ്‌കൈ സീലിങ്ങിന് ഒരുപാട് ആരാധകരെ ലഭിച്ചുവെന്ന് ഉടമസ്ഥൻ പറയുന്നു. 

 

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 33 ലക്ഷമാണ് ചെലവായത്. ചുറ്റുമതിലും ലാൻഡ്സ്കേപ്പിങ്ങും ചെയ്യാൻ മൂന്ന് ലക്ഷം കൂടി ചെലവായി. അങ്ങനെ പഴയ ഒരുനില വീട് പുതിയകാലത്തിന്റെ രൂപഭാവാദികളിലേക്ക് ഇഴുകിച്ചേർന്നു. ഒറ്റനോട്ടത്തിൽ ഇതൊരു പുതുക്കിപ്പണിത വീടാണെന്ന് തോന്നുകയേയില്ല. 

 

Project Facts

Location- Ramanattukara, Calicut

Area- 2800 SFT

Plot- 20 cent

Owner- Muhammed Shafique

Designer- Riyas Backer

ID Associate, Ramanattukara       

Mob- 99 47 41 43 42   

Maharoof.k- 999 5168 999

Mail- idassociatecalicut@gmail.com

Completion year- 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com