sections
MORE

കൗതുകം നിറച്ച് സഹോദരങ്ങളുടെ ഇരട്ടവീടുകൾ!

twin-house-malappuram-view
SHARE

മലപ്പുറം കുന്നുംപുറത്താണ് സഹോദരങ്ങളായ റിയാസിന്റെയും ഷമീറിന്റെയും വീടുകൾ. വീതി കുറഞ്ഞ 40 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. 2016 ൽ റിയാസാണ് ആദ്യം വീടുവച്ചത്. സമകാലിക കൊളോണിയൽ ശൈലികൾ സമന്വയിപ്പിച്ച വീട്. രണ്ടു വർഷത്തിന് ശേഷം ഷമീർ വീട് വയ്ക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ഉറപ്പിച്ചു ചേട്ടന്റെ വീടിനോട് അനുരൂപപ്പെടുന്ന വീട് മതി തനിക്കും എന്ന്. കുറച്ചിട സ്ലോപ് റൂഫ് നൽകി ഓടു വിരിച്ചതുമാത്രമാണ് വ്യത്യാസം. വൈറ്റ്+ ബെയ്ജ് തീമിലാണ് ഇരുവീടുകളും ഒരുക്കിയത്. അകത്തളക്രമീകരണങ്ങളിലും ഇരുവീടുകളും തമ്മിൽ സാമ്യതയുണ്ട്. 

twin-house-malappuram-elevation

2750 ചതുരശ്രയടിയിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവ ഒരുക്കിയിരിക്കുന്നു. തുറസായ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ വിശാലത നൽകുന്നു. ചില ചെപ്പടിവിദ്യകളും അകത്തളത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രധാന ഹാളിൽ നൽകിയിരിക്കുന്ന ഫോൾസ് സീലിങ് ശരിക്കും പെയിന്റ് ചെയ്തെടുത്തവയാണ്. ഒറ്റ നോട്ടത്തിൽ തടിയുടെ ഫിനിഷ് ആണെന്ന് തോന്നും.

twin-house-malappuram-hall

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് അകത്തളങ്ങളിൽ നിറയുന്നത്. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് ഗോവണിയുടെ കൈവരികൾ. ഇത് മുകൾനിലയിലും തുടരുന്നുണ്ട്. 

twin-house-malappuram-upper

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ, വാഡ്രോബ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കിടപ്പുമുറിയുടെ സീലിങ് മൈക്ക ഫിനിഷിൽ നൽകി. ഇതിൽ കോവ് ലൈറ്റുകൾ നൽകിയതോടെ മുറിയുടെ കാഴ്ചാനുഭവം തന്നെ മാറി.

twin-house-malappuram-bed

പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് അടുക്കളയുടെ കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്. കിച്ചണിൽ ഒരു ഭിത്തി നീല വോൾപേപ്പർ നൽകി വേർതിരിച്ചത് ശ്രദ്ധേയമാണ്.

twin-house-malappuram-kitchen

നാച്വറൽ സ്റ്റോൺ വിരിച്ചാണ് മുറ്റം ഒരുക്കിയത്. ചെറിയ ഉദ്യാനവും മുൻവശത്തായി ഒരുക്കിയിട്ടുണ്ട്. വീട്ടിലെത്തുന്ന ഇരുവരുടെയും സുഹൃത്തുക്കൾക്ക് വീടുകൾ പരസ്പരം മാറിപ്പോകാറുണ്ട് എന്നതാണ് മറ്റൊരു രസകരമായ കാര്യം.

twin-house-malappuram

Project Facts

Location- Kunnumpuram, Malappuram

Area- 2750 SFT

Plot- 40 cent

Owners- Riyas& Shameer

Designer- Noufal A U

Mcnally Designs

Mob- 9072 123542  |  944 719 1266

Completion year- 2016

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA