sections
MORE

ഇത് സാധാരണക്കാർ പണിത 'ആഡംബര'വീട്! അതും പോക്കറ്റിൽ ഒതുങ്ങുന്ന തുകയ്ക്ക്

22-lakh-home-malappuram
SHARE

തങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുന്ന ഇരുനില വീട്. ഇതായിരുന്നു മലപ്പുറം തിരൂരങ്ങാടിയിലുള്ള റമിൽ സീന ദമ്പതികളുടെ ഭവനസ്വപ്നം. അതിനോട് പൂർണമായും നീതി പുലർത്തി, വീട്ടുകാരുടെ ആവശ്യങ്ങൾ മാത്രം പരിഗണിച്ചാണ് ഈ വീടൊരുക്കിയിരിക്കുന്നത്. പരമാവധി സ്ഥലലഭ്യത ഉറപ്പുവരുത്താൻ  ഫ്ലാറ്റ് റൂഫ് നൽകിയാണ് എലവേഷൻ. വെള്ള നിറവും വേർതിരിവ് നൽകാൻ നീല പെയിന്റുമാണ് പുറംഭിത്തിയിൽ അടിച്ചത്. 8 സെന്റിൽ 1800 ചതുരശ്രയടിയിൽ നിർമിച്ച വീട്ടിൽ ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ എന്നിവ ഒരുക്കിയിരിക്കുന്നു.  

22-lakh-home-malappuram-view

തുറസായ ശൈലിയിലാണ് ഇടങ്ങൾ ഒരുക്കിയത്. സ്വീകരണമുറി, ഊണുമുറി എന്നിവ ഹാളിന്റെ ഭാഗമായി വരുന്നു. വലിയ ജനാലകളാണ് നൽകിയത്. അതിനാൽ കാറ്റും വെളിച്ചവും നന്നായി അകത്തേക്ക് എത്തുന്നുണ്ട്. 

22-lakh-home-malappuram-hall

അകത്തേക്ക് കയറിയാൽ ഇത് കുറഞ്ഞ ബജറ്റിൽ ഒരുക്കിയ വീടാണോ എന്ന് സംശയം തോന്നാം. കാരണം വർണാഭമായാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്.  ഇരുവർക്കും പച്ച നിറത്തോട് ഇഷ്ടക്കൂടുതലുണ്ട്. അങ്ങനെ പ്രധാന ഹാളിലും മാസ്റ്റർ ബെഡ്റൂമിലും ഹരിതശോഭ നിറഞ്ഞു. എന്നാൽ മുൻവശത്തെ ചുവരുകൾ മാത്രമേ പുട്ടി ഫിനിഷിൽ പെയിന്റ് ചെയ്തിട്ടുള്ളൂ. ബാക്കി ചുവരുകൾ പ്രൈമർ അടിക്കാതെ പൂശാവുന്ന ഡിസ്റ്റംബർ പെയിന്റാണ് നൽകിയത്.

22-lakh-home-malappuram-living

അറക്കൽ കഴിയുമ്പോൾ മില്ലുകളിൽ ബാക്കിയാകുന്ന ചെറിയ കേടുപാടുകളുള്ള തടി വാങ്ങിയാണ് ഫർണിച്ചർ ഒരുക്കിയത്. ഇരൂൾ മരമാണ് കൂടുതലും ഉപയോഗിച്ചത്.

താഴത്തെ നിലയിൽ ഗ്രാനൈറ്റും മുകൾനിലയിൽ വിട്രിഫൈഡ് ടൈലുകളും നിലത്തു വിരിച്ചു. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു. മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളാണുള്ളത്. മാസ്റ്റർ ബെഡ്റൂമിന് മാത്രം അറ്റാച്ഡ് ബാത്റൂം നൽകി. മുകളിലും താഴെയും ഒരു കോമൺ ബാത്റൂം ക്രമീകരിച്ചു.

22-lakh-home-malappuram-bed

റെഡ് തീമിലാണ് കിച്ചൻ. സമീപം ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. അലുമിനിയം കോംപസിറ്റ് (ACP) പാനലുകളാണ് അടുക്കളയുടെ വാഡ്രോബുകൾ നിർമിക്കാൻ ഉപയോഗിച്ചത്. കുറഞ്ഞ സമയത്തിൽ സെറ്റ് ചെയ്യാം. ചെലവ് കുറവ്, ഈടു നിൽക്കും..തുടങ്ങിയവയാണ് ഗുണങ്ങൾ.

22-lakh-home-malappuram-kitchen

സ്ട്രക്ചറും ഇന്റീരിയർ വർക്കും സഹിതം 22 ലക്ഷമാണ് ചെലവായത്. ചുറ്റുമതിലും പോർച്ചും ഇന്റർലോക്കും ചെയ്യാൻ രണ്ടു ലക്ഷം കൂടി ചെലവായി. ഫലപ്രദമായി ആസൂത്രണം ചെയ്താൽ സൗകര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വീടൊരുക്കാം എന്ന് ഈ വീട് സാക്ഷിക്കുന്നു.

ചെലവ് കുറച്ച ഘടകങ്ങൾ 

  • പരമാവധി സ്ഥല ഉപയുക്തത ഉറപ്പുവരുത്തി.
  • നിർമാണം ആരംഭിച്ചപ്പോൾ തന്നെ ഇലക്ട്രിക്കൽ പോയിന്റുകൾ അടക്കം തീരുമാനിച്ചുറപ്പിച്ചിരുന്നു.  
  • ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
  • പുട്ടി അടിക്കാതെ പെയിന്റ് നൽകി.
  • കബോർഡുകൾ, വാഡ്രോബുകൾ എന്നിവയ്ക്ക് എസിപി പാനൽ ഉപയോഗിച്ചു.
  • പഴയ തടി പുനരുപയോഗിച്ചു. 

Project Facts

Location-Tirurangadi, Malappuram

Area-1800 SFT

Plot- 8 cents

Owner- Ramil, Seena

Designer- Noufal A V

Bhavanam Architectural Studio, Malappuram

Mob- 9447191266

Completion year- 2016

Budget- 24 Lakhs

ചിത്രങ്ങൾ- അജീബ് കോമാച്ചി 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA