ADVERTISEMENT

മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശി മുരളി മകന്റെ വിവാഹത്തോട് അനുബന്ധിച്ചാണ് വീട് ഒന്ന് മോടി പിടിപ്പിക്കാൻ പദ്ധതിയിട്ടത്. അധികം സമയമില്ല. കല്യാണത്തിന് ഉണ്ടായിരുന്നത് 20 ദിവസം മാത്രമാണ്. അതിനുള്ളിൽ നിന്നുകൊണ്ട് കുറഞ്ഞ ചെലവിൽ ഒരു മിനുക്കുപണി. അതായിരുന്നു മുരളിയുടെ ആവശ്യം. ഡിസൈനർ സലിം ( എ എസ് ഡിസൈൻ) സമയബന്ധിതമായി പണി പൂർത്തീകരിച്ചു നൽകി.

old-house
പഴയ വീട്

2500 ചതുരശ്രയടിയുളള ഇരുനില വീടാണ്. അധികം പൊളിച്ചുപണികൾ ഇല്ലാതെയുള്ള മിനുക്കുപണിയാണ് നടത്തിയത്. പഴയ ശൈലിയിലുള്ള വീടിന്റെ പാരപ്പറ്റുകൾ ഒഴിവാക്കി. വൈറ്റ്, ഒലിവ് ഗ്രീൻ നിറങ്ങളാണ് പുറംഭിത്തിയിൽ പുതുതായി നൽകിയത്. അകത്തളങ്ങൾ വർണാഭമാക്കി.

renovated-home-sideview

മഞ്ഞ, നീല, പച്ച നിറങ്ങളുടെ മിശ്രണമാണ് അകത്തളങ്ങളിൽ നൽകിയത്. പഴയ ആൽബത്തിലെ ഫോട്ടോകൾ സമന്വയിപ്പിച്ചു ഒരുക്കിയ ഫോട്ടോ വോളാണ് സ്വീകരണമുറിയിലെ ശ്രദ്ധാകേന്ദ്രം. 

renovated-home-interior

മാറ്റങ്ങൾ

  • പുറംഭിത്തികളിലെ മുഴച്ചു നിൽക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി.
  • പുറംഭിത്തിയിൽ ക്ലാഡിങ്, ഷോ വോൾ എന്നിവ നൽകി.
  • പുട്ടിയിട്ട് പെയിന്റ് ചെയ്തു. ഓരോ മുറികളിലും ഹൈലൈറ്റർ നിറങ്ങൾ നൽകി.
  • ബാൽക്കണിയിലെ ഇരുമ്പുകൈവരികൾ മാറ്റി പകരം സ്‌റ്റെയിൻലെസ്സ് സ്റ്റീൽ+ഗ്ലാസ് കൈവരികൾ നൽകി.
  • മുറ്റം ഇന്റർലോക്ക് ചെയ്തു.
  • പ്രധാന ഹാളിൽ ഫോട്ടോകൾ കൊണ്ടൊരു മെമ്മറി വോൾ ഒരുക്കി.
  • വാഡ്രോബ്, കബോർഡ് പോളിഷ് ചെയ്തു. പുതിയവ കൂട്ടിച്ചേർത്തു മുറികൾ വിസ്തൃതമാക്കി.

 

renovated-bed
renovated-home-living

20 ദിവസത്തിനുള്ളിൽ വീട് കല്യാണച്ചെറുക്കനെ പോലെ ഒരുങ്ങി. ഫർണിഷിങ്ങിന് ചെലവായത് ആറു ലക്ഷം രൂപ മാത്രമാണ്. നിലവിലുള്ള ഫർണിഷിങ് ചെലവുകൾ വച്ചുനോക്കുമ്പോൾ ഇത് ലാഭകരമാണ്. പുതുക്കിപ്പണിയുക എന്നാൽ ഇടിച്ചു കളഞ്ഞു പുനർനിർമിക്കുകയാണെന്ന് ഒരു തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ കലാപരമായ പുനർക്രമീകരണങ്ങളിലൂടെ പഴയ ഓർമ്മകൾ നിലനിർത്തിക്കൊണ്ടു വീട് മിനുക്കിയെടുക്കാനാകുമെന്നു ഈ വീട് സാക്ഷിക്കുന്നു.

renovated-home-gate


ചിത്രങ്ങൾ- അജീബ് കോമാച്ചി

Project Facts

Location- Valanchery, Malappuram

Area- 2500 SFT

Plot- 40 cent

Owner- CM Murali

Design- Salim PM

AS Design Forum, Malappuram

email-salimpm786@gmail.com

Mob-9947211689

Budget- 6 Lakhs

Completion year- 2019 Feb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com